കയ്റോ ∙ വെടിനിർത്തൽ കരാർ പാലിക്കാൻ പ്രതിജ്ഞാബദ്ധമാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെ ഇസ്രയേൽ ഗാസയിലെ വിവിധ കേന്ദ്രങ്ങളിൽ വീണ്ടും ആക്രമണം നടത്തി. ദക്ഷിണ ഗാസയിലെ ഖാൻ യൂനിസിൽ 10 തവണ വ്യോമാക്രമണമുണ്ടായി. ഗാസ സിറ്റിയിൽ ടാങ്കുകൾ ആക്രമണം നടത്തി. മരണസംഖ്യയെക്കുറിച്ച് വ്യക്തതയില്ല. ഗാസയിൽ തുടരുന്ന സൈനികർക്കു നേരെ ഉയരുന്ന ഭീഷണി നേരിടാനാണ് ആക്രമണമെന്ന് ഇസ്രയേൽ അവകാശപ്പെട്ടു.
- Also Read രണ്ടു ബന്ദികളുടെ മൃതദേഹങ്ങൾ കൂടി കൈമാറി ഹമാസ്; ഇനി വിട്ടുനൽകാനുള്ളത് 13 മൃതദേഹങ്ങൾ
കഴിഞ്ഞ 2 ദിവസം ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ 104 പലസ്തീൻകാർ കൊല്ലപ്പെട്ടിരുന്നു. അതേസമയം, ഗാസയിൽ 2 വർഷം നീണ്ട യുദ്ധത്തിനിടെ വെസ്റ്റ് ബാങ്കിലെ 1000 കേന്ദ്രങ്ങളിൽ ഇസ്രയേൽ സഞ്ചാരനിയന്ത്രണത്തിന് ബാരിയറുകൾ സ്ഥാപിച്ചതായി പലസ്തീൻ സർക്കാർ ഏജൻസി വ്യക്തമാക്കി. ലബനനിലെ മുനിസിപ്പൽ ഓഫിസിൽ ഇസ്രയേൽ സൈനികർ നടത്തിയ പരിശോധനയിൽ ജീവനക്കാരൻ കൊല്ലപ്പെട്ടു. English Summary:
Israel Resumes Airstrikes in Gaza: Gaza conflict intensifies as Israel resumes attacks following ceasefire declarations. The recent Israeli strikes on Gaza have resulted in reported casualties and heightened tensions in the region. The conflict\“s impact extends to the West Bank, with increased restrictions, as per the news. |