തിരുവനന്തപുരം∙ സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി ഇടപെട്ടിട്ടും വഴങ്ങാതെ സിപിഐ. നാളെ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍നിന്ന് നാലു സിപിഐ മന്ത്രിമാരും വിട്ടുനില്‍ക്കും. പ്രശ്‌നപരിഹാരത്തിനായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായി എം.എ.ബേബി ഫോണില്‍ സംസാരിച്ചു. എന്നാല്‍ പാര്‍ട്ടി നിലപാടില്‍നിന്നു പിന്നോട്ടില്ലെന്ന് ബിനോയ് വിശ്വം ബേബിയെ അറിയിച്ചു. ഇന്നു ചേര്‍ന്ന അവൈലബില്‍ സെകട്ടേറിയറ്റിലാണ് മന്ത്രിസഭാ യോഗം ബഹിഷ്‌കരിക്കാനുള്ള തീരുമാനം ഉണ്ടായതെന്നാണ് സൂചന. സെക്രട്ടേറിയറ്റിനു ശേഷം പുറത്തിറങ്ങിയ ബിനോയ് വിശ്വം ഇതു സംബന്ധിച്ച ചോദ്യത്തിന് \“ലാല്‍ സലാം\“ എന്നു മാത്രമാണ് പ്രതികരിച്ചത്.
- Also Read ‘അതിൽ മോദി പശുവിനെ തഴുകുന്ന ചിത്രമില്ലേ’; പിണറായിയുമുണ്ടെന്ന് ചിഞ്ചുറാണി; മന്ത്രിമാരെ കളിയാക്കി ‘സൈബർ സിപിഎം പോരാളികൾ’
മുഖ്യമന്ത്രി ഇടപെട്ടിട്ടും വഴങ്ങാന്‍ സിപിഐ തയാറാകാതിരിക്കുന്നതില്‍ സിപിഎമ്മിനുള്ളില്‍ കടുത്ത അതൃപ്തിയാണുള്ളത്. ഇതിനു പിന്നാലെയാണ് ഇന്നു രാവിലെ എം.എ.ബേബി, ബിനോയ് വിശ്വത്തെ ബന്ധപ്പെട്ടത്. ‘പിഎം ശ്രീ’ കരാര്‍ റദ്ദാക്കുക എന്ന നിലപാടില്‍നിന്നു പിന്നോട്ടു പോകില്ലെന്ന് ബിനോയ് വിശ്വം അറിയിച്ചു. ക്യാബിനറ്റ് സബ് കമ്മിറ്റി രൂപീകരിച്ച് വിഷയം പഠിക്കുക, പദ്ധതി നടപ്പാക്കല്‍ വൈകിപ്പിക്കുക തുടങ്ങി സിപിഎം മുന്നോട്ടുവച്ചിരിക്കുന്ന ഒരു ഫോര്‍മുലയും അംഗീകരിക്കാന്‍ സിപിഐ തയാറാകാത്ത സാഹചര്യത്തില്‍ മുന്നണി ബന്ധം കൂടുതല്‍ ഉലയാനുള്ള സാധ്യതയാണുള്ളത്. നാളത്തെ മന്ത്രിസഭാ യോഗത്തില്‍നിന്നു വിട്ടുനില്‍ക്കുന്നതു സംബന്ധിച്ച് മന്ത്രിമാര്‍ ഔദ്യോഗികമായി മുഖ്യമന്ത്രിക്ക് കത്തു നല്‍കിയിട്ടില്ല.
മന്ത്രിസഭാ യോഗത്തില്‍ സിപിഐ മന്ത്രിമാര്‍ എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരെ പ്രതിപക്ഷം അത് ആയുധമാക്കുമെന്ന ആശങ്കയാണ് സിപിഎമ്മിനുള്ളത്. ഘടകകക്ഷി മന്ത്രിമാര്‍ക്കു പോലും മുഖ്യമന്ത്രിയില്‍ വിശ്വാസം നഷ്ടപ്പെട്ടുവെന്ന തരത്തില്‍ ഇതു വ്യാഖ്യാനിക്കപ്പെടുമെന്ന വിലയിരുത്തലാണ് പാര്‍ട്ടിക്കുള്ളത്. അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ മണ്ഡലത്തിലെ പരിപാടികള്‍ ഒഴിവാക്കി ചര്‍ച്ചകളില്‍ പങ്കെടുക്കാനായി തിരുവനന്തപുരത്തേക്കു തിരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് എം.വി.ഗോവിന്ദന്‍ തലസ്ഥാനത്തേക്കു മടങ്ങിയത്. മന്ത്രിസഭാ യോഗത്തിനു മുന്‍പ് സിപിഐയുമായി വീണ്ടും ചര്‍ച്ച നടത്താനുള്ള സാധ്യതയുണ്ട്.
- ഭാഗ്യം തരുന്ന ജെയ്ഡ് ഗോളം, ആഗ്രഹം ‘കേൾക്കുന്ന’ മരം, വിമാനത്താവളമല്ല ഇത് റെയിൽവേ സ്റ്റേഷൻ: അതിശയ ചൈനയിലൂടെ...
- ഇനി ദിവസങ്ങൾ മാത്രം; പ്രവാസികള്‍ക്കും കുടുംബത്തിനും ലക്ഷങ്ങളുടെ ഇൻഷുറന്‍സ്: നിലവിലെ രോഗത്തിനും പരിരക്ഷ, വൈകാതെ ഗൾഫിലേക്കും
- സൗദിയിൽ 3 ലക്ഷം തൊഴിലവസരങ്ങൾ; വിശുദ്ധ നഗരത്തിന്റെ മുഖച്ഛായ മാറ്റും കിങ് സൽമാൻ ഗേറ്റ്; മക്കയിൽ ഒരുങ്ങുന്നത് വൻ സൗകര്യങ്ങൾ
MORE PREMIUM STORIES
മുഖ്യമന്ത്രിയും എം.വി.ഗോവിന്ദനും ടി.പി.രാമകൃഷ്ണനും സിപിഐ നേതൃത്വവുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചാണ് പാര്‍ട്ടി ആലോചിക്കുന്നത്. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് ഇന്നു കൊച്ചിയില്‍ ചേര്‍ന്ന യോഗം മുഖ്യമന്ത്രി ഇടപെട്ടു നാളെ തിരുവനന്തപുരത്തേക്കു മാറ്റിയിട്ടുണ്ട്. നാളെ രാവിലെ 10 മണിക്കു നടക്കുന്ന യോഗത്തില്‍ സിപിഐ മന്ത്രിമാരായ പി.പ്രസാദും ജി.ആര്‍.അനിലും പങ്കെടുക്കുന്നുണ്ട്. English Summary:
CPI Ministers Boycott Cabinet Meeting: CPI ministers boycott the cabinet meeting due to disagreements over the \“PM Shree\“ contract. |