അമരാവതി∙ ആന്ധ്ര പ്രദേശിലെ ശ്രീകാകുളത്ത് കാസിബുഗ്ഗയിലുള്ള വെങ്കടേശ്വര സ്വാമി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 9 പേർ മരിച്ചു. ഏകാദശി ഉത്സവത്തിനിടെയാണ് ദുരന്തം. നിരവധിപ്പേർക്കു പരുക്കേറ്റു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്.
- Also Read ‘കരൂർ ദുരന്തത്തിൽ വിജയ് മാത്രല്ല ഉത്തരവാദി’; പ്രതികരിച്ച് അജിത്
ക്ഷേത്ര പരിസരത്ത് നിരവധി മൃതദേഹങ്ങൾ കിടക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. സംഭവത്തിൽ നടുക്കം രേഖപ്പെടുത്തിയ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, പരുക്കേറ്റവർക്ക് എത്രയും പെട്ടെന്ന് ചികിത്സ നൽകാൻ അധികൃതരോട് ആവശ്യപ്പെട്ടു.
#Srikakulam
Tragedy struck at the #VenkateswaraSwamytemple in #Kasibugga, SKLM district, where a #stampede claimed the lives of 9 devotees & left several others injured. The death toll is likely to rise as some of the injured r in critical condition.@ncbn @PawanKalyan @ysjagan pic.twitter.com/mvWag7KXiK— GopiKishorRaja (@GopiKishorRaja2) November 1, 2025
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം മലയാള മനോരമയുടേതല്ല. ചിത്രം @GopiKishorRaja2 എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Andhra Pradesh tragedy occurred during the Ekadasi festival in Srikakulam, resulting in nine fatalities due to a stampede: Authorities are investigating the incident, emphasizing the need for improved safety measures at large religious gatherings. |