തിരുവനന്തപുരം∙ കൊഴുപ്പുമാറ്റല്‍ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതിയുടെ 9 വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്ന സംഭവത്തില്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തത തേടി കഴക്കൂട്ടം പൊലീസ്. ആശുപത്രിയുടെ ഭാഗത്തുനിന്ന് ചികിത്സയില്‍ ബോധപൂര്‍വമായ വീഴ്ച വന്നിട്ടില്ലെന്നാണ് പൊലീസിനു നല്‍കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനതല മെഡിക്കല്‍ ബോര്‍ഡ് പറയുന്നത്. യുവതിയുടെ ഭര്‍ത്താവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ തുമ്പ പൊലീസ് ഡോക്ടര്‍ക്കെതിരെ കേസെടുത്തിരുന്നു.
- Also Read വയറ്റിലെ കൊഴുപ്പ് കുറയ്ക്കാൻ ഇത് ശീലമാക്കൂ; ഇവനാണ് ഹീറോ!
യുവതിക്കു കൃത്യമായ ചികിത്സ നല്‍കിയിട്ടുണ്ടെന്നാണ് രേഖകള്‍ വ്യക്തമാക്കുന്നതെന്നാണ് ബോര്‍ഡിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. ആശുപത്രി ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെങ്കിലും നഷ്ടപരിഹാരം ആവശ്യപ്പെട്ട് യുവതിക്ക് ബന്ധപ്പെട്ട കോടതിയില്‍ സിവില്‍ കേസ് നല്‍കാമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. അതേസമയം, തുടര്‍നടപടിക്ക് ആവശ്യമായ തരത്തില്‍ വ്യക്തമായ വിവരങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇതോടെയാണ് മെഡിക്കല്‍ ബോര്‍ഡിലെ അംഗങ്ങളെ നേരിട്ടു കണ്ട് വിവരങ്ങള്‍ ചോദിച്ചറിയാന്‍ തീരുമാനിച്ചതെന്നു കഴക്കൂട്ടം എസിപി പറഞ്ഞു. ബോര്‍ഡിലെ അംഗങ്ങളുടെ സമയം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. യുവതിയെ ശസ്ത്രക്രിയക്കു ശേഷം വിദഗ്ധ ചികിത്സക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റുന്നതില്‍ താമസമുണ്ടായി എന്ന് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് കണ്ടെത്തിയിരുന്നു. എന്നാല്‍ സംസ്ഥാന മെഡിക്കല്‍ ബോര്‍ഡ് റിപ്പോര്‍ട്ടില്‍ ഇതേക്കുറിച്ചും പരാമര്‍ശമില്ല. വിഷയത്തില്‍ യുവതിയുടെ കുടുംബം കോടതിയെ സമീപിച്ചിട്ടുണ്ട്.
- Also Read തദ്ദേശ തിരഞ്ഞെടുപ്പോ എസ്ഐആറോ? ‘ബിഹാർ മോഡൽ’ കേരളത്തിൽ ആവർത്തിച്ചാൽ കുരുക്ക്; ഉദ്യോഗസ്ഥരും രാഷ്ട്രീയ പാര്‍ട്ടികളും അങ്കലാപ്പിൽ
ഫെബ്രുവരി 22 നാണ് കഴക്കൂട്ടം കുളത്തൂര്‍ തമ്പുരാന്‍മുക്കിലെ കോസ്മറ്റിക് ആശുപത്രിയില്‍ സോഫറ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി കൊഴുപ്പു നീക്കാനുള്ള ശസ്ത്രക്രിയ നടത്തിയത്. പിറ്റേന്നു ക്ഷീണമുണ്ടെന്ന് അറിയിച്ചെങ്കിലും ഡോക്ടര്‍മാര്‍ കാര്യമായെടുത്തില്ല. 24 ന് സ്ഥിതി വഷളായതിനെ തുടര്‍ന്നു ക്ലിനിക്കിലെത്തിച്ചു. രക്തസമ്മര്‍ദം കുറഞ്ഞെന്നറിയിച്ച് ക്ലിനിക്കിലെ ഡോക്ടര്‍ നഗരത്തിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. തുടര്‍ന്നു ഹൃദയാഘാതം ഉണ്ടായെന്നും തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെന്നും ബന്ധുക്കളെ അറിയിക്കുകയായിരുന്നു. ആന്തരികാവയവങ്ങളിലെ അണുബാധയെ തുടര്‍ന്ന് 21 ദിവസം യുവതി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. പിന്നീട് അവരുടെ ഇടതുകാലിലെ അഞ്ചും ഇടതു കൈയിലെ നാലും വിരലുകള്‍ മുറിച്ചു മാറ്റേണ്ടിവന്നു. ഇപ്പോഴും ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളാണ് യുവതി നേരിടുന്നതെന്ന് കുടുംബം പറയുന്നു.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
English Summary:
Police Seek Clarification In Amputation After Liposuction Surgery: Liposuction complications led to a software engineer\“s finger amputation. The medical board report lacks clarity, prompting further police investigation into potential medical negligence and the need for more information. |