മുംബൈ∙ നടൻ അമിതാഭ് ബച്ചന് സുരക്ഷാ ഭീഷണി. ഇന്റലിജൻസ് റിപ്പോർട്ടിനെ തുടർന്ന് നടന്റെ വീടുകൾക്ക് സുരക്ഷ വർധിപ്പിച്ചു. ഖലിസ്ഥാൻ അനുകൂല സംഘടനയാണ് ഭീഷണി ഉയർത്തിയത്. വീടുകൾക്ക് 24 മണിക്കൂറും പൊലീസ് സുരക്ഷ ഏർപ്പെടുത്തിയതായി അധികൃതർ പറഞ്ഞു.  
  
 -  Also Read  ഷാഫിയെ മർദിച്ച സംഭവം: കേരള സർക്കാരിൽനിന്ന് വിവരങ്ങൾ തേടണം, ലോക്സഭ സെക്രട്ടേറിയറ്റിന്റെ നിർദേശം   
 
    
 
സിഖുകാർക്കെതിരെയുള്ള കലാപത്തെ അമിതാഭ് ബച്ചന്‍ മുൻപ് അനുകൂലിച്ചിരുന്നു എന്നാണ് നിരോധിത സംഘടനയായ സിഖ്‌സ് ഫോർ ജസ്റ്റിസ് (എസ്‌എഫ്‌ജെ) ആരോപിക്കുന്നത്. ടെലിവിഷൻ പരിപാടിക്കിടെ ഗായകൻ ദിൽജിത് ദോസഞ്ജ് അമിതാഭ് ബച്ചന്റെ കാൽ തൊട്ടു വണങ്ങിയതാണ് സംഘടനയെ പ്രകോപിപ്പിച്ചത്. ഗായകനെതിരെയും സംഘം ഭീഷണി മുഴക്കിയിട്ടുണ്ട്. നടന്റെ സുരക്ഷ കേന്ദ്ര ഏജൻസികൾ വിലയിരുത്തി. English Summary:  
Amitabh Bachchan faces a security threat following an intelligence report. Security has been increased at his residences in Mumbai due to threats from Khalistan supporters. Authorities have implemented 24-hour police protection for the actor\“s homes. |