തിരുവനന്തപുരം ∙ മ്യൂസിയം വളപ്പിൽ തെരുവുനായ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. പ്രഭാത സവാരിക്കിറങ്ങിയവരെയാണ് നായ ആക്രമിച്ചത്. പരുക്കേറ്റവർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. നടന്ന് നീങ്ങുന്നതിനിടെ പിന്നിലൂടെ എത്തിയ നായ ആക്രമിക്കുകയായിരുന്നു.
- Also Read കൊല്ലത്ത് ദേശീയപാത നിർമാണത്തിനിടെ ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം; മൃതദേഹം മണ്ണിനടിയിൽ ചതഞ്ഞരഞ്ഞ നിലയിൽ
രാവിലെയും വൈകിട്ടും നിരവധിപേരാണു മ്യൂസിയം വളപ്പിൽ നടക്കാനെത്തുന്നത്. നേരത്തേയും പല തവണ നായ ആക്രമണമുണ്ടായിട്ടും പിടികൂടാനോ ഇവയെ നിയന്ത്രിക്കാനോ ഇടപെടലുണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.
- Also Read ഡോക്ടർമാരുടെ അറസ്റ്റിനു പിന്നാലെ ഉമർ പരിഭ്രാന്തനായി, കാറിലിരുന്ന് ആസൂത്രണം, ഡിറ്റണേറ്റർ സ്ഥാപിച്ചു; നടന്നത് ചാവേർ ആക്രമണം
English Summary:
Dog attack: Dog attack in Thiruvananthapuram injures five morning walkers at the Museum compound. The victims sought treatment at the General Hospital after being attacked by a stray dog during their morning walk. |