കൊച്ചിയിൽ ആയേ റാം ഗയേ റാം, മറുകണ്ടം ചാണ്ടി സ്ഥാനാർഥികൾ; ചാക്കിട്ടുപിടിച്ച് രാഷ്ട്രീയ പാർട്ടികൾ

cy520520 2025-11-11 18:21:00 views 1205
  



കൊച്ചി ∙ കോർപറേഷന്‍ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ മറുകണ്ടം ചാടിയും കൂടുവിട്ട് കൂറുമാറിയും സ്ഥാനാർഥികൾ. ഇതിന് എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ എന്നോ വ്യത്യാസമില്ല. കോൺഗ്രസ് ഇന്ന് പകുതിയോളം സ്ഥാനാർഥികളെ പ്രഖ്യാപിക്കുമ്പോൾ സിപിഎമ്മും ഇന്ന് സ്ഥാനാർഥിപ്പട്ടിക പുറത്തു വിട്ടേക്കും. കോർ കമ്മിറ്റി യോഗം ഇന്ന് നടത്തി നാളെ പട്ടിക പുറത്തുവിടാനിരിക്കയാണ് ബിജെപി. സ്ഥാനാർഥി നിർണയത്തിൽ എല്ലാവരും ഒന്നു ചവിട്ടിപ്പിടിക്കുന്നത് മറുകണ്ടം ചാടിവരുന്നവർക്കു വേണ്ടിയാണെന്നു മാത്രം. തങ്ങൾക്ക് വലിയ സ്വാധീനമില്ലാത്ത സ്ഥലങ്ങളിൽ സ്വന്തം നിലയിൽ അത്യാവശ്യം ജനപിന്തുണയുള്ളവരെയാണ് പാർട്ടികളൊക്കെ ലക്ഷ്യം വച്ചിരിക്കുന്നത്.   

  • Also Read യുഡിഎഫ് തൊടുക്കും ‘ശബരിമല സ്വർണക്കവർച്ച’; ക്ഷേമം കൊണ്ടു തടുക്കാൻ എൽഡിഎഫ്, ബിജെപിയുടെ കൈയിലുണ്ട് ‘ബദൽ’   


തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപു തന്നെ ചില മറുകണ്ടം ചാടലുകൾ നടന്നിരുന്നു. അതിന്റെ ബാക്കിയായിരിക്കും ഇന്നും നാളെയും തുടരുക എന്നാണ് വിവരം. നിലവിൽ യുഡിഎഫ് സഖ്യകക്ഷിയായ ആർഎസ്പിയുടെ കൗൺസിലർ സുനിത ഡിക്സണാണ് കൂടുവിട്ട് കൂറുമാറ്റം നടത്തിയവരിൽ ഒരാൾ. ബിജെപിയിലേക്കാണ് സുനിതയുടെ പോക്ക്. പൊന്നുരുന്നി ഈസ്റ്റിൽ എൻഡിഎ സ്ഥാനാർഥിയായി സുനിത മത്സരിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുൻപു ബിജെപി നടത്തിയ സുസ്ഥിര വികസനയിലെ പദയാത്രാ ക്യാപ്റ്റനെ ഷാളിട്ടു സ്വീകരിച്ചതു സുനിതയായിരുന്നു. പിന്നാലെയായിരുന്നു ബിജെപിയിൽ ഔദ്യോഗികമായി അംഗത്വമെടുക്കൽ.

  • Also Read എന്തുകൊണ്ട് ചെങ്കോട്ട? സംഭവിച്ചത് ‘ഗ്രാജ്വേറ്റഡ് ടാർഗെറ്റിങ്\“?; 2000ത്തിൽ ലഷ്‌കർ നടത്തിയതിന്റെ ആവർത്തനമോ?   


യുഡിഎഫ് ഘടകകക്ഷിയായ കേരള കോൺഗ്രസ് തങ്ങൾക്ക് ലഭിച്ച 3 സീറ്റിൽ രണ്ടെണ്ണത്തിൽ സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും വൈറ്റില സീറ്റിൽ തീരുമാനം പിന്നീട് എന്നു പറയുന്നതിനു പിന്നിലുള്ളതും കൂടുമാറ്റം തന്നെയെന്നാണ് സൂചനകൾ. സിപിഎം മുൻ കൗൺസിലറും പാർലമെന്ററി പാർട്ടി സെക്രട്ടറിയുമായിരുന്ന വി.പി.ചന്ദ്രനായിരിക്കും കേരള കോൺഗ്രസിലൂടെ യുഡിഎഫ് സ്ഥാനാർഥിയാവുക എന്നാണ് വിവരം. നിലവിൽ സിപിഎമ്മിൽ നിന്ന് സസ്പെൻ‍ഷനിലാണ് ചന്ദ്രൻ. എതിരാളിയും മിക്കവാറും മറുകണ്ടം ചാടിവരുന്ന ആളു തന്നെയായിരിക്കാനാണ് സാധ്യത. മുൻ കോൺഗ്രസ് കൗൺസിലറും ജിസിഡിഎ നിർവാഹക സമിതി അംഗവുമായിരുന്ന എ.ബി.സാബു എൽഡിഎഫ് സ്ഥാനാര്‍ഥിയായേക്കുമെന്നാണ് വിവരം. കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്താണ് സാബു എൽ‍‍‍‍ഡിഎഫിനൊപ്പമെത്തിയത്.
    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


പാർട്ടി വിരുദ്ധ പ്രവർത്തനത്തിന്റെ പേരിൽ കോൺഗ്രസ് പുറത്താക്കിയ തോപ്പുംപടി കൗൺസിലർ ഷീബ ‍ഡുറോം ഇത്തവണ എൽ‍ഡിഎഫ് ടിക്കറ്റിൽ മത്സരിക്കാൻ സാധ്യതയുണ്ട്. കൊച്ചി കോർപറേഷൻ പിടിക്കാൻ എൽഡിഎഫിന് പ്രധാന പിന്തുണ നൽകിയ ലീഗ് വിമതനും ആരോഗ്യകാര്യ സ്ഥിര സമിതി അധ്യക്ഷനുമായ ടി.കെ.അഷ്റഫ് തിരിച്ച് ലീഗിലേക്ക് തന്നെ പോകുന്നു എന്നതാണ് മറ്റൊരു മാറ്റം. കഴിഞ്ഞ തവണ പശ്ചിമകൊച്ചിയിലെ കൽവത്തിയില്‍ നിന്ന് കൗൺസിലറായ അഷ്റഫ് ഇത്തവണ കലൂർ നോർത്തിൽ നിന്നായിരിക്കും മത്സരിക്കുക. അഷ്റഫിന് എതിരാളിയായി എൽഡിഎഫ് രംഗത്തിറക്കുക മുൻ ലീഗ് നേതാവ് പി.എം. ഹാരിസിനെ ആവാനാണ് സാധ്യത. യുഡിഎഫ് വിമതനായി വിജയിച്ച ജെ.സനിൽമോനും എൽഡിഎഫിന് ഭരണം പിടിക്കാൻ സഹായിച്ചവരിലൊരാളാണ്. എന്നാൽ സനിൽ മോൻ വിജയിച്ച പനയപ്പിള്ളി ഇത്തവണ വനിതാ വാർഡാണ്. ഇത്തവണ കോൺഗ്രസിനൊപ്പമാണ് സനിൽമോൻ. English Summary:
Kochi Corporation Election candidate defections are in the spotlight as parties prepare to announce their candidate lists. Parties are strategically targeting individuals with existing public support, highlighting the fluidity of political alliances in the upcoming election.
like (0)
cy520520Forum Veteran

Post a reply

loginto write comments

Previous / Next


Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com