തിരുവനന്തപുരം∙ ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ നിര്‍ണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം. ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസില്‍ മൂന്നാം പ്രതിയായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഡി.സുധീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു. കേസില്‍ മൂന്നാമത്തെ അറസ്റ്റാണിത്. ഇന്നലെ ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സുധീഷിനെ ഇന്ന് റാന്നി കോടതിയില്‍ ഹാജരാക്കും.
Also Read ശബരിമല: മല്യ സ്വർണം പൊതിഞ്ഞതിന്റെ രേഖകൾ കണ്ടെത്തി; 420 പേജുള്ള ഫയൽ കണ്ടെത്തിയത് ദേവസ്വം ബോർഡ്
2019 ല്‍ ദ്വാരപാലക ശില്‍പത്തിലെ സ്വര്‍ണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ സുധീഷ്‌കുമാര്‍ ആയിരുന്നു എക്‌സിക്യൂട്ടീവ് ഓഫിസര്‍. കേസില്‍ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അന്ന് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ആയിരുന്ന മുരാരി ബാബു, ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞതനുസരിച്ചാണു പ്രവര്‍ത്തിച്ചതെന്നും ഫയല്‍ തിരുത്താന്‍ ദേവസ്വം ബോര്‍ഡ് ഉള്‍പ്പെടെ 5 പേര്‍ക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു മൊഴി നല്‍കിയിരുന്നത്.
Also Read ‘അശ്രദ്ധമായി മഹസര്‍ തയാറാക്കി; സ്വർണം കൊടുത്തത് സഹായികളുടെ കയ്യിൽ: മുൻ എക്സിക്യുട്ടീവ് ഓഫിസറെ ചോദ്യം ചെയ്തു’
സ്വര്‍ണം കവരാന്‍ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കിയതില്‍ സുധീഷ് കുമാറിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് എസ്‌ഐടി. വര്‍ഷങ്ങളോളം ശബരിമലയില്‍ ഉള്‍പ്പെടെ ജോലി ചെയ്തിട്ടുള്ള സുധീഷിന് 1998ല്‍ ദ്വാരപാലകശില്‍പങ്ങള്‍ സ്വര്‍ണം പൂശിയ വിവരം അറിയാമായിരുന്നുവെന്നും, എന്നിട്ടും 2019ല്‍ ചെമ്പുപാളി എന്നു രേഖപ്പെടുത്തിയത് തിരുത്താതിരുന്നത് ദുരൂഹമാണെന്നുമാണ് വിലയിരുത്തല്‍. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്തു വിട്ടയച്ചു. വാസുദേവനും സുധീഷ്‌കുമാറും ഒരുമിച്ചാണ് ഇന്നലെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയത്. വാസുദേവനെ ചോദ്യം ചെയ്തു വിട്ടയച്ച സംഘം സുധീഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
തിയറ്ററിനുള്ളിലേക്ക് പേടി പതിയെ നടന്നുവന്ന്, കൂർത്ത വിരലുകൾകൊണ്ട് നിങ്ങളെ തൊടുന്ന വിധം!
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
MORE PREMIUM STORIES
ശബരിമലയിലെ സ്വര്‍ണം പൂശല്‍ സംബന്ധിച്ച് നിര്‍ണായക രേഖ ഇന്നലെ ദേവസ്വം ആസ്ഥാനത്തുനിന്ന് എസ്‌ഐടി കണ്ടെടുത്തതോടെ കൂടുതല്‍ വ്യക്തതയോടെ തുടര്‍നടപടികളിലേക്കു പോകാന്‍ കഴിയുമെന്നാണ് കരുതുന്നത്. സ്വര്‍ണക്കൊള്ളക്കേസില്‍ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാന്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഫയല്‍ മുക്കിയതാണെന്ന ആക്ഷേപം ഉയര്‍ന്നിരുന്നു. ഇതിനിടയിലാണ് ബോര്‍ഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എന്‍ജിനീയറുടെ ഓഫിസില്‍ പഴയ രേഖകള്‍ സൂക്ഷിച്ചിട്ടുള്ള മുറിയിലാണ് 420 പേജുള്ള ഫയല്‍ കണ്ടെടുത്തത്. മല്യയ്ക്കു സ്വര്‍ണം പൊതിയാന്‍ ഹൈക്കോടതി നല്‍കിയ അനുമതി, ബോര്‍ഡിന്റെ ഉത്തരവുകള്‍, സ്വിറ്റ്‌സര്‍ലന്‍ഡില്‍നിന്ന് 22 കാരറ്റ് സ്വര്‍ണം ഇറക്കുമതി ചെയ്തതിന്റെ രേഖകള്‍ തുടങ്ങിയവ ഫയലിലുണ്ട്.
അന്നത്തെ ശബരിമല ഡവലപ്‌മെന്റ് പ്രോജക്ട് ചീഫ് എന്‍ജിനീയര്‍ കെ.രവികുമാര്‍, അസിസ്റ്റന്റ് എന്‍ജിനീയര്‍ സി.ആര്‍.രാജശേഖരന്‍ നായര്‍ എന്നിവരുടെ മേല്‍നോട്ടത്തില്‍ നടന്ന സ്വര്‍ണംപൊതിയല്‍ ജോലികളുടെ വിശദ റിപ്പോര്‍ട്ടുകളുമുണ്ട്. ദ്വാരപാലകശില്‍പങ്ങളില്‍ യുബി ഗ്രൂപ്പ് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതില്‍പാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വര്‍ണമാണു പൊതിഞ്ഞതെന്നു ഫയലിലെ രേഖകളിലുണ്ട്. ശ്രീകോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വര്‍ണം പതിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
Also Read ‘അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളുമായി പങ്കുവയ്ക്കരുത്’: സർക്കുലറുമായി പൊലീസ് മേധാവി
കേസില്‍ അന്വേഷണം നീണ്ടാല്‍ ഭാഗിക കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണം തുടരാനാണ് എസ്‌ഐടിയുടെ തീരുമാനം. അറസ്റ്റിലായ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും ജാമ്യത്തില്‍ ഇറങ്ങുന്നത് ഒഴിവാക്കാന്‍ 60 ദിവസത്തിനു മുന്‍പുതന്നെ കുറ്റപത്രം സമര്‍പ്പിക്കേണ്ടിവരുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. കേസിലെ എല്ലാ പ്രതികളുടെയും അറസ്റ്റിലേക്ക് നീങ്ങുന്നത് കാലതാമസം ഉണ്ടാകുമെന്നതിനാല്‍ ഭാഗിക കുറ്റപത്രം നല്‍കിയ ശേഷം അന്വേഷണം തുടരാന്‍ അനുമതി തേടാനാണ് എസ്‌ഐടിയുടെ ശ്രമം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ വീണ്ടും പ്രതികളെ കസ്റ്റഡിയില്‍ ചോദ്യംചെയ്യാനും ഇതുവഴി സാധിക്കും. ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ 14 ദിവസംകൂടി കസ്റ്റഡിയില്‍ വിട്ടതിനാല്‍ വീണ്ടും ചോദ്യം ചെയ്യുന്നതിന് അപേക്ഷ നല്‍കും. മുരാരി ബാബുവിനെ ജയിലിലേക്ക് മാറ്റിയെങ്കിലും മറ്റു ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നല്‍കാനാണ് നീക്കം. English Summary:
Sabarimala gold theft case witnesses a crucial development with the arrest of D. Sudheesh Kumar: He is the third accused in the case involving the theft of gold plates from the temple\“s sculptures, and his arrest marks a significant step in the ongoing investigation.