deltin51
Start Free Roulette 200Rs पहली जमा राशि आपको 477 रुपये देगी मुफ़्त बोनस प्राप्त करें,क्लिकtelegram:@deltin55com

ഇങ്ങനെയാകരുത് നാട്ടുനടപ്പ്

LHC0088 7 day(s) ago views 925

  



സഞ്ചാരസ്വാതന്ത്ര്യം പൗരന്റെ മൗലികാവകാശമാണെന്നു പറയുമ്പോൾ സുരക്ഷിതമായി വഴി നടക്കാനുള്ള അവകാശവും അതിൽ ഉൾപ്പെടുന്നു. കേരളത്തിലെ റോഡുകളിലൂടെ കാൽനടക്കാർക്കു സുരക്ഷിതമായി ഇക്കാലത്തു നടക്കാനാവുമോ എന്നതു വലിയൊരു ചോദ്യമാണ്. നഗരങ്ങളിൽ ചില അപൂർവം റോഡുകളിൽ കുറച്ചുദൂരം സുരക്ഷിതമായ നടപ്പാതകളുണ്ടാവാമെങ്കിലും പൊതുവേ നമ്മുടെ റോഡുകൾ കാൽനടസൗഹൃദമല്ല. ഏതു നിമിഷവും അപകടങ്ങൾ ഉണ്ടാകാം; ജീവഹാനിവരെ സംഭവിക്കാം. നടപ്പാതകളില്ലാത്ത, പൊട്ടിപ്പൊളിഞ്ഞ സ്ലാബുകളുള്ള, വീതിയില്ലാത്ത റോഡുകൾ കേരളത്തിലെ നഗരങ്ങളിലെയും ഗ്രാമങ്ങളിലെയും നിത്യകാഴ്ചയാണ്.

രാജ്യത്തെ 50 നഗരങ്ങളിൽ നടപ്പാതകളുടെ സുരക്ഷാ ഓഡിറ്റ് നടത്താൻ ദേശീയപാത അതോറിറ്റിയോടും സംസ്ഥാനങ്ങളോടുമുള്ള സുപ്രീം കോടതിയുടെ നിർദേശത്തിനു വിലയേറുന്നത് ഇവിടെയാണ്. കാൽനട യാത്രക്കാരുടെ സുരക്ഷ, റോഡുകളുടെ നിലവാരം എന്നിവ ഉറപ്പാക്കാൻ ആറു മാസത്തിനകം മോട്ടർ വാഹന നിയമപ്രകാരം ചട്ടങ്ങളുണ്ടാക്കണമെന്നാണു നിർദേശം. കാൽനടക്കാർക്കു കൂടുതലായി അപകടം സംഭവിക്കാൻ സാധ്യതയുള്ള സ്ഥലങ്ങൾ കണ്ടെത്തണമെന്നും വേണ്ട മുൻകരുതൽ സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുന്നു. കേരളത്തിൽനിന്ന് തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂർ, കോഴിക്കോട്, മലപ്പുറം, കണ്ണൂർ നഗരങ്ങളാണ് ഈ പട്ടികയിലുള്ളത്.  

വിദേശരാജ്യങ്ങളിൽ റോഡിൽ ഏറ്റവും മുന്തിയ പരിഗണന കാൽനടയാത്രക്കാർക്കാണ്. കിലോമീറ്ററുകൾ അവിടെ ഏറ്റവും അനായാസമായി ഫുട്പാത്തിലൂടെ നടക്കാൻ കഴിയും. അതേ അനുഭവവുമായി നമ്മുടെ നാടുകാണാനെത്തിയ എത്രയോ വിദേശസഞ്ചാരികളാണു നടപ്പാതകളിലൂടെ നടന്ന് കാനകളിൽ വീണു പരുക്കേറ്റിട്ടുള്ളത്.

നിയമങ്ങൾ ഇല്ലാത്തതോ നടപ്പാക്കാൻ സമിതികൾ ഇല്ലാത്തതോ അല്ല പ്രശ്നം. അതിനു വേണ്ട മുൻഗണന നൽകുന്നില്ലെന്നതാണ്. റോഡ് എന്നാൽ വാഹനഗതാഗതം മാത്രമാണ് നമുക്ക്. സീബ്രാ ക്രോസിങ്ങിൽപോലും കാൽനടയാത്രക്കാർക്കുവേണ്ടി വാഹനങ്ങൾ നിർത്തുന്ന സംസ്കാരം നമുക്കില്ല.

വാഹനങ്ങൾക്കു പോകാനുള്ള ടാർമാക്, സൈക്കിൾ ട്രാക്ക്, കാൽനട യാത്രക്കാർക്കുള്ള ട്രാക്ക് എന്നിങ്ങനെ തിരിച്ചാണ് പരിഷ്കൃതരാജ്യങ്ങളിൽ ശാസ്ത്രീയമായ റോഡ് നിർമാണം. കേരളത്തിൽ പേരിനെങ്കിലും ഇത്തരമൊരു റോഡ് ഉണ്ടോ എന്നു സംശയം. കാൽനടയാത്രക്കാർ ഉപയോഗിച്ചിരുന്ന ഭാഗങ്ങൾകൂടി ചേർത്താണ് ഇന്നു നാം റോഡുകൾ വീതി കൂട്ടുന്നത്. പണ്ട് ടാർമാക്കിന് ഇരുവശത്തും മൺഭാഗം ഉണ്ടായിരുന്നു. ആളുകൾക്ക് ഇതുവഴി നടക്കാമായിരുന്നു. വാഹനങ്ങൾ പെരുകിയതോടെ ഇൗ ഭാഗംകൂടി ചേർത്ത് ടാർ ചെയ്തു. ടാർ ഭാഗം മുഴുവൻ വാഹനം ഓടിക്കാനുള്ളതാണെന്നാണു പൊതുധാരണ. റോഡിന്റെ ഇരുവശത്തുമുള്ള വെള്ളവര വരെയാണു വാഹനങ്ങൾക്ക് അനുമതി. റോഡിലെ കാനകളുടെ മുകളിലെ സ്ലാബാണ് ഇന്നുള്ള നടപ്പാത. കേരളത്തിൽ വാഹനാപകടങ്ങളെത്തുടർന്നുള്ള മരണത്തിനിരയാകുന്നവരിൽ 70% ഇരുചക്ര വാഹനയാത്രികരും കാൽനടക്കാരുമാണ്. കാൽനട യാത്രക്കാരോടുള്ള കരുതൽ ഏതുതരത്തിലുള്ളതാണെന്ന് ഇതിൽനിന്നു വ്യക്തമാവും.

റോഡുകളിലും നടപ്പാതകളിലും കൊടിതോരണങ്ങളും പരസ്യബോർഡുകളും കൊടിമരങ്ങളും, എന്തിനേറെ ട്രാൻസ്ഫോമറുകൾ പോലുമുള്ള നാട് ഒരുപക്ഷേ, കേരളമായിരിക്കും. ഇതിനെതിരെ ഹൈക്കോടതി തുടർച്ചയായി നിലപാടെടുത്തപ്പോൾ, ഫീസ് അടച്ചാൽ നടപ്പാതയിലാണെങ്കിലും പരസ്യം വയ്ക്കുന്നതിനു തടസ്സമില്ലെന്ന നിലപാടിലായി സർക്കാർ; അതിനായി നിയമം കൊണ്ടുവരാൻ ഒരുങ്ങുകയുമാണ്. ഇതും ജനങ്ങളുടെ നടപ്പവകാശത്തിന്മേലുള്ള കടന്നുകയറ്റമാണ്.  

കാൽനട യാത്രക്കാർക്കും പ്രായമായവർക്കും ശാരീരിക പരിമിതിയുള്ളവർക്കും റോഡിലുള്ള അവകാശങ്ങൾ നാം തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേണ്ടതുണ്ട്. റോഡുകളുടെ നിർമാണഘട്ടത്തിൽത്തന്നെ കാൽനടയാത്രക്കാർക്കുള്ള സൗകര്യങ്ങൾ ഡിസൈനിൽ ഉൾപ്പെടുത്തണം. അത് അവർക്കു ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും വേണം. ഫുട്പാത്തുകളിൽ വ്യാപാരവും പാർക്കിങ്ങും നടത്തുന്നതു ശീലമായ നമ്മുടെ നാട്ടിൽ അതിനൊക്കെ മാറ്റം വരണം. കാൽനടയാത്രക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകതന്നെ വേണം. English Summary:
The Importance of Protecting Pedestrian Rights: Pedestrian safety in Kerala is a critical concern. It highlights the importance of protecting pedestrian rights and ensuring safe walking conditions on roads. It is crucial to recognize and safeguard the rights of pedestrians, the elderly, and those with physical limitations on the roads. Prioritizing pedestrian safety in road design and ensuring its implementation is essential.
like (0)
LHC0088Forum Veteran

Post a reply

loginto write comments

Explore interesting content

LHC0088

He hasn't introduced himself yet.

210K

Threads

0

Posts

610K

Credits

Forum Veteran

Credits
67496