ന്യൂഡൽഹി∙ സിന്ധുനദിയിലെ വെള്ളം നിയന്ത്രിക്കാൻ അധികാരമുള്ള ഇന്ത്യയുടെ ചെറുനീക്കം പോലും പാക്കിസ്ഥാനെ കടുത്ത പ്രതിസന്ധിയിലേക്കു നയിക്കുമെന്ന് റിപ്പോർട്ട്. സിന്ധുനദിയിലെ വെള്ളത്തെ ആശ്രയിച്ചാണ് പാക്കിസ്ഥാനിലെ കൃഷിയുടെ 80 ശതമാനവും നിലനിൽക്കുന്നത്. ജലമൊഴുക്ക് തടയുകയോ വഴിതിരിച്ചുവിടുകയോ ചെയ്താൽ വലിയ അപകടത്തിലേക്കാണ് പാക്കിസ്ഥാൻ നീങ്ങുകയെന്ന് സിഡ്നി കേന്ദ്രീകരിച്ചുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എക്കണോമിക്സ് ആൻഡ് പീസിന്റെ ഈ വർഷത്തെ പരിസ്ഥിതി ഭീഷണി റിപ്പോർട്ടിൽ പറയുന്നു.
Also Read പാക്ക് താലിബാനിലെ രണ്ടാമനെ വധിച്ച് പാക്ക് സൈന്യം; വധിച്ചത് നുഴഞ്ഞുകയറാനുള്ള ശ്രമത്തിനിടെ
ഏപ്രിലിൽ പഹൽഗാം ഭീകരാക്രമണത്തിനു പിന്നാലെയാണ് ഇന്ത്യ പാക്കിസ്ഥാനുമായി സിന്ധുനദീജലം പങ്കിടാനുള്ള 1960ലെ കരാർ റദ്ദാക്കിയത്. കരാർ പ്രകാരം സിന്ധു, ഝലം, ചിനാബ് നദികളിലെ വെള്ളം പാക്കിസ്ഥാനുമായി പങ്കുവെക്കേണ്ടിയിരുന്നു. ഇന്ത്യയ്ക്ക് ഈ നദികളിലെ ഒഴുക്ക് പൂർണമായി തടയാനോ വഴിതിരിച്ചുവിടാനോ സാധ്യമല്ലെങ്കിലും കാർഷിക സീസണിൽ അത്തരത്തിലുള്ള ചെറിയ നീക്കങ്ങൾ പോലും പാക്കിസ്ഥാനെ ഗുരുതരമായി ബാധിക്കുമെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വെറും 30 ദിവസത്തേക്കുള്ള വെള്ളം ശേഖരിച്ചു വയ്ക്കാൻ മാത്രമേ പാക്കിസ്ഥാനിലെ ഡാമുകൾക്ക് ശേഷിയുള്ളൂവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
Also Read യുവാക്കൾ ഇവിടെ മാംസക്കുഴമ്പായി; പതിനായിരം മുറികളുള്ള കൊട്ടാരം, ദൈവനിന്ദ പേടിച്ച് ഒരെണ്ണം പകുതിയാക്കി! കുട്ടകം പോലൊരു ഫയർ സ്റ്റേഷൻ...
അതിനിടെ, പാക്കിസ്ഥാന് കുനാർ നദിയിലെ വെള്ളം തടഞ്ഞുകൊണ്ട് പുതിയ ഡാം നിർമിക്കാൻ കഴിഞ്ഞയാഴ്ച അഫ്ഗാനിലെ താലിബാൻ സർക്കാർ ഉത്തരവിട്ടിരുന്നു.
ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
English Summary:
Indus River water dispute threatens Pakistan\“s agricultural stability: Pakistan heavily relies on the Indus River for irrigation, and any Indian control over water flow could have severe consequences, especially given Pakistan\“s limited water storage capacity.