തിരുവനന്തപുരം∙ സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കല്ലറ തെങ്ങുംകോട് സ്വദേശിനി സരസമ്മ (85) ആണു മരിച്ചത്. 17 ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിനിടെയാണ് രോഗം സ്ഥിരീകരിച്ചത്.
- Also Read ലോകം ഭയക്കുന്ന സൂക്ഷ്‌മജീവി: അടുത്തിരുന്നാൽ പകരുമോ അമീബിക് മസ്‌തിഷ്‌കജ്വരം?
തുടര്‍ച്ചയായി രണ്ടാം ദിവസമാണ് തിരുവനന്തപുരത്ത് അമീബിക് മസ്തിഷ്‌കജ്വരം മൂലം മരണം സംഭവിക്കുന്നത്. ഇന്നലെ ചിറയിന്‍കീഴ് സ്വദേശി വസന്ത മരിച്ചിരുന്നു. സംസ്ഥാനത്ത് ഈ മാസം 62 പേര്‍ക്കു രോഗം ബാധിക്കുകയും 11 പേര്‍ മരിക്കുകയും ചെയ്തു. ഈ വര്‍ഷം 32 പേരാണ് മരിച്ചത്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താന്‍ കഴിയാത്തത് ആശങ്കയാവുകയാണ്. English Summary:
Death Reported Due to Amoebic Meningoencephalitis in Kerala: Amoebic Meningoencephalitis claims another life in Kerala, raising concerns about the disease outbreak. The latest death in Thiruvananthapuram highlights the urgent need to identify the source of infection and implement effective preventive measures. |