പട്യാല∙ പീഡനക്കേസിൽ പ്രതിയായതിനു പിന്നാലെ ഒളിവിൽ പോയ പഞ്ചാബിലെ സനൗർ മണ്ഡലത്തിലെ എംഎൽഎ ഹർമിത് സിങ് പതൻമജ്ര ഓസ്ട്രേലിയയിലെത്തിയതായി വിവരം. ഒളിവിൽ പോയ എഎപി എംഎൽഎയെ പിടികൂടാനാകാതെ പഞ്ചാബ് പൊലീസ് നട്ടം തിരിയുന്നതിനിടെയാണ് ഹർമിത് സിങ് ഓസ്ട്രേലിയയിൽ നിന്ന് ഒരു ഓൺലൈൻ ചാനലിന് അഭിമുഖം നൽകിയത്. പഞ്ചാബി ഓൺലൈൻ ചാനലിലെ അഭിമുഖത്തിലാണ് ഹർമിത് സിങ് പ്രത്യക്ഷപ്പെട്ടത്.
- Also Read പാർട്ടി പരിശീലനത്തിന് രാഹുൽ ഗാന്ധി വൈകിയെത്തി; ‘കടുത്ത ശിക്ഷ’ നൽകി പരിശീലകൻ, 10 തവണ പുഷ് അപ്പ്
കേസിൽ ജാമ്യം ലഭിക്കാതെ നാട്ടിലേയ്ക്ക് തിരിച്ചുവരില്ലെന്നും പഞ്ചാബിലെ ജനങ്ങൾക്ക് വേണ്ടി സംസാരിക്കുന്നവരെ നിശബ്ദമാക്കാനുള്ള ഗൂഢാലോചനയാണ് തനിക്കെതിരെയുള്ള കേസെന്നും എംഎല്‍എ അഭിമുഖത്തിൽ പറഞ്ഞു.
‘‘പഞ്ചാബിൽ പ്രധാന കാര്യങ്ങൾ നടപ്പിലാക്കുമ്പോൾ മന്ത്രിമാരുമായും എംഎൽഎമാരുമായും കൂടിയാലോചനകൾ നടത്തുന്നില്ല. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാതായിരിക്കുകയാണ്. ഡൽഹിയിൽ തോൽവി ഏറ്റുവാങ്ങിയതിനു പിന്നാലെ അവിടെയുള്ള നേതാക്കൾ ഇപ്പോൾ പഞ്ചാബ് പിടിച്ചെടുത്തിരിക്കുകയാണ്. ഡൽഹിയിൽ എന്താണോ നടന്നത്, അതേ രീതിയിൽ പഞ്ചാബും നശിപ്പിക്കാനാണ് അവരുടെ ശ്രമം’’– അഭിമുഖത്തിൽ ഹർമിത് സിങ് പറഞ്ഞു.
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
ബലാത്സംഗം, വഞ്ചന, ഭീഷണി എന്നീ കുറ്റങ്ങൾ ചുമത്തി സെപ്റ്റംബർ ഒന്നിനാണ് ഹർമിതിനെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത്. വിവാഹബന്ധം വേർപ്പെടുത്തിയ ആളാണെന്ന് പറഞ്ഞ് ബന്ധം സ്ഥാപിച്ച് വർഷങ്ങളോളം സിർക്കാർപുർ സ്വദേശിയായ യുവതിയെ പീഡിപ്പിച്ചു എന്നതാണ് കേസ്. 2021ൽ ഇയാൾ യുവതിയെ വിവാഹം ചെയ്തിരുന്നു. എന്നാൽ പിന്നീടാണ് എംഎൽഎ വിവാഹിതനായിരുന്നെന്ന കാര്യം യുവതി തിരിച്ചറിഞ്ഞത്. ഇതിനു പിന്നാലെയാണ് പരാതി നൽകിയത്.
കേസിൽ ഹർമിത് ഹാജരാകാത്തതിനെ തുടർന്ന പട്യാല കോടതി ഇയാൾക്കെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കേസ് റജിസ്റ്റർ ചെയ്തതിനു പിന്നാലെ കർണാൽ ജില്ലയിലെ ദാബ്രി ഗ്രാമത്തിൽ ഒരു ബന്ധുവിന്റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഹർമിത്. ഇയാളെ പിടികൂടാനായി പൊലീസ് അവിടെ എത്തിയെങ്കിലും അവിടെ നിന്ന് എംഎൽഎ അതിവിദഗ്ധമായി രക്ഷപ്പെട്ടു.
എംഎൽഎയുടെ അനുയായികൾ പൊലീസിന് നേരെ കല്ലെറിഞ്ഞെന്നും വെടിവയ്പ്പ് നടത്തിയെന്നും ആ സമയത്താണ് എംഎൽഎ രക്ഷപ്പെട്ടതെന്നുമാണ് പൊലീസ് പറയുന്നത്. എന്നാൽ ഹർമിത് ഇതെല്ലാം നിഷേധിച്ചു. ഇയാളെ കണ്ടെത്താനായി പട്യാല പൊലീസ് ലുക്കൗട്ട് നോട്ടിസും പുറപ്പെടുവിച്ചിരുന്നു.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @TheNewsroom_tnr എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്. English Summary:
Rape Accused AAP MLA Flees To Australia: Rape Accused AAP MLA Harmit Singh Pathanmajra Flees to Australia, Demands Bail for Return |