കൊച്ചി ∙ പറവൂരിൽ മൂന്നര വയസ്സുകാരിയുടെ വലതു ചെവി തെരുവുനായ കടിച്ചെടുത്തു. ചിറ്റാറ്റുകര നീണ്ടൂർ മേയ്ക്കാട്ട് വീട്ടിൽ മിറാഷ് - വിനുമോൾ ദമ്പതികളുടെ മകൾ നിഹാരയുടെ ചെവിയുടെ ഒരു ഭാഗമാണ് അറ്റുപോയത്. പിതാവ് മിറാഷിന്റെ മുന്നിൽ വച്ചായിരുന്നു ആക്രമണം. നീണ്ടൂർ രാമൻകുളങ്ങര ക്ഷേത്രത്തിനു സമീപത്തു കുട്ടികൾ കളിക്കുന്നതു കണ്ട് മിറാഷിനോടൊപ്പം ഇരിക്കുകയായിരുന്നു നിഹാര. ഇവർക്കു പിന്നിലൂടെ വന്ന തെരുവുനായ ആണ് കുട്ടിയെ ആക്രമിച്ചത്. ഒപ്പമുണ്ടായ പിതാവ് നായയെ തുരത്തിയോടിക്കാൻ ശ്രമിച്ചെങ്കിലും നായ കുട്ടിയുടെ ചെവിയിൽ കടിക്കുകയായിരുന്നു. ചെവി അറ്റു താഴെ വീണു.   
  
 -  Also Read  ബാലുശ്ശേരിയിലെ അതിജീവിതയുടെ പ്രസവം: പീഡിപ്പിച്ചയാൾ മരിച്ചെന്ന് പറഞ്ഞത് പ്രതിയെ രക്ഷിക്കാനോ ? അന്വേഷണം ഊർജിതമാക്കി പൊലീസ്   
 
    
 
ഉടനെ തന്നെ കുട്ടിയെ പറവൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗുരുതരമായതിനാൽ എറണാകുളം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ചെവി ഒരു കവറിലാക്കിയാണ് ആശുപത്രിയിൽ എത്തിച്ചത്. തെരുവുനായ ആക്രമിച്ച സംഭവമായതിനാൽ ശസ്ത്രക്രിയ ചെയ്യുന്നതിനു പ്രായോഗിക പ്രശ്‌നങ്ങളുണ്ടെന്നാണ് അറിയുന്നത്.   
  
 -  Also Read   എവിടെ മലയിറങ്ങിയ സ്വിസ് ഗോൾഡ്? വയലിലെ പൂക്കൾക്ക് മൂല്യം 5 കോടി; വിജയ്‌യുടെ സ്വന്തം ബുസി ആനന്ദ്- ടോപ് 5 പ്രീമിയം   
 
    
 
വീട്ടുകാർ എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ അന്വേഷിച്ചപ്പോൾ പേവിഷ ബാധയ്ക്കുള്ള കുത്തിവയ്‌പു കഴിയാതെ ചെവി തുന്നിച്ചേർക്കാൻ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നടത്താൻ കഴിയുമോയെന്ന് അന്വേഷിക്കുന്നുണ്ട്. അങ്കണവാടി വിദ്യാർഥിനിയാണ് നിഹാര. English Summary:  
Stray Dog Bites Child in Kerala: A three-and-a-half-year-old girl suffered severe injuries after being attacked by a stray dog in Paravur. The child is currently undergoing treatment at a medical college. |