ന്യൂഡൽഹി ∙ മാവോയിസ്റ്റ് ഭീഷണിയുള്ള ജില്ലകളുടെ പട്ടികയിൽനിന്ന് കണ്ണൂരിനെയും വയനാടിനെയും ഒഴിവാക്കാനുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രിയോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുമായി മോത്തിലാൽ നെഹ്റു മാർഗിലെ റെസിഡൻഷ്യൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സമീപം. (ചിത്രം: മനോരമ)
സംസ്ഥാനത്തിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്താൻ ഡൽഹിയിലെത്തിയ മുഖ്യമന്ത്രി അമിത്ഷായുടെ ഔദ്യോഗിക വസതിയിൽ നടന്ന കൂടിക്കാഴ്ചയിലാണ് ആവശ്യമുന്നയിച്ചത്. കേരളത്തിന്റെ ആഭ്യന്തര സുരക്ഷയും വികസനവും ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ ഉൾക്കൊള്ളുന്ന നിവേദനം നൽകി. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്ഗരിയുമായി മോത്തിലാൽ നെഹ്റു മാർഗിലെ റെസിഡൻഷ്യൽ ഓഫിസിൽ കൂടിക്കാഴ്ച നടത്തുന്നു. പൊതുമരാമത്ത് വകുപ്പ് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ് സമീപം. (ചിത്രം: മനോരമ)
ധനമന്ത്രി നിർമല സീതാരാമൻ, ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ എന്നിവരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. കേരളത്തിന്റെ ഏറെക്കാലമായുള്ള ആവശ്യമായ എയിംസ് ഇനിയും വൈകരുതെന്ന് ആരോഗ്യമന്ത്രി ജെ.പി.നഡ്ഡയോട് അഭ്യർഥിച്ചു. വയോജന ജനസംഖ്യ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ജെറിയാട്രിക് കെയർ കേരളത്തിൽ അനുവദിക്കണം. മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി നഡ്ഡയുമായി നിർമാൺ ഭവനിൽ കൂടിക്കാഴ്ച നടത്തുന്നു. (ചിത്രം: മനോരമ)
നിതിൻ ഗഡ്കരിയുമായുള്ള കൂടിക്കാഴ്ചയിൽ ദേശീയപാത വികസന പ്രവൃത്തികൾ വൈകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്ക് കൂടുതൽ കേന്ദ്ര സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. English Summary:
Maoist Exclusion Reconsideration: CM Meets Amit Shah, Other Union Ministers |