കാസർകോട് ∙ മാലിന്യം കാറിൽ കൊണ്ടുവന്ന് ദേശീയപാതയ്ക്കരികിൽ തള്ളിയ ആൾക്ക് 25000 രൂപ പിഴ. മംഗൽപാടിയിലാണ് യുവാവ് കാറിൽ ചാക്കു കണക്കിന് മാലിന്യം കൊണ്ടുവന്ന് റോഡരികിലേക്ക് വലിച്ചെറിഞ്ഞത്. ഇതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പഞ്ചായത്ത് അധികൃതർ ആളെ കണ്ടെത്തുകയും പിഴ ചുമത്തുകയുമായിരുന്നു. മുട്ടം സ്വദേശി മോനുവിനാണ് പിഴ ചുമത്തിയത്. മംഗൽപാടി പഞ്ചായത്തിൽ റോഡരികിൽ മാലിന്യം തള്ളുന്നത് പതിവാണെന്നാണ് നാട്ടുകാരുടെ ആരോപണം. English Summary:  
Kasaragod waste dumping incident results in hefty fine for individual. A man was fined ₹25,000 for dumping waste near the national highway in Mangalpady, after video evidence surfaced. |