തദ്ദേശത്ത് അങ്കം കുറിച്ചു. ഇനി അറിയേണ്ടത് ആയുധങ്ങൾ ഏതൊക്കെ എന്നാണ്. ശബരിമല സ്വർണക്കവർച്ച മുതൽ വികസനം വരെയുള്ള ആയുധ ശേഖരമാണ് മുന്നണികളുടെ കളരികളിൽ ഒരുങ്ങുന്നത്. കാലങ്ങളായി തദ്ദേശ തിരഞ്ഞെടുപ്പ് മോഡൽ പരീക്ഷയാണ്. തദ്ദേശത്ത് മോഡൽ എഴുതിക്കഴിഞ്ഞാൽ പിന്നെ നിയമസഭയിലേക്ക് സ്റ്റഡി ലീവിന്റെ ദൂരം മാത്രം. അതായത് തദ്ദേശതിരഞ്ഞെടുപ്പിന്റെ ചുവരെഴുത്തുകള്‍ മായും മുന്‍പു തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലേക്കു സംസ്ഥാനം കടക്കുമെന്നതിനാല്‍ പ്രചാരണച്ചൂട് ഒട്ടുംകുറയാതെ നിലനിര്‍ത്തുകയെന്ന കടുത്ത സമ്മര്‍ദവും മുന്നണികള്‍ക്കു മുന്നിലുണ്ട്.
- Also Read സര്‍ക്കാരിനു തിരിച്ചടി; കോളജ് പ്രിന്‍സിപ്പല്‍മാരുടെ നിയമനം മരവിപ്പിച്ച് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍
ഡിസംബര്‍ പകുതിയോടെ തദ്ദേശതിരഞ്ഞെടുപ്പ് അവസാനിക്കുമെങ്കിലും ഏതാണ്ട് മൂന്നു മാസത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ വേണ്ടിവരും. അതുകൊണ്ടു തന്നെ പ്രമുഖരെ തന്നെ കളത്തിലിറക്കിയാണ് തദ്ദേശതിരഞ്ഞെടുപ്പിനെയും മുന്നണികള്‍ നേരിടുന്നത്. പ്രാദേശിക വിഷയങ്ങള്‍ക്കപ്പുറം സംസ്ഥാനതല വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാവും പാര്‍ട്ടികള്‍ വോട്ടര്‍മാരെ നേരിടുക എന്നതും ഉറപ്പായി. മുന്നണികൾ പുറത്തിറക്കാൻ സാധ്യതയുള്ള ആയുധങ്ങൾ എന്തൊക്കെ ? പരിശോധിച്ചാലോ
∙ ഒന്നാം നമ്പർ തകർക്കാൻ യുഡിഎഫ്, സ്വർണക്കവർച്ച ആയുധം
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
ഭരണവിരുദ്ധ വികാരം മുതലെടുത്ത് നേട്ടം കൊയ്യാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. ആരോഗ്യമേഖലയിലെ കടുത്ത പ്രതിസന്ധികള്‍, ശബരിമല സ്വര്‍ണക്കവര്‍ച്ച, ആശാ, അങ്കണവാടി വര്‍ക്കര്‍മാരോടു കാട്ടിയ അവഗണന എന്നിവ ചൂണ്ടിക്കാട്ടും. മികച്ച മുന്നൊരുക്കമാണ് യുഡിഎഫ് നടത്തിയിരിക്കുന്നത്. സ്ഥാനാര്‍ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ചതോടെ പ്രചാരണരംഗത്ത് മുന്‍തൂക്കം. പാര്‍ട്ടി ചിട്ടയായി പ്രതീക്ഷയോടെയാണു പ്രവര്‍ത്തിക്കുന്നതെന്ന പ്രതീതി വോട്ടര്‍മാര്‍ക്കിടയില്‍ ഉണ്ടായതു നേട്ടം. ആരോഗ്യരംഗത്ത് കഴിഞ്ഞ കുറേ നാളുകളായി തുടരുന്ന വീഴ്ചകള്‍ താഴേത്തട്ടിലുള്ള ജനങ്ങളെ നേരിട്ടു ബാധിക്കുന്ന വിഷയമായതിനാല്‍ ശക്തമായ പ്രചാരണ ആയുധമാക്കാനാണ് യുഡിഎഫിന്റെ തീരുമാനം. ആശാ വര്‍ക്കര്‍മാര്‍ ഉയത്തിയ പ്രശ്‌നങ്ങളോടു സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മകമായ നിലപാടുകള്‍ തദ്ദേശതിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നാണ് വിലയിരുത്തല്‍. ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും പ്രതിക്കൂട്ടിലാക്കി വിശ്വാസി സമൂഹത്തിനിടയില്‍ വിഷയം സജീവമായി നിലനിര്‍ത്താനുള്ള നീക്കമാണ് യുഡിഎഫ് ക്യാംപിലുള്ളത്.
- Also Read ‘മഴ പെയ്താൽ ചോർന്നൊലിക്കുന്ന വീട്ടിൽ നിന്നും മേയറായി ചരിത്രമെഴുതുമ്പോൾ’: വികാരനിർഭരമായ കുറിപ്പുമായി ആര്യ
∙ നേട്ടങ്ങൾ വോട്ടാകുമോ? എൽഡിഎഫ് നോട്ടം ഇങ്ങനെ
അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനമികവും തിരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് പ്രഖ്യാപിച്ച ക്ഷേമപദ്ധതികളും ഉയര്‍ത്തിക്കാട്ടി തിരഞ്ഞെടുപ്പിനെ നേരിടും. വിഴിഞ്ഞം ഉള്‍പ്പെടെയുള്ള വികസനപദ്ധതികള്‍, മാലിന്യനിര്‍മാര്‍ജന പദ്ധതികള്‍, വിദ്യാഭ്യാസ മേഖലയില്‍ നടപ്പാക്കിയ പദ്ധതികള്‍, ക്ഷേമപ്രഖ്യാപനങ്ങള്‍ എന്നിവയാവും എല്‍ഡിഎഫ് ഉയര്‍ത്തിക്കാട്ടുക. തുടര്‍ഭരണം കിട്ടിയ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ തിരഞ്ഞെടുപ്പ് ഘട്ടത്തില്‍ സൂക്ഷ്മമായി വിലയിരുത്തപ്പെടുന്നതു താഴേത്തട്ടില്‍ ഏതു രീതിയില്‍ പ്രതിഫലിക്കും എന്നതാണ് ഇടതുമുന്നണിയുടെയും സര്‍ക്കാരിന്റെയും മുന്നിലുള്ള കടുത്ത വെല്ലുവിളി. 2020 ൽ തദ്ദേശതിരഞ്ഞെടുപ്പില്‍ നേടിയ മികച്ച വിജയത്തിന്റെ ചുവടുപിടിച്ചാണ് എല്‍ഡിഎഫ് തുടര്‍ഭരണത്തില്‍ എത്തിയത്. കേരളാ കോണ്‍ഗ്രസ് എമ്മിനെ ഒപ്പം നിര്‍ത്താന്‍ കഴിഞ്ഞതോടെ മധ്യകേരളത്തില്‍ നേടാന്‍ കഴിഞ്ഞ മുന്നേറ്റവും കരുത്തായാണ് എല്‍ഡിഎഫിന്റെ വിലയിരുത്തല്‍.
∙ വോട്ടു ചോദിക്കുന്നതു മോദിയുടെ പേരിൽ
വികസിത കേരളമെന്ന ബദല്‍ രാഷ്ട്രീയപരിപാടി ഉയര്‍ത്തിക്കാട്ടി ഇരുമുന്നണികളുടെയും കുത്തക തകര്‍ക്കാമെന്നാണ് ബിജെപിയുടെ നീക്കം. ഘട്ടംഘട്ടമായി തദ്ദേശതലത്തില്‍ പിടിമുറുക്കാനുറച്ച് എന്‍ഡിഎ വികസികകേരളം എന്ന മുദ്രാവാക്യം മുന്നോട്ടു വയ്ക്കും. വര്‍ഷങ്ങളായി ഇരുമുന്നണികളും മാറിമാറി ഭരിച്ചിട്ടും യാതൊരു നേട്ടവും സംസ്ഥാനത്തിന് ഉണ്ടായിട്ടില്ലെന്ന വാദം ഉയര്‍ത്തി പതിവ് രാഷ്ട്രീയ ആരോപണങ്ങള്‍ക്കപ്പുറം ബദല്‍രാഷ്ട്രീയ സമവാക്യമാണ് ബിജെപി ഉയര്‍ത്തുന്നത്. ഇടത്തരം, മധ്യവര്‍ഗ വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുകയാണ് പാര്‍ട്ടിയുടെ ലക്ഷ്യം. കേന്ദ്രസര്‍ക്കാര്‍ പദ്ധതികളുടെ ക്രെഡിറ്റ് സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുന്നത് ഒഴിവാക്കാന്‍ ഗുണഭോക്താക്കളിലേക്ക് നേരിട്ടെത്തി ബോധവല്‍ക്കരണം നടത്തി വോട്ടുറപ്പിക്കാനാണ് തിരഞ്ഞെടുപ്പിനു മുന്നോടിയായി നടത്തുന്ന യാത്രകളില്‍ നേതൃത്വം ശ്രദ്ധയൂന്നുന്നത്. English Summary:
Kerala Local Body Elections are seeing fierce competition among UDF, LDF, and BJP. The UDF is focusing on allegations like the Sabarimala gold smuggling case, while LDF highlights welfare schemes and BJP promotes a development agenda to challenge the established fronts. |