തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ ഉച്ചയ്ക്ക് 12 മണിക്ക് വാർത്താ സമ്മേളനം വിളിച്ചു. സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷന്റെ ഓഫിസിൽ തിരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. രാഷ്ട്രീയ പാർട്ടികൾ ഇതിന്റെ അടിസ്ഥാനത്തിൽ സീറ്റ് വിഭജന ചർച്ചകളും സ്ഥാനാർഥി പ്രഖ്യാപന നടപടികളും ഊർജിതമാക്കി.
കൊല്ലം കോർപറേഷനിൽ 9 സ്ഥാനാർഥികളെക്കൂടി കോൺഗ്രസ് പ്രഖ്യാപിച്ചു. കോഴിക്കോട്, കണ്ണൂർ, തൃശൂർ, കൊച്ചി കോർപറേഷനുകളിൽ പ്രധാന പാർട്ടികളൊന്നും സ്ഥാനാർഥി പ്രഖ്യാപനം നടത്തിയിട്ടില്ല. നിലവിൽ യുഡിഎഫിനു ഭരണമുള്ള ഏക കോർപറേഷനായ കണ്ണൂരിൽ കോൺഗ്രസും മുസ്‍ലിം ലീഗുമായുള്ള സീറ്റ് വിഭജനം അന്തിമമായിട്ടില്ല. ഇന്നു ചർച്ചയുണ്ട്. സ്ഥാനാർഥി പ്രഖ്യാപനം നീളും.
സിപിഎമ്മും സിപിഐയും ഇന്നലെ വിവിധ ജില്ലകളിൽ യോഗം ചേർന്ന് ജില്ലാ പഞ്ചായത്തുകളിലെയും കോർപറേഷനുകളിലെയും സ്ഥാനാർഥിപ്പട്ടികകൾക്കു അന്തിമരൂപം നൽകി.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
English Summary:
Kerala local body elections are expected to be announced today. Political parties are actively preparing for the elections, engaging in seat allocation discussions and candidate selection processes. |