തിരുവനന്തപുരം ∙ സംസ്ഥാനത്തെ സര്‍ക്കാര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകളിലെ പ്രിന്‍സിപ്പല്‍ നിയമനം കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണല്‍ ഡിവിഷന്‍ ബഞ്ച് മരവിപ്പിച്ചു. മാനദണ്ഡങ്ങള്‍ പാലിക്കാതെയും യുജിസി ചട്ടങ്ങള്‍ ലംഘിച്ചും പ്രിന്‍സിപ്പല്‍മാരെ നിയമിച്ചുവെന്ന പരാതിയിലാണു ജസ്റ്റിസ് പി. വി.ആശ, മെംബര്‍ കെ. പ്രദീപ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചിന്റെ ഉത്തരവ്.
- Also Read വൻ സ്ഫോടകവസ്തു ശേഖരം പിടികൂടി; ജമ്മു കശ്മീരിലെ ഡോക്ടർ അറസ്റ്റിൽ, നിർണായകമായത് സിസിടിവി
2022ല്‍ സെര്‍ച്ച് കമ്മറ്റി യുജിസി ചട്ടങ്ങള്‍ അനുസരിച്ച് തിരഞ്ഞെടുത്ത 110 അപേക്ഷകരില്‍ 36 പേര്‍ക്ക് മാത്രമാണ് നിയമനം നല്‍കിയത്. പിന്നീട് ബാക്കിയുളളവര്‍ ട്രൈബ്യൂണലിനെ സമീപിച്ചപ്പോള്‍ കുറച്ചു പേരെ കൂടി നിയമിച്ചു. ഇതിനിടെ ഇഷ്ടക്കാരെ തിരുകി കയറ്റാന്‍ യുജിസി ചട്ടങ്ങള്‍ ലഘൂകരിച്ച് സെര്‍ച്ച് കമ്മിറ്റിയെ കൊണ്ട് ചിലരെ തിരഞ്ഞെടുത്തുവെന്നാണ് പരാതി. പ്രിന്‍സിപ്പല്‍ ആകാന്‍ 15 വര്‍ഷം അധ്യാപനപരിചയവും യുജിസി അംഗീകൃത പ്രസിദ്ധീകരണങ്ങളില്‍ 10 പ്രബന്ധങ്ങളും 110 റിസർച്ച് സ്‌കോറും വേണം. എന്നാല്‍ യുജിസി ചട്ടങ്ങളില്‍ വെള്ളം ചേര്‍ത്തു സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ 3 ഉത്തരവിറക്കി. മതിയായ യോഗ്യതയില്ലാത്തവരെ കൂടി റാങ്ക് പട്ടികയില്‍ ഉള്‍പ്പെടുത്തി നിയമനം നടത്താന്‍ വേണ്ടിയായിരുന്നു ഇതെന്നാണ് ആക്ഷേപം. ഇതിനെതിരെ 2022ല്‍ സെലക്‌ഷൻ ലഭിച്ചവര്‍ വീണ്ടും കോടതിയെ സമീപിച്ചപ്പോള്‍ സര്‍ക്കാരിന്റെ നിലവിലെ ലിസ്റ്റ് റദ്ദാക്കിയിരുന്നു.
ചട്ടങ്ങള്‍ പാലിച്ചുളള സെലക്‌ഷൻ കമ്മിറ്റി ഉണ്ടാക്കാനും 2022ല്‍ തിരഞ്ഞെടുത്ത 110 പേരില്‍ ഇനിയും നിയമനം ലഭിക്കാത്തവരില്‍ നിന്ന് പുതിയ നിയമനം നടത്താനും ട്രൈബ്യൂണല്‍ സര്‍ക്കാരിനു നിര്‍ദേശം നല്‍കിയിരുന്നു. ചട്ടങ്ങള്‍ ലഘൂകരിച്ചതിന്റെ അടിസ്ഥാനത്തില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ നടത്തിയ നിയമന പട്ടികയാണ് ഇപ്പോള്‍ കോടതി മരവിപ്പിച്ചത്. ഹര്‍ജിക്കാര്‍ക്കു വേണ്ടി എം. ഫത്ത്ഹുദ്ദീന്‍ ഹാജരായി.
- ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
- പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
- ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
MORE PREMIUM STORIES
English Summary:
Major Setback for Kerala Govt: Principal appointment in Kerala Government Arts and Science Colleges has been stayed by the Kerala Administrative Tribunal due to violations of UGC norms. The tribunal\“s order was based on a complaint alleging that appointments were made without adhering to the prescribed criteria and UGC regulations. |