നിർണായകം വനിതാ വോട്ടർമാർ; സ്ഥാനാർഥിയാകാനുള്ള യോഗ്യത എന്ത് ? വോട്ടു ചെയ്യാൻ ഈ രേഖകൾ മതി

deltin33 2025-11-10 23:21:27 views 979
  



കേരളം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിൽ. മുന്നണികൾ ഒരുക്കത്തിൽ. വോട്ടർമാർ മനസൊരുക്കത്തിൽ. 2020 ൽ 3 ഘട്ടമായിരുന്നു പോളിങ് എങ്കിൽ ഇക്കുറി രണ്ടു ഘട്ടം മാത്രം. ഡിസംബര്‍ 9, 11 തീയതികളിലാണ് തിരഞ്ഞെടുപ്പ്. ഡിസംബര്‍ 13നാണ് വോട്ടെടുപ്പ്. പ്രഖ്യാപനത്തോടെ സംസ്ഥാനത്ത് പെരുമാറ്റച്ചട്ടം നിലവില്‍വന്നു. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ എ.ഷാജഹാനാണ് തിരഞ്ഞെടുപ്പ് ഷെഡ്യൂള്‍ പ്രഖ്യാപിച്ചത്. മട്ടന്നൂർ നഗരസഭയിൽ തിര‍ഞ്ഞെടുപ്പ് പീന്നീട്. ഏറെ പ്രത്യേകതകളുണ്ട് ഇക്കുറി തിരഞ്ഞെടുപ്പിന്. നടപടി ക്രമങ്ങൾ ഒറ്റനോട്ടത്തിൽ‌.  

  • Also Read ‘രക്തസാക്ഷി പരിവേഷമണിഞ്ഞ് സംഘപരിവാറിൽനിന്ന് ലാഭം നേടാമെന്ന് വിചാരിക്കേണ്ട’: തരൂരിനെതിരെ അനിൽ ബോസ്   


∙ വിധിയെഴുത്ത് 23576  വാർഡുകളിൽ

ആകെ 1,200 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. 23612 വാര്‍ഡുകളും. ഇതില്‍ മട്ടന്നൂര്‍ നഗരസഭ ഒഴികെ 1199 തദ്ദേശസ്ഥാപനങ്ങളിലെ 23576 വാര്‍ഡുകളിലേക്കാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇത്തവണ 941 ഗ്രാമപഞ്ചായത്തുകളിലെ 17337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2267 വാര്‍ഡുകള്‍, 14 ജില്ലാ പഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 മുനിസിപ്പാലിറ്റികളിലെ 3205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകള്‍ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ്.  

∙ പോളിങ് രാവിലെ ഏഴു മുതൽ

    

  • ഭക്തിയും വീരാരാധനയും സംഗമിക്കും തെയ്യക്കാലം; ഭക്തനും ദൈവവും തമ്മിലുള്ള കണ്ടുമുട്ടൽ; കാണാം കാഴ്ചയുടെ സൗന്ദര്യം, ഫ്രെയിമുകളുടെ മാസ്മരികത...
      

         
    •   
         
    •   
        
       
  • പൊലീസ് സർജൻ എഴുതുന്നു: ട്രെയിനില്‍ നിങ്ങൾക്കു പിന്നിൽ അവരുണ്ട്, തള്ളിയിട്ട് പണം തട്ടാൻ...; ആ പാറ്റേൺ അസാധാരണം
      

         
    •   
         
    •   
        
       
  • ‘ശ്രീവൽസൻ നന്നായി പാടൂ, ഞാനാണ് തംബുരു മീട്ടുന്നത്’: തരിച്ചുപോയി, ഞാൻ ചാടിയെഴുന്നേറ്റു’– വായിക്കാം– ‘തംബുരു ആർടിസ്റ്റ്’
      

         
    •   
         
    •   
        
       
MORE PREMIUM STORIES


രാവിലെ 7 മണിമുതല്‍ വൈകിട്ട് 6വരെയാണ് പോളിങ്. വോട്ടെടുപ്പ് ദിവസം രാവിലെ ആറുമണിക്ക് അതത് പോളിങ് സ്റ്റേഷനില്‍ വച്ച് മോക്‌പോള്‍ നടത്തും. വോട്ടെടുപ്പ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകുന്നേരം ആറുമണി വരെയാണ് പോളിങ്. വോട്ടെടുപ്പ് ദിവസം എല്ലാ സര്‍ക്കാര്‍, പൊതുമേഖലാ ജീവനക്കാര്‍ക്കും നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ് ആക്ട് പ്രകാരം അവധി അനുവദിക്കും. സ്വകാര്യ മേഖലയിലെ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് അവധിയോ വോട്ട്‌ചെയ്യുന്നതിനുളള അനുമതിയോ നല്‍കുന്നതിന് കമ്മിഷന്‍ ഉത്തരവ് പുറപ്പെടുവിക്കും.

∙ 2.84 കോടി വോട്ടർമാർ

അന്തിമ വോട്ടര്‍ പട്ടിക പ്രകാരം 1,34,12,470 പുരുഷന്മാരും 1,50,18,010 സ്ത്രീകളും 281 ട്രാന്‍സ്‌ജെന്‍ഡറുകളും  ഉള്‍പ്പെടെ ആകെ 2,84,30,761 വോട്ടര്‍മാരുണ്ട്. പ്രവാസി പട്ടികയില്‍ 2484 പുരുഷന്മാരും 357 സ്ത്രീകളും ഉള്‍പ്പെടെ ആകെ  2841 വോട്ടര്‍മാരാണുളളത്. വോട്ടെടുപ്പിനായി 33,746 പോളിങ് സ്റ്റേഷനുകള്‍ ഉണ്ടാകും. ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് വാര്‍ഡുകളിലേക്കുളള വോട്ട് രേഖപ്പെടുത്തുന്നതിന് പഞ്ചായത്തുകള്‍ക്കായി 28,127 ഉം മുനിസിപ്പാലിറ്റികള്‍ക്ക് 3604 ഉം കോര്‍പ്പറേഷനുകള്‍ക്ക് 2015 ഉം പോളിങ് സ്റ്റേഷനുകളുമാണുളളത്. പഞ്ചായത്ത് തലത്തില്‍ ഒരു വോട്ടര്‍ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്ക് മൂന്ന് വോട്ടും നഗരസഭാതലത്തില്‍ ഒരു വോട്ടുമാണ് രേഖപ്പെടുത്തേണ്ടത്. തദ്ദേശ സ്ഥാപനങ്ങളുടെ അദ്ധ്യക്ഷ സ്ഥാനങ്ങളുടെ സംവരണം കമ്മിഷന്‍ നിശ്ചയിച്ച് വിജ്ഞാപനം ചെയ്തിട്ടുണ്ട്. അദ്ധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്യാത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഉപാധ്യക്ഷസ്ഥാനം സ്ത്രീകള്‍ക്കായി സംവരണം ചെയ്തിട്ടുണ്ട്.

  • Also Read ബിജെപി ഹാട്രിക് തടയാൻ യുഡിഎഫ്, എൽഡിഎഫ് പ്രതീക്ഷ ചിറ്റൂർ മോഡലിൽ; ഈ നഗരസഭ മുന്നണികൾക്ക് ‘നിർണായകം’   


∙ വോട്ട് ചെയ്യാന്‍ തിരിച്ചറിയല്‍ രേഖകള്‍

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ഏതെങ്കിലും ദേശസാല്‍ക്കൃത ബാങ്കില്‍ നിന്നും 6 മാസത്തിനു മുമ്പ് നല്‍കിയ ഫോട്ടോ പതിച്ച പാസ് ബുക്ക്, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ നല്‍കിയ തിരിച്ചറിയല്‍ രേഖ, ആധാര്‍ കാര്‍ഡ്.

∙ പെരുമാറ്റച്ചട്ടം നിലവിൽ

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃക പെരുമാറ്റച്ചട്ടം പ്രാബല്യത്തില്‍ വന്നു. പെരുമാറ്റചട്ടം സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ  സ്ഥാപനങ്ങളിലും ബാധകമായിരിക്കും.  

ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരില്‍ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനോ പാടില്ല.
  

  • Also Read 5 വർഷമായിട്ടും ‘ചെലവ്’ കൂട്ടിയില്ല; സ്ഥാനാർഥികൾ ‘ടൈറ്റ്’ ആവും, കീശയിൽ നിന്നെടുത്ത് വീശിയാൽ വിലക്ക്   


മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവര്‍ത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാര്‍ഥികളുടെയോ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും പാടില്ല.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയോ പ്രഖ്യാപനങ്ങള്‍ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാന്‍ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല.

∙ നിരീക്ഷിക്കാൻ സമിതി

പെരുമാറ്റചട്ടം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്നതിന് ജില്ലകളില്‍ മോണിറ്ററിംഗ് കമ്മിറ്റി ഉണ്ടാകും. ജില്ലാ കലക്ടര്‍ അധ്യക്ഷനും ജില്ലാ പൊലീസ് മേധാവി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍, തദ്ദേശ വകുപ്പിലെ ജില്ലാ ജോയിന്റ് ഡയറക്ടര്‍, പ്രമുഖ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ കമ്മിറ്റിയില്‍ അംഗങ്ങളുമായിരിക്കും.

∙ രാത്രി മൈക്ക് പാടില്ല  

വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്കും പൊലീസ് അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. രാത്രി 10 മണിക്ക് ശേഷം രാവിലെ 6 മണിവരെ ഉച്ചഭാഷിണി ഉപയോഗിക്കാന്‍ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്‍ത്തനം നടത്തേണ്ടത്. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ പാടുളളൂ.

∙ 48 മണിക്കൂർ മദ്യനിരോധനം

വോട്ടെടുപ്പ് അവസാനിക്കുന്നതിന് മുമ്പുളള 48 മണിക്കൂര്‍ വേളയില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തും. വോട്ടെണ്ണല്‍ ദിവസവും മദ്യനിരോധനം ഉണ്ടാകും.പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല.  

∙ ചെലവ് ചുരുക്കണം, ഇല്ലെങ്കിൽ അയോഗ്യത

സ്ഥാനാര്‍ഥികൾക്ക് പരമാവധി ചെലവഴിക്കാവുന്ന തുക ഗ്രാമപഞ്ചായത്തില്‍ 25,000 രൂപയും ബ്ലോക്ക് പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 75,000 രൂപയും ജില്ലാ പഞ്ചായത്തിലും കോര്‍പ്പറേഷനിലും 1,50,000 രൂപയുമാണ്. സ്ഥാനാര്‍ഥികളുടെ ചെലവ് കണക്ക് ഫലപ്രഖ്യാപന തീയതി മുതല്‍ 30 ദിവസത്തിനകം തദ്ദേശ സ്ഥാപന സെക്രട്ടറിമാര്‍ക്ക് നല്‍കണം.ചെലവ് കണക്ക് നല്‍കാതിരിക്കുകയോ പരിധിയില്‍ കൂടുതല്‍ ചെലവഴിക്കുകയോ ചെയ്യുന്ന സ്ഥാനാര്‍ഥികളെ ഉത്തരവ് തീയതി മുതല്‍  അഞ്ച് വര്‍ഷക്കാലത്തേക്ക് കമ്മിഷന്‍ അയോഗ്യരാക്കും. English Summary:
Kerala Local Body Polls Explained: Kerala Local Body Election details cover candidate eligibility, deposit amounts, and voter information. This election process ensures a smooth and fair voting experience across various local bodies.
like (0)
deltin33administrator

Post a reply

loginto write comments
deltin33

He hasn't introduced himself yet.

1210K

Threads

0

Posts

3810K

Credits

administrator

Credits
388010

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com