മുംബൈയിൽ വീണ്ടും ചിറകടിച്ച് പ്രാവ് രാഷ്ട്രീയം; 4 കബൂത്തർഖാനകളിൽ കൂടി ഭക്ഷണം നൽകാൻ അനുമതി

Chikheang 2025-11-3 22:23:57 views 1237
  



മുംബൈ∙ പ്രാവുകൾക്കു ഭക്ഷണം നൽകുന്ന കബൂത്തർഖാനകൾ അടച്ചിട്ടതിനെതിരെ ജൈനസന്ന്യാസിയുടെ നേതൃത്വത്തിൽ നിരാഹാരസമരം ആരംഭിക്കാനിരിക്കെ അവയ്ക്കു ഭക്ഷണം നൽകുന്നതിന് 4 ഇടങ്ങളിൽ കൂടി ഇളവ് നൽകി മുംബൈ കോർപറേഷൻ (ബിഎംസി). രാവിലെ 7 മുതൽ 9 വരെയാണ് ഇവിടെ ഭക്ഷണം നൽകാൻ അനുമതി നൽകിയിരിക്കുന്നത്. 50 കബൂത്തർഖാനകളിൽ ഭക്ഷണം നൽകുന്നതിനു വിലക്കുണ്ടെന്നിരിക്കെയാണു പുതിയ ഉത്തരവ്.

  • Also Read ‘ട്രെയിനിന്റെ വാതിലിൽ നിന്ന് പെൺകുട്ടി മാറിയില്ല, ദേഷ്യം വന്ന് ചവിട്ടി’: കുറ്റം സമ്മതിച്ച് പ്രതി സുരേഷ് കുമാർ   


തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാവ് ഒരു രാഷ്ട്രീയ വിഷയമായി മാറിയേക്കും എന്ന സൂചനകൾക്കിടെയാണ് എൻഡിഎയുടെ വോട്ട് ബാങ്കായ ജെയിൻ, ഗുജറാത്തി വിഭാഗങ്ങളെ തൃപ്തിപ്പെടുത്തും വിധം വീണ്ടും ഇളവ് നൽകിയത്. പ്രാവുകൾക്കു പതിവായി ഭക്ഷണം നൽകുന്ന വിധത്തിലേക്കു കബൂത്തർഖാനകൾ തിരിച്ചെത്തിയേക്കും. മുംബൈ നഗരത്തെ നാലു സോണുകളായി തിരിച്ചാണു പുതിയതായി പ്രാവുകൾക്കു ഭക്ഷണം നൽകാനുള്ള ഇടം നിശ്ചയിച്ചിരിക്കുന്നത്. ഓരോ സോണിലും ഒരു കബൂത്തർഖാനയെന്ന രീതിയാണു നടപ്പാക്കുന്നത്. എന്നാൽ ഇത് അംഗീകരിക്കുമോയെന്നു ജൈന സന്ന്യാസിമാർ വ്യക്തമാക്കിയിട്ടില്ല.

  • Also Read ട്രംപിനോടു ‘മിണ്ടി’ കാര്യം നേടിയെടുത്ത് ചൈന, കൊറിയ; ‘പിണക്കം’ തുടർന്ന് മോദി, ഇന്ത്യയ്ക്ക് നഷ്ടം; ആസിയാനിൽ എന്താണു സംഭവിച്ചത്?   


നടപടി ഹൈക്കോടതി നിർദേശത്തെ തുടർന്നെന്ന് ബിഎംസി

പുതിയതായി നാലു സ്ഥലങ്ങൾ കൂടി അനുവദിച്ചതു ഹൈക്കോടതി നിർദേശത്തെ തുടർന്നാണു ബിഎംസിയുടെ വിശദീകരണം. ബോംബെ ഹൈക്കോടതിയുടെ വിദഗ്ധ സമിതി വിഷയം പഠിച്ചതിനു ശേഷമാകും തുടർ നടപടികൾ എടുക്കുകയെന്നും അധികൃതർ പറഞ്ഞു. പ്രാവുകൾക്കു ഭക്ഷണം നൽകാൻ ആഗ്രഹിക്കുന്നവർ നേരത്തെ അപേക്ഷകൾ നൽകണമെന്നും ബിഎംസി നിർദേശിച്ചിട്ടുണ്ട്. കബൂത്തർഖാനകൾ അടച്ചു പൂട്ടിയതിനെ അനുകൂലിച്ചും പ്രതികൂലിച്ചും 9,779 നിർദേശങ്ങളാണു ബിഎംസിക്കു ലഭിച്ചിരിക്കുന്നത്.
    

  • തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
      

         
    •   
         
    •   
        
       
  • ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
      

         
    •   
         
    •   
        
       
  • കഷ്ടപ്പെട്ടുണ്ടാക്കിയ സ്വത്ത് കൈവിട്ടു പോകുമോ? ‘ഭാര്യയും മക്കളും ഭക്ഷണത്തിനുവരെ ബുദ്ധിമുട്ടുന്നു’; വില്‍പത്രം വൈകരുത്, കാരണം ഇതാണ്...
      

         
    •   
         
    •   
        
       
MORE PREMIUM STORIES


നിബന്ധനകൾ
പ്രാവുകൾക്കു ഭക്ഷണം നൽകുന്നതു മൂലം വാഹനങ്ങൾക്കു തടസ്സമുണ്ടാകരുത്.
∙ പാർപ്പിട സമുച്ചയങ്ങൾക്കും താമസ സ്ഥലങ്ങൾക്കും തടസ്സം ഉണ്ടാകരുത്.
∙ രാവിലെ 7 മുതൽ 9 വരെ മാത്രമേ ഭക്ഷണം നൽകാവൂ.
∙ പൊതുജനാരോഗ്യത്തെയും സുരക്ഷയെയും കുറിച്ച് അവബോധം വളർത്തുന്നതിനു ഭക്ഷണം നൽകുന്ന സംഘടനകൾ ബോർഡുകൾ സ്ഥാപിക്കണം.

അനുമതി നൽകിയ സ്ഥലങ്ങൾ

∙ ദക്ഷിണ മുംബൈയിലെ വർളി റിസർവോയർ
∙ ലോഖണ്ഡ‍്‌വാല ബാക്ക് റോഡ്
∙ ഐരോളി–മുളുണ്ട് ഒക്ട്രോയ് നാക്ക
∙ ഗോരായ് മൈതാൻ
  English Summary:
Mumbai Pigeon Feeding Row: Jain monk to sit on indefinite fast for reopening Kabutarkhana in Dadar, BMC designates four areas in Mumbai to allow controlled feeding of pigeons
like (0)
ChikheangForum Veteran

Post a reply

loginto write comments
Chikheang

He hasn't introduced himself yet.

410K

Threads

0

Posts

1410K

Credits

Forum Veteran

Credits
141429

Get jili slot free 100 online Gambling and more profitable chanced casino at www.deltin51.com, Of particular note is that we've prepared 100 free Lucky Slots games for new users, giving you the opportunity to experience the thrill of the slot machine world and feel a certain level of risk. Click on the content at the top of the forum to play these free slot games; they're simple and easy to learn, ensuring you can quickly get started and fully enjoy the fun. We also have a free roulette wheel with a value of 200 for inviting friends.