കൊൽക്കത്ത ∙ സ്കൂളിൽ നിന്ന് ഭക്ഷ്യവിഷബാധയേറ്റ് വിദ്യാർഥികൾ ആശുപത്രിയിലായതിനെ തുടർന്ന് പ്രതിഷേധിച്ച് രക്ഷിതാക്കൾ. സൗത്ത് 24 പർഗാനാസ് ജില്ലയിലെ ഖുദാദാദ്പൂർ പ്രൈമറി സ്‌കൂളിലെ 15 വിദ്യാർഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. സ്‌കൂളിൽ നിന്നു നൽകിയ ഉച്ചഭക്ഷണം കഴിച്ചതിനു പിന്നാലെ ഛർദ്ദിക്കുകയും കഠിനമായ വയറുവേദന അനുഭവപ്പെടുകയും ചെയ്‌ത കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
- Also Read വിവാഹവീട്ടിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് അപകടം; 11 പേർക്ക് പരുക്ക്, 2 പേർ ഗുരുതരാവസ്ഥയിൽ
സംഭവത്തെ തുടർന്ന് വിദ്യാർഥികളുടെ രക്ഷിതാക്കൾ സ്കൂളിനു മുന്നിൽ സമരം ആരംഭിച്ചു. സ്കൂളിന്റെ ഗേറ്റ് പൂട്ടി പ്രതിഷേധം തുടർന്നതോടെ അധ്യാപകർ ഉൾപ്പെടെയുള്ള ജീവനക്കാർ മണിക്കൂറുകളോളം പുറത്തിറങ്ങാനാവാതെ കുടുങ്ങി. സംഭവ സ്ഥലത്തെത്തിയ പൊലീസ്, സ്കൂൾ ഗേറ്റിന്റെ പൂട്ട് തുറക്കാൻ രക്ഷിതാക്കളോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയില്ല. രണ്ടു മണിക്കൂർ നീണ്ട അനുനയത്തിനൊടുവിൽ പ്രതിഷേധം അവസാനിപ്പിച്ച രക്ഷിതാക്കൾ, പൂട്ട് തുറക്കാൻ സമ്മതിക്കുകയായിരുന്നു. ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരത്തിൽ പ്രശ്‌നമുണ്ടെന്ന് പ്രൈമറി സ്‌കൂൾ പ്രധാനാധ്യാപിക ഉമാ പാൽ സമ്മതിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. English Summary:
Kolkata School Food Poisoning: 15 Students Hospitalized, Parents Lock Gate in Protest |