ശ്രീനഗർ∙ ദ് വീക്ക് വാരികയുടെയും മലയാള മനോരമയുടെയും സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് താരിഖ് ബട്ട് (54) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്നലെ രാവിലെയായിരുന്നു അന്ത്യം. കബറടക്കം നടത്തി. ഭാര്യ: റഹാന തബസും (അധ്യാപിക, ഡൽഹി പബ്ലിക് സ്കൂൾ, ശ്രീനഗർ). മക്കൾ: മുഹമ്മദ് താഹ, സെഹ്റ, അംസൽ.
24 വർഷത്തോളം ‘ദ് വീക്കി’നും മനോരമയ്ക്കും വേണ്ടി ജമ്മു കശ്മീരിൽ നിന്ന് രാഷ്ട്രീയ ചലനങ്ങളും സംഘർഷങ്ങളും അടക്കം റിപ്പോർട്ട് ചെയ്തു. 2001 നവംബർ 27നാണ് സീനിയർ കറസ്പോണ്ടന്റായി മലയാള മനോരമ ഗ്രൂപ്പിന്റെ ഭാഗമായത്. 2001ലെ പാർലമെന്റ് ഭീകരാക്രമണത്തിനെ തുടർന്നു പാക്ക് അതിർത്തിയിൽ ഇന്ത്യൻ സൈന്യം നടത്തിയ സൈനികവിന്യാസമായ ഓപ്പറേഷൻ പരാക്രം അടക്കമുള്ള സംഭവവികാസങ്ങളും റിപ്പോർട്ട് ചെയ്തു. English Summary:
Tariq Bhat, veteran journalist and THE WEEK’s Senior Special Correspondent, passes away |