ധാക്ക ∙ ഇന്ത്യൻ പ്രദേശങ്ങളെ ഉൾപ്പെടുത്തിയുള്ള ഭൂപടമുള്ള കലാസൃഷ്ടി ‘ആർട്ട് ഓഫ് ട്രയംഫ്’ തുർക്കിക്ക് നൽകി ബംഗ്ലദേശ് ഇടക്കാല സർക്കാരിന്റെ തലവൻ മുഹമ്മദ് യൂനുസ്. പാക്കിസ്ഥാൻ ജോയിന്റ് ചീഫ്സ് ഓഫ് സ്റ്റാഫ് കമ്മിറ്റി ചെയർമാൻ ജനറൽ സാഹിർ ഷംഷാദ് മിർസയ്ക്ക് ‘ആർട്ട് ഓഫ് ട്രയംഫ്’ നൽകിയതിനു പിന്നാലെയാണ് മുഹമ്മദ് യൂനുസ് തുർക്കിക്കും ഇതു കൈമാറിയത്. ‘ആർട്ട് ഓഫ് ട്രയംഫ്’ എന്ന കലാസൃഷ്ടി ഒരു സാധാരണ നയതന്ത്ര സമ്മാനമായി കാണാനാവില്ലെന്ന് ഇന്ത്യൻ ഇന്റലിജൻസ് മുന്നറിയിപ്പ് നൽകിയിരുന്നു.
- Also Read യുഎസിൽ ഭക്ഷണ സ്റ്റാംപ് ആനുകൂല്യങ്ങൾ പകുതിയായി വെട്ടിക്കുറയ്ക്കാൻ നീക്കം
തുർക്കി പാർലമെന്റ് അംഗവും തുർക്കി-ബംഗ്ലദേശ് പാർലമെന്ററി ഫ്രണ്ട്ഷിപ്പ് ഗ്രൂപ്പിന്റെ ചെയർപഴ്‌സനുമായി മെഹ്മെത് ആകിഫ് യിൽമാസിന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ പാർലമെന്ററി പ്രതിനിധി സംഘം ബംഗ്ലദേശിലെത്തിയിരുന്നു. ഉഭയകക്ഷി സഹകരണം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ കൂടിക്കാഴ്ചയിൽ ഇരുപക്ഷവും ചർച്ച ചെയ്തതായി യൂനുസ് എക്സിൽ കുറിച്ചിരുന്നു. ഇവരുമായുള്ള കൂടിക്കാഴ്ചയിലാണ് ‘ആർട്ട് ഓഫ് ട്രയംഫ്’ മുഹമ്മദ് യൂനുസ് സമ്മാനിച്ചത്.
- Also Read കാമുകിയുടെ സംഗീതപരിപാടിക്ക് ആറ് കോടി യുഎസ് ഡോളറിന്റെ സർക്കാർ ജെറ്റിലെത്തി: ഇന്ത്യൻ വംശജനായ എഫ്ബിഐ ഡയറക്ടർ വിവാദത്തിൽ
അസമിനെ ബംഗ്ലദേശിന്റെ കീഴിലാക്കാനുള്ള യുദ്ധ പദ്ധതികളും വിജയാനന്തര ഭരണ ചട്ടക്കൂടുകളും ഈ രേഖയിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. ബംഗ്ലദേശ് ഈ നീക്കം നടത്തിയ സമയം വളരെ പ്രധാനപ്പെട്ടതാണെന്നാണ് വിലയിരുത്തൽ. ദക്ഷിണേഷ്യയിലും തെക്കുകിഴക്കൻ ഏഷ്യയിലും തുർക്കി തങ്ങളുടെ സ്വാധീനം വികസിപ്പിക്കാൻ നടത്തുന്ന പ്രചാരണവുമായി ഇതിനു ബന്ധമുണ്ടെന്നാണ് സംശയം. ഇന്ത്യയുടെ പ്രാദേശിക അഖണ്ഡതയെ ദുർബലപ്പെടുത്താനുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നു.
- എന്തുകൊണ്ട് ‘കിഷ്കിന്ധാകാണ്ഡത്തെ’ ജൂറി മറന്നു? ‘മഞ്ഞുമ്മലിലേക്ക്’ എങ്ങനെയെത്തി ഇത്രയേറെ പുരസ്കാരങ്ങൾ?
- ക്രിക്കറ്റില്ലെങ്കിലും ജീവിക്കേണ്ടേ എന്നു ചോദിച്ച ക്യാപ്റ്റൻ; ഫൈനലിൽ ഇന്ത്യയെ വിറപ്പിച്ച ലോറ, മൈതാനത്തെ ‘പഠിപ്പിസ്റ്റ്’
- ആ പന്തിൽ ഇന്ത്യ ഉറപ്പിച്ചു, ഈ ലോകകപ്പ് നമുക്ക് തന്നെ; വിറപ്പിച്ച് ലോറ, പക്ഷേ ദക്ഷിണാഫ്രിക്കയ്ക്ക് ‘മിസ്സായത്’ ഒറ്റക്കാര്യം; എങ്ങനെ ടീം വർക്ക് കപ്പടിച്ചു?
MORE PREMIUM STORIES
English Summary:
Art of Triumph: Art of Triumph a controversial artwork containing a war plan to annex Assam, was gifted by Bangladesh\“s Muhammad Yunus to Turkey, raising serious concerns about India\“s territorial integrity and Turkey\“s expanding influence. |