കൊല്ലം∙ ഭര്‍ത്താവില്‍ നിന്നും ഭര്‍തൃവീട്ടുകാരില്‍ നിന്നും വലിയ മാനസിക പീഡനമേല്‍ക്കേണ്ടി വന്നതായി വെളിപ്പെടുത്തി ജീവനൊടുക്കിയ രേഷ്മയുടെ (29) ഫോണ്‍ സംഭാഷണം പുറത്ത്. കൊല്ലം ശൂരനാട് സ്വദേശിയായ യുവതി കഴിഞ്ഞ വെള്ളിയാഴ്ചയാണ് പുന്നപ്രയിലെ ഭര്‍തൃവീട്ടില്‍ ജീവനൊടുക്കിയത്. രേഷ്മ അച്ഛനെ വിളിച്ച് കരഞ്ഞ് സങ്കടങ്ങൾ പറയുന്നതാണ് ഫോണ്‍ സംഭാഷണത്തിലുള്ളത്. 2018 മാര്‍ച്ചിലാണ് രേഷ്മയുടെ വിവാഹം നടന്നത്. ഭര്‍ത്താവിന്‍റെ വഴിവിട്ട ബന്ധങ്ങളും മാനസിക പീഡനവുമാണ് രേഷ്മയുടെ ജീവനെടുത്തതെന്നു കുടുംബം പറയുന്നു.
- Also Read വിദ്യാർഥിനിയെ ക്ലാസിൽനിന്ന് വിളിച്ചിറക്കി ലൈംഗികപീഡനം; മതംമാറി പാസ്റ്ററായി, 2 വിവാഹം: 25 വർഷത്തിനു ശേഷം ‘ട്യൂഷന്‍ മാസ്റ്റര്‍’ പിടിയിൽ
രേഷ്മ സങ്കടങ്ങള്‍ വിവരിക്കുമ്പോള്‍, നിന്‍റെ സന്തോഷമാണ് ഞങ്ങളുടെ സന്തോഷമെന്നും മകള്‍ വിഷമിക്കരുതെന്നും സമാധാനമായിരിക്കാനും പിതാവ് പറയുന്നുണ്ട്. രേഷ്മയുടെ സംസ്കാരച്ചടങ്ങുകളില്‍ ഭര്‍തൃവീട്ടുകാര്‍ പങ്കെടുത്തില്ല. പൊലീസിന്‍റെ സഹായത്തോടെയാണ് ആറു വയസുള്ള മകനെ സംസ്കാരത്തിനു കൊണ്ടു വന്നതെന്നും കുടുംബം പറഞ്ഞു.
- Also Read പെൺകുട്ടിയെ മറയാക്കി ലഹരി കടത്ത്: ജാമ്യം നേടി പുറത്തെത്തിയ പ്രതി ജിതിൻ പോക്സോ കേസിൽ അറസ്റ്റിൽ
∙ രേഷ്മയുടെ സംഭാഷണത്തിലെ ചില ഭാഗങ്ങൾ:
‘‘സന്തോഷത്തോടെ ജീവിക്കാനൊന്നും ഇവര്‍ സമ്മതിക്കില്ല. എന്നെ വേണ്ടാത്ത ഒരാളോട് ഞാനെന്തിനാ കെഞ്ചിക്കെഞ്ചി നിൽക്കുന്നത്? എന്‍റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ ഞാന്‍ പ്രാപ്തയാണ്. എനിക്ക് പറ്റും കുഞ്ഞിനെ വളര്‍ത്താന്‍. ആണ് ഉണ്ടെങ്കില്‍ മാത്രമേ ഒരു സ്ത്രീക്ക് ജീവിക്കാന്‍ പറ്റുള്ളോ? ഞാന്‍ എങ്ങോട്ടെങ്കിലും മാറിത്താമസിച്ച് ആ ജോലിയും കൊണ്ട് കുട്ടിയെ നോക്കിക്കോളാം. ഇയാള്‍ ആ സ്വര്‍ണമെല്ലാം എടുത്ത് തരുമ്പോള്‍ അതുകൊണ്ട് നിങ്ങളുടെ ബാധ്യതകളെല്ലാം തീര്‍ത്ത് മിച്ചമുണ്ടെങ്കില്‍ അതുകൊണ്ട് ഞാന്‍ ജീവിച്ചോളാം. ഒന്ന് മനസിലാക്ക്..എനിക്ക് ജീവിക്കാന്‍ പറ്റുമച്ഛാ.. ഒന്ന് മനസിലാക്ക്’’
- എസ്ഐആർ: വീട്ടിൽ ഇല്ലാത്തവർക്കും പ്രവാസികൾക്കും ഓൺലൈനായി ഫോം നൽകാം, എങ്ങനെ? ഇതാ ഫോം പൂരിപ്പിക്കാനുള്ള വഴി വിശദമായി
- എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം ഈ ക്ലിപ് മാത്രം! ഇതെങ്ങനെ ഇത്ര ഹിറ്റായി? ഈ ബോളിവുഡ് നടിയാണോ പിന്നിൽ, അതോ കെ–പോപ്പോ?
- കുട്ടികളുടെ അനുസരണക്കേട് വെല്ലുവിളി; അവർ ലൈംഗിക വിഡിയോ കാണുന്നത് തെറ്റാണോ? മാതാപിതാക്കളുടെ സമ്മർദം കുട്ടി അറിയുന്നുണ്ടോ?
MORE PREMIUM STORIES
‘‘1000 രൂപ കൊടുത്താല്‍ അയാള്‍ക്ക് (ഭർത്താവിന്) ഇഷ്ടംപോലെ പേരെ കിട്ടുമെന്ന്. അയാളും അയാളുടെ കുടുംബവും പറയുന്നത് ഞാനാണ് പ്രശ്നമെന്നാ, ഞാനാണ് പിഴയെന്ന്. എനിക്കിനി സഹിക്കാന്‍ വയ്യ. അയാൾ മാറുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു. പക്ഷേ ഞാനെന്ത് ചെയ്യാനാ. അയാള്‍ മാറിയിട്ടില്ല. അയാള്‍ എന്‍റെ പിറന്നാളിനൊക്കെ കേക്ക് മുറിച്ചപ്പോ ഞാനെത്ര മാത്രം സന്തോഷിച്ചെന്ന് അറിയാമോ? പക്ഷേ അതൊക്കെ അയാളുടെ വെറും അഭിനയമായിരുന്നു. 300 രൂപയുടെ കേക്ക് മേടിച്ചോണ്ട് വന്നപ്പോ.. ഞാനെന്റെ... എനിക്ക് പറയാന്‍ അറിയത്തില്ലച്ഛാ..ആഹാരം കഴിക്കുന്നതിനുവരെ കണക്കല്ലേ ഇവിടെ. അയാളുടെ അച്ഛന്‍ എന്‍റെ മുഖത്ത് നോക്കി പറഞ്ഞതാ, അയാളുടെ ചെലവിലാ ഞാന്‍ നില്‍ക്കുന്നതെന്ന്... മടുത്തു’’ English Summary:
Reshma\“s Tragic Suicide: Reshma\“s suicide in Kollam highlights the tragic consequences of marital abuse and domestic violence. This incident underscores the urgent need for stronger support systems and awareness campaigns to prevent such tragedies. |