തിരുവനന്തപുരം ∙ തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം സംസ്ഥാനത്ത് മില്‍മ പാല്‍ വില കൂടുമെന്നു സൂചന നല്‍കി മന്ത്രി ജെ.ചിഞ്ചുറാണി. പാല്‍ വില കൂട്ടുന്നതിനോട് സര്‍ക്കാരിനു യോജിപ്പാണെന്ന് ചിഞ്ചുറാണി പറഞ്ഞു. തദ്ദേശ തിരഞ്ഞെടുപ്പിനു ശേഷം എത്ര രൂപയെന്നത് തീരുമാനിക്കും. കര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തി നേരിയ വില വര്‍ധനയുണ്ടാകും. പാല്‍വില കൂട്ടുന്നത് സംബന്ധിച്ച് പഠിക്കാന്‍ മില്‍മ നിയോഗിച്ച വിദഗ്ധ സമിതി നിരക്ക് വര്‍ധനയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. മില്‍മ ആവശ്യപ്പെട്ടാല്‍ സര്‍ക്കാര്‍ പരിശോധിച്ച് അന്തിമ തീരുമാനമെടുക്കുമെന്നും ചിഞ്ചുറാണി പറഞ്ഞു.
- Also Read ‘ജയരാജന് ബിജെപിയിൽ ചേരാൻ ആഗ്രഹമുണ്ടായിരുന്നു, ജാവഡേക്കറെ കണ്ടത് അതിന്, ആഗ്രഹം നടക്കില്ല’
പാലിനും പാല്‍ ഉല്‍പന്നങ്ങള്‍ക്കും ജിഎസ്ടി ഒഴിവാക്കിയ സാഹചര്യത്തില്‍ ഇപ്പോള്‍ വില കൂട്ടേണ്ടതില്ലെന്നാണ് മില്‍മയുടെ ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചിരുന്നത്. പാല്‍ വില ലീറ്ററിന് 3-4 രൂപ വര്‍ധിപ്പിക്കുന്ന കാര്യമാണ് ആലോചിച്ചിരുന്നത്. പാലിന് 2019 സെപ്റ്റംബറില്‍ ലീറ്ററിന് 4 രൂപയും 2022 ഡിസംബറില്‍ ലീറ്ററിന് 6 രൂപയും മില്‍മ കൂട്ടിയിരുന്നു. നിലവില്‍ മില്‍മ പാല്‍ വില (ടോണ്‍ഡ് മില്‍ക്) ലീറ്ററിന് 52 രൂപയാണ്. പ്രതിദിനം 17 ലക്ഷം ലീറ്റര്‍ പാലാണ് മില്‍മ കേരളത്തില്‍ വില്‍ക്കുന്നത്. English Summary:
Milk Prices to Increase: Milma milk price hike is expected in Kerala after the local body elections. The government is in agreement with increasing the milk price to support dairy farmers, but the exact amount will be decided after the elections. |