deltin33 • 2025-10-28 09:35:49 • views 377
കോട്ടയം ∙ ശബരിമല സ്വർണപ്പാളിത്തട്ടിപ്പിനു പിന്നാലെ ദേവസ്വം ബോർഡിനു കീഴിലെ വിവിധ ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിനു പിന്നിലും ആനയോളം പൊക്കത്തിൽ ക്രമക്കേടുകൾ. സസ്പെൻഷനിൽ കഴിയുന്ന ശബരിമല മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബുവിനെതിരെയാണ് ആക്ഷേപം ഉയരുന്നത്. ഏറ്റുമാനൂരിൽ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ, അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ, എറ്റുമാനൂർ ഉൾപ്പെടുന്ന വൈക്കത്തെ ഡപ്യൂട്ടി ദേവസ്വം കമ്മിഷണർ, തിരുനക്കരയിൽ അസിസ്റ്റന്റ് ദേവസ്വം കമ്മിഷണർ എന്നീ നിലകളിൽ ഇദ്ദേഹം പ്രവർത്തിച്ചിരുന്നു.
- Also Read ചാലക്കുടി സ്വദേശി പ്രസാദ് ശബരിമല മേൽശാന്തി; മനു നമ്പൂതിരി മാളികപ്പുറം മേൽശാന്തി
ഉത്സവ എഴുന്നള്ളിപ്പിനു തിടമ്പേറ്റാൻ സാധാരണ ഒരു കൊമ്പനാണുണ്ടാവുക. ഇതേ ആനയ്ക്കുള്ള പ്രതിഫലത്തുക നൽകാൻ പല സ്പോൺസർമാർ ഉണ്ടാകും. അവരിൽനിന്ന് വെവ്വേറെ പണം കൈപ്പറ്റും. സ്പോൺസർമാർ പരസ്പരം അറിയുകയുമില്ല. എഴുന്നള്ളിപ്പിൽ എതിരേൽപിന് ഉപയോഗിക്കുന്ന ആനകളുടെ കാര്യത്തിലും ഇതേ തട്ടിപ്പ് അരങ്ങേറും.
- Also Read ഒരു ആനയ്ക്ക് 50 ലേറെ സ്പോൺസർ: ക്ഷേത്രങ്ങളിലെ ആനയെഴുന്നള്ളിപ്പിലും വൻ തട്ടിപ്പ്
ഉത്സവ കാലയളവിൽ വൈക്കത്ത് 83 ആനകളെ എഴുന്നള്ളത്തുകളിൽ ഉപയോഗിക്കാറുണ്ട്. ഏറ്റുമാനൂരിലും തിരുനക്കരയിലും കുറഞ്ഞത് 58 ആനകളെയും ഉപയോഗിക്കുന്നു. ഒരേ ആനകളെയാവും ആദ്യാവസാനം എഴുന്നള്ളിക്കുക. പക്ഷേ, ഓരോ എഴുന്നള്ളത്തിനും സ്പോൺസർമാർ മാറിവരും. ഈ സ്പോൺസർമാരിൽ നിന്ന് വലിയ തുക ഏക്കത്തുകയായി വാങ്ങും. ആന ഉടമകൾക്കാകട്ടെ, കുറഞ്ഞ തുകയേ നൽകാറുള്ളൂ.
- Also Read പോറ്റിക്ക് പുറത്ത് നിന്ന് തൈര് വാങ്ങി നൽകിയെന്ന് ആരോപണം; സുരക്ഷാ വീഴ്ച ? ജീവനക്കാരനോട് ക്ഷുഭിതരായി ഉദ്യോഗസ്ഥർ
മുരാരി ബാബുവിന്റെ നേതൃത്വത്തിലാണു മിക്ക വർഷങ്ങളിലും മധ്യകേരളത്തിലെ ക്ഷേത്രങ്ങളിൽ എഴുന്നള്ളിപ്പുകൾ നടന്നിരുന്നത്.
ഉത്സവ കാലയളവിൽ മിക്കപ്പോഴും ‘സ്പെഷൽ ഓഫിസർ’ ആയി പ്രവർത്തിച്ചിരുന്ന മുരാരി ബാബു, ദേവസ്വം ബോർഡിന്റെ മൗനാനുവാദത്തോടെ ആന എഴുന്നള്ളിപ്പിനും ‘കരാറുകാരനാ’യി പ്രവർത്തിച്ചെന്നാണ് ആരോപണം.
മുരാരി ബാബു കരയോഗ ഭാരവാഹിത്വം രാജിവച്ചു
ചങ്ങനാശേരി ∙ ശബരിമല സ്വർണമോഷണക്കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട ദേവസ്വം ബോർഡ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു എൻഎസ്എസ് കരയോഗ ഭാരവാഹിത്വം രാജിവച്ചു.
- Also Read ഇന്ത്യാ സഖ്യത്തിന് ‘ആപ്പ്’ വയ്ക്കാൻ കേജ്‌രിവാൾ? കൂട്ടിന് ‘മൂന്നാം മുന്നണി’; ബിജെപിക്ക് ഇനി എല്ലാം എളുപ്പം?
പെരുന്ന എൻഎസ്എസ് 4290–ാം നമ്പർ കരയോഗത്തിന്റെ വൈസ് പ്രസിഡന്റ് സ്ഥാനമാണു രാജിവച്ചത്. ആരോപണവിധേയനായ മുരാരി ബാബു സ്ഥാനത്തു തുടരരുതെന്നു കഴിഞ്ഞ ദിവസം ചേർന്ന കരയോഗം കമ്മിറ്റിയിൽ അഭിപ്രായമുയർന്നിരുന്നു. രാജിക്കായി സമ്മർദവും ഉണ്ടായി. തുടർന്നാണു രാജി സമർപ്പിച്ചത്. English Summary:
In the wake of the Sabarimala gold plate scam, a complaint has emerged regarding irregularities and financial fraud in connection with elephant processions at various temples under the Devaswom Board. The allegations are being raised against Murari Babu, the former Administrative Officer of Sabarimala, who is currently under suspension. |
|