ബിഹാറിൽ എൻഡിഎ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയതാണ് ഇന്നത്തെ പ്രധാന വാര്‍ത്ത. വൈക്കത്ത് നിയന്ത്രണം വിട്ട കാർ തോട്ടിലേക്ക് മറിഞ്ഞ് യുവ ഡോക്ടർ മരണപ്പെട്ടു എന്നത് ദുഃഖവാര്‍ത്തയായി. മുഴുവന്‍ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാക്കുകൾ ഇന്ന് ശ്രദ്ധേയമായി. വായിക്കാം ഇന്നത്തെ പ്രധാന വാര്‍ത്തകൾ ഒരിക്കൽക്കൂടി.
ബിഹാർ തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കി എൻഡിഎ. ഒന്നാംഘട്ട വോട്ടെടുപ്പിനു ദിവസങ്ങൾ ശേഷിക്കെയാണ് പ്രകടന പത്രിക പുറത്തിറക്കിയത്. ഒരു കോടി ആളുകൾക്ക് സർക്കാർ ജോലി, സ്ത്രീകൾക്കായി പ്രത്യേക പദ്ധതികൾ തുടങ്ങി വൻ പ്രഖ്യാപനങ്ങളാണ് പത്രികയിലുള്ളത്.
നിയന്ത്രണം വിട്ട കാർ വൈക്കം തോട്ടുവക്കും തോട്ടിലേക്കു മറിഞ്ഞു ഒരാൾ മരിച്ചു. ഒറ്റപ്പാലം സ്വദേശിയായ ഡോക്ടർ അമൽ സൂരജാണ് (33) മരിച്ചത്. കൊട്ടാരക്കര ചെന്നമനാട് സ്വകാര്യ ആശുപത്രിയിലെ കോസ്മെറ്റോളജി വിഭാഗം ഡോക്ടറാണ്.
- ബച്ചനെ വിറപ്പിച്ച 10 വയസ്സുകാരൻ: കുട്ടികളിലെ ആ ‘സിൻഡ്രോം’ വളർത്തുദോഷം? പിന്നിൽ ആ ആറുപേർ; തുടങ്ങിയത് ചൈന; മാതാപിതാക്കൾ കരുതിയിരിക്കണം!
- അമേരിക്കൻ കാമുകി ആദ്യവിവാദം; പീഡനം ‘ജന്മാവകാശമെന്നു’ കരുതിയ രാജകുമാരൻ; പതിനേഴുകാരിയുടെ വെളിപ്പെടുത്തലിൽ കൊട്ടാരത്തിനു പുറത്ത്
- ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
MORE PREMIUM STORIES
മുഴുവൻ കശ്മീരിനെയും ഇന്ത്യയോട് കൂട്ടിച്ചേർക്കണമെന്നതായിരുന്നു പട്ടേലിന്റെ ആഗ്രഹമെന്നും അതിന് തടസ്സം നിന്നത് ജവാഹർലാൽ നെഹ്റുവാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ നർമദ ജില്ലയിലെ ഏകതാ നഗറിൽ രാഷ്ട്രീയ ഏകതാ ദിവസ് പരേഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെപിസിസിയ്ക്ക് 17 അംഗ കോർ കമ്മിറ്റിയെ പ്രഖ്യാപിച്ചു. തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ടാണ് പുതിയ കോർ കമ്മിറ്റിയെ എഐസിസി നേതൃത്വം പ്രഖ്യാപിച്ചത്. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ യോഗത്തിലാണു പുതിയ കോർ കമ്മിറ്റി രൂപീകരിക്കുന്ന കാര്യത്തിൽ തീരുമാനമായത്.
സാമൂഹിക സുരക്ഷ, ക്ഷേമനിധിപെൻഷൻ ഗുണഭോക്താക്കള്‍ക്ക് നവംബറിൽ 3,600 രൂപ വീതം ക്ഷേമ പെൻഷൻ ലഭിക്കും. ഇതിനായി 1,864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ അറിയിച്ചു.
വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേൽ ഗാസയിലെ വിവിധ കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി. English Summary:
Today\“s Recap: 31-10-2025 |