തിരുവനന്തപുരം∙ മദ്യലഹരിയിൽ മകൻ അമ്മയെ കഴുത്തറുത്ത് കൊന്നു. കല്ലിയൂർ പകലൂർ ലക്ഷ്മി നിവാസിൽ വിജയകുമാരിയാണ് (76) മരിച്ചത്. റിട്ട. കോസ്റ്റ് ഗാർഡ് ഉദ്യോഗസ്ഥനായ മകൻ അജയകുമാർ പിടിയിലായി. മദ്യത്തിന് അടിമയായിരുന്നു അജയകുമാർ. മദ്യവിമുക്തി കേന്ദ്രത്തിൽ പലതവണ ചികിത്സയിലായിരുന്നു അജയകുമാർ.
Also Read ലൈംഗിക ബന്ധത്തിന് വിസമ്മതിച്ചു, ക്രൂരമർദനം; ഭാര്യയെ കെട്ടിടത്തിന് മുകളിൽ നിന്ന് താഴേക്ക് തള്ളിയിട്ട് ഭര്‍ത്താവ്
സംഭവം നടക്കുമ്പോൾ അമ്മയും മകനും മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളൂ. ഇന്നലെ രാത്രി അജയകുമാർ ഒരു കുപ്പി മദ്യം കുടിച്ചു. രണ്ടാമത്തെ കുപ്പി എടുത്തപ്പോൾ വിജയകുമാരി വഴക്കുപറഞ്ഞു. ആപ്പിൾ കഴിച്ചു കൊണ്ടിരുന്ന പ്രതി ഉടനെ അമ്മയെ ആക്രമിച്ചു. വിജയകുമാരി ഇറങ്ങിയോടി. കിണറിന്റെ ഭാഗത്തുവച്ചാണ് അമ്മയെ കുത്തിയത്. കറികത്തി ഉപയോഗിച്ച് കഴുത്തും കൈ ഞരമ്പുകളും കാലിലെ ഞരമ്പുകളും മുറിച്ചു.
Also Read പ്രണയാഭ്യർഥന നിരസിച്ചു; അധ്യാപികയെ വിവസ്ത്രയാക്കി കെട്ടിയിട്ട് മർദിച്ചു, ബന്ധു അറസ്റ്റിൽ
കൊലപാതകശേഷം അമ്മയുടെ മൃതദേഹം മദ്യം ഒഴിച്ചു കത്തിക്കാനും അജയകുമാർ ശ്രമിച്ചു. വിജയകുമാരിയുടെ നിലവിളികേട്ട് ഓടിയെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരം അറിയിച്ചത്. വിജയകുമാരി കമ്മിഷണർ ഓഫിസിലെ ഉദ്യോഗസ്ഥയായിരുന്നു.
പ്ലാസ്റ്റിക് സർജൻ പറയുന്നു: അമിതവണ്ണം ഇല്ലാതാക്കാം, ആകാരവടിവ് സ്വന്തമാക്കാം; പ്രായമായവർക്കും വഴികളുണ്ട്
ബുർജ് ഖലീഫയിൽ സ്വന്തമായി രണ്ടു നിലകൾ, സ്വകാര്യ ജെറ്റ്, ആഡംബര ജീവിതം: ഒരൊറ്റ ട്വീറ്റിൽ എല്ലാം വീണു: ശതകോടീശ്വരൻ ഷെട്ടിയുടെ സാമ്രാജ്യം തകർന്നതെങ്ങനെ?
കൃഷിരീതിയിൽ അൽപം മാറ്റം വരുത്തി: ഈ ജെന്‍സീ കർഷകൻ സമ്പാദിക്കുന്നത് 12 ലക്ഷം; നിങ്ങൾക്കും ലഭിക്കും പരിശീലനം
MORE PREMIUM STORIES
English Summary:
Murder in Thiruvananthapuram: Mother Killed by Son in Thiruvananthapuram due to alcohol addiction. The incident occurred after an argument, leading to the son fatally attacking his mother.