റാഞ്ചി ∙ വെജിറ്റേറിയൻ ബിരിയാണി ആവശ്യപ്പെട്ട ഉപഭോക്താവിന് നോൺ–വെജ് ഭക്ഷണം നൽകിയതിന് ഹോട്ടൽ ഉടമയെ വെടിവച്ചു കൊലപ്പെടുത്തി. റാഞ്ചിയിലെ കാങ്കെ–പിതോറിയ റോഡിൽ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം. ഭിത്വ സ്വദേശിയായ 47 വയസ്സുകാരൻ വിജയ് കുമാർ നാഗ് ആണ് കൊല്ലപ്പെട്ടത്.  
  
 -  Also Read  പ്രകാശുമായി സ്ഥിരം ഫോൺ വിളി, വിലക്കിയിട്ടും അൽപ്പന കേട്ടില്ല; കൊലപാതകത്തിന് പദ്ധതിയിട്ട് സോണി   
 
    
 
രാത്രിയിൽ ഹോട്ടൽ എത്തിയ ഒരാൾ വെജ് ബിരിയാണി ഓർഡർ ചെയ്യുകയും, ഹോട്ടലിലെ ജീവനക്കാർ പാഴ്സൽ നൽകുകയുമായിരുന്നു. പാഴ്സലുമായി പോയ ഇയാൾ, കുറച്ചു സമയത്തിനുശേഷം മറ്റു ചിലരുമായി തിരികെ എത്തുകയും വെജ് ബിരിയാണിക്കു പകരം നോൺ വെജ് ബിരിയാണിയാണ് നല്‍കിയെന്ന് ആരോപിച്ച് തര്‍ക്കമുണ്ടാകുകയായിരുന്നു.   
  
 -  Also Read  യുകെയിൽ സ്ത്രീക്കു നേരെ ലൈംഗിക അതിക്രമം: മലയാളി യുവാവ് അറസ്റ്റിൽ; പിടിയിലായത് തിരുവനന്തപുരം സ്വദേശി   
 
    
 
ഈ സമയം ഹോട്ടിലിലെ മേശയിൽ ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്ന ഹോട്ടൽ ഉടമയ്ക്കു നേരെ കൂട്ടത്തിലൊരാൾ വെടിയുതിർത്തു. നെഞ്ചിൽ പരുക്കേറ്റ ഇയാളെ ആശുപത്രിയിലേക്കു കൊണ്ടുപോകും വഴി മരണപ്പെട്ടു. വിജയ് കുമാറിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജേന്ദ്ര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റി. പ്രതികൾക്ക് വേണ്ടി വിവിധ ഇടങ്ങളിലായി പരിശോധന നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു. English Summary:  
Hotel Owner Murdered Over Biryani Mix-Up in Ranchi: a hotel owner shot dead after a dispute over vegetarian biryani. The incident occurred when a customer claimed to have received non-vegetarian biryani instead of vegetarian, leading to a fatal confrontation. Police are investigating the crime. |