കൊടുവള്ളി (കോഴിക്കോട്) ∙ അന്തിമ വോട്ടർ പട്ടികയിൽ വ്യാപകമായി ക്രമക്കേട് ആരോപിക്കപ്പെട്ട കൊടുവള്ളി നഗരസഭയിലെ സെക്രട്ടറിയും റിട്ടേണിങ് ഓഫിസറുമായ വി.എസ്.മനോജിനെ തൽസ്ഥാനത്തുനിന്ന് മാറ്റി തദ്ദേശ വകുപ്പിന്റെ ഉത്തരവ്. മനോജിനെ മാറ്റാൻ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ നിർദേശിച്ചെങ്കിലും ഉത്തരവ് ഇറങ്ങാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
- Also Read തിരുവനന്തപുരം കോർപറേഷൻ: രണ്ടാംഘട്ട സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ച് കോൺഗ്രസ്
മനോജിനു പകരം കോഴിക്കോട് ജില്ലാ ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിലെ ഇന്റേണൽ വിജിലൻസ് ഓഫിസർ അനിൽകുമാർ നൊച്ചിയിലിനെയാണ് കൊടുവളളി നഗരസഭാ സെക്രട്ടറിയായി നിയമിച്ചത്. തിങ്കളാഴ്ച യുഡിഎഫ് കൊടുവള്ളി നിയോജക മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫിസിലെത്തി കൊടുവള്ളി നഗരസഭയിലെ വോട്ടർ പട്ടിക ക്രമക്കേടിനെക്കുറിച്ച് പരാതി നൽകിയിരുന്നു.
- Also Read ‘പ്രിയപ്പെട്ട ജാൻവി..’: ക്ഷമ ചോദിച്ച് മലയാളികൾ; ‘തിരികെ വരണം, കേരളീയരുടെ യഥാർഥ സ്നേഹം അറിയണം’
നഗരസഭയിലെ 37 വാർഡുകളിൽനിന്ന് ഒപ്പിട്ടു നൽകിയ ഫോം 5.13,14 എന്നിവ വിതരണം നടത്തിയതുമായി ബന്ധപ്പെട്ട രേഖകളും ബൾക്ക് ട്രാൻസ്ഫർ നടത്തിയതു സംബന്ധിച്ച രേഖകളും നഗരസഭ ഓഫിസിൽ ഇല്ലെന്ന് അസിസ്റ്റന്റ് സെക്രട്ടറി ടി.പി. സിന്ധു കഴിഞ്ഞ ദിവസം രേഖാമൂലം അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പുതിയ സെക്രട്ടറിയെ നിയമിക്കാൻ നിർദേശം നൽകിയതായും എല്ലാ പരാതികളും പരിശോധിച്ചു പരിഹരിക്കുമെന്നും ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ്ങും അറിയിച്ചിരുന്നു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Voter List Irregularities: Voter list fraud in Koduvally has led to the removal of the municipality secretary. The local body election commission is actively investigating the issue after receiving complaints and evidence of irregularities. |