ന്യൂഡൽഹി∙ ദേശീയ തലസ്ഥാനമായ ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കി മാറ്റണമെന്ന് ബിജെപി എംപി പ്രവീൺ ഖണ്ഡേവാൽ ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് പ്രവീൺ ഖണ്ഡേവാൽ കത്ത് അയച്ചിട്ടുണ്ട്. നമ്മുടെ പാരമ്പര്യത്തിലേക്കു തിരിച്ചുപോകണമെന്നു ചൂണ്ടിക്കാട്ടിയാണ് കത്ത് അയച്ചിരിക്കുന്നത്. മഹാഭാരതത്തിൽ പാണ്ഡവരുടെ തലസ്ഥാനമായിരുന്നു ഇന്ദ്രപ്രസ്ഥ. പാണ്ഡവരുടെ പ്രതിമകൾ തലസ്ഥാനത്ത് സ്ഥാപിക്കണമെന്നും ഖണ്ഡേവാൽ ആവശ്യപ്പെട്ടു.
- Also Read ‘ഇഷ്ടമുണ്ടെങ്കിൽ പാർട്ടിയിൽ തുടരും, അല്ലെങ്കിൽ രാജിവച്ച് കൃഷി ചെയ്യും; ക്ഷമയ്ക്കും ഒരു പരിധിയുണ്ട്’
അതേമസമയം, രണ്ടാഴ്ച മുൻപ് വിശ്വ ഹിന്ദു പരിഷത് (വിഎച്ച്പി) ഇതേ ആവശ്യം ഉന്നയിച്ച് ഡൽഹി സാംസ്കാരിക മന്ത്രി കപിൽ മിശ്രയ്ക്ക് കത്ത് അയച്ചിരുന്നു. ഡൽഹിയുടെ പേര് ഇന്ദ്രപ്രസ്ഥ എന്നാക്കണമെന്നു മാത്രമല്ല, ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ പേര് ഇന്ദ്രപ്രസ്ഥ രാജ്യാന്തര വിമാനത്താവളം എന്നാക്കണം, ഡൽഹി റെയിൽവേ സ്റ്റേഷന്റെ പേര് ഇന്ദ്രപ്രസ്ഥ റെയിൽവേ സ്റ്റേഷൻ എന്നു മാറ്റണം, ഷാജഹാൻബാദ് ഡെവലപ്മെന്റ് ബോർഡ് ഇന്ദ്രപ്രസ്ഥ ഡെവലപ്മെന്റ് ബോർഡ് എന്നാക്കി പേരുമാറ്റണമെന്നും വിഎച്ച്പി ആവശ്യപ്പെട്ടിട്ടുണ്ട്.
- Also Read ചായ കുടിച്ച് വോട്ടുപിടിക്കാം, നാടിൻ ‘നന്മകനാകാം’; വോട്ടു ചോദിക്കണം, കല്യാണം വിളിക്കും പോലെ; തദ്ദേശ തിരഞ്ഞെടുപ്പിൽ ജയിക്കാൻ ഇത്ര എളുപ്പമോ?
‘‘എവിടെയൊക്കെ മുസ്‌ലിം കടന്നുകയറ്റക്കാരുടെ സ്മാരകങ്ങളുണ്ടോ അവിടെയൊക്കെ പാണ്ഡവരുടെ കാലത്തെ പ്രതിനിധീകരിക്കുന്ന സ്മാരകങ്ങൾ വേണം’’ – വിഎച്ച്പി ഡൽഹി മേഖല സെക്രട്ടറി സുരേന്ദ്ര കുമാർ ഗുപ്ത കത്തിൽ പറയുന്നു. ഹേമചന്ദ്ര വിക്രമാദിത്യ രാജാവിന്റെ പേരിൽ വലിയൊരു സ്മാരകം വേണമെന്നും ഡൽഹിയിൽ അദ്ദേഹത്തിന്റെ പേരിൽ സൈനിക സ്കൂൾ വേണമെന്നും ഗുപ്ത ആവശ്യപ്പെട്ടിട്ടുണ്ട്. ഡൽഹിയിലെ സ്കൂൾ കരിക്കുലത്തിൽ പാണ്ഡവ കാലഘട്ടം ഉൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
- തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
English Summary:
Delhi Name Change: Delhi name change is a controversial topic raised by BJP MP Praveen Khandelwal. He has requested a name change to Indraprastha, sparking debate about Delhi\“s history and identity, and reflecting the historical significance of the city. |