കൊച്ചി ∙ ആദ്യ ബന്ധം നിലനിൽക്കെ, മുസ്‌ലിം പുരുഷന്റെ രണ്ടാം വിവാഹം റജിസ്റ്റർ ചെയ്യും മുൻപ് അധികൃതർ ആദ്യഭാര്യയുടെ അഭിപ്രായം ആരായണമെന്നു ഹൈക്കോടതി ഉത്തരവിട്ടു. ആദ്യ ഭാര്യ എതിർത്താൽ റജിസ്ട്രേഷൻ അനുവദിക്കരുതെന്നും വിഷയം സിവിൽ കോടതിയുടെ തീർപ്പിനു വിടണമെന്നും ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണൻ നിർദേശിച്ചു. എന്നാൽ, വിവാഹമോചനത്തിനു ശേഷമാണു രണ്ടാം വിവാഹമെങ്കിൽ ഇതാവശ്യമില്ല.
- Also Read ഉയർന്ന പിഎഫ് പെൻഷൻ: അടച്ച വിഹിതത്തിന്റെ വിവരം കൈമാറാൻ ബവ്കോയോട് ഹൈക്കോടതി
രണ്ടാം വിവാഹം റജിസ്റ്റർ ചെയ്തു നൽകാത്ത കാസർകോട് തൃക്കരിപ്പൂർ പഞ്ചായത്ത് സെക്രട്ടറിയുടെ നടപടി ചോദ്യം ചെയ്തു ദമ്പതിമാർ നൽകിയ ഹർജിയിലാണു കോടതി നിർദേശം. മുസ്‌ലിം വ്യക്തിനിയമം ചില സാഹചര്യങ്ങളിൽ രണ്ടാം വിവാഹത്തിന് അനുമതി നൽകുന്നതിനാൽ ഹർജിക്കാരനു രണ്ടാം വിവാഹം കഴിക്കാം. എന്നാൽ, ഇതു റജിസ്റ്റർ ചെയ്യണമെങ്കിൽ രാജ്യത്തെ നിയമമാണു ബാധകം. ഇത്തരം സാഹചര്യത്തിൽ ആദ്യ ഭാര്യയ്ക്കു ഹിയറിങ്ങിനുള്ള അവസരം നൽകണം. ആദ്യ ഭാര്യയെ നോക്കാതെയും അവഗണിച്ചുമാണോ ഭർത്താവ് രണ്ടാമതു വിവാഹം കഴിക്കുന്നതെന്നറിയാൻ ഇതു സഹായകരമാകും.
- Also Read ‘വേടനു ‘പോലും’ സിനിമ അവാർഡ് കിട്ടി; അതിനുള്ള മനസ്സ് സർക്കാരിനുണ്ട്’: വിവാദം, പിന്നാലെ തിരുത്തി മന്ത്രി
മുൻ വിവാഹം നിലനിൽക്കെ രണ്ടാം വിവാഹത്തിന് ആദ്യഭാര്യയുടെ അനുമതി സംബന്ധിച്ചു ഖുർആനിൽ പറയുന്നില്ല. എന്നാൽ, വീണ്ടും വിവാഹം കഴിക്കുന്നതിനു മുൻപ് ആദ്യഭാര്യയെ അറിയിക്കുന്നതിനെ ഖുർആൻ എതിർക്കുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ഇത്തരം സന്ദർഭങ്ങളിൽ മതമല്ല, ഭരണഘടനാപരമായ അവകാശങ്ങളാണ് മുകളിലെന്നും കോടതി പറഞ്ഞു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Kerala High Court Ruling on Second Muslim Marriage: Muslim Marriage Law in Kerala dictates the registration of a second marriage requires the consent of the first wife, according to a Kerala High Court ruling. This decision emphasizes the importance of protecting the rights of the first wife and ensuring fairness in the process. |