ഹൂസ്റ്റൺ ∙ ഹൂസ്റ്റൺ നഗരത്തിനും ഷുഗർ ലാൻഡിനും ഇടയിൽ നടന്ന മൂന്ന് വ്യത്യസ്ത വെടിവയ്പ് സംഭവങ്ങളിൽ നാല് പേർ കൊല്ലപ്പെട്ടതായി പൊലീസ് അറിയിച്ചു. പ്രതി പിന്നീട് ആത്മഹത്യ ചെയ്തതായും സ്ഥിരീകരിച്ചു. വെടിവയ്പ്പുകളുടെ തുടക്കം ശുഗർ ലാൻഡിലെ റോഡ് റേജിൽ നിന്നായിരുന്നു. ഡയറി ആഷ്‌ഫോർഡിലുണ്ടായ വെടിവയ്പ്പിൽ സ്ത്രീക്ക് വെടിയേറ്റു, പിന്നീട് ഇവരെ ആശുപത്രിയിൽ എത്തിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല മരിച്ചു.  
  
 -   ഖത്തറിന്റേയും വിജയേന്ദ്ര: ‘ഇത്രയും ദൂരം ഫ്ലൈറ്റിൽ വന്നത് ഒരു ഷോട്ട് എടുക്കാനാ; 18 ദിവസത്തെ ഷൂട്ട് പൂർത്തിയായത് ഒരു വർഷവും മൂന്ന് മാസവും കൊണ്ട് \“  Gulf News 
 
        
  -   മൂന്നാം വയസ്സിൽ നഷ്ടപ്പെട്ട വെളിച്ചം: വരൻ വിവാഹത്തിനെത്തിയത് യുഎഇ സന്ദർശക വീസയുമായി; ഇന്ന് ദുബായിൽ \“ബിസിനസ് റാണി\“ ഈ കണ്ണൂരുകാരി  Gulf News 
 
        
    
 
അടുത്തൊരു മണിക്കൂറിൽ, ഹൂസ്റ്റണിലെ ഫോൺഡ്രൻ റോഡിൽ രണ്ടാമത്തെ വെടിവയ്പ്പുണ്ടായി. മെക്കാനിക്കുമായുള്ള തർക്കം വെടിവയ്പ്പിൽ കലാശിക്കുകയായിരുന്നു. അതിനിടെ  ഒരു സാക്ഷിയും കൊല്ലപ്പെട്ടു. മൂന്നാമത്തെ സംഭവം ക്രീക്ബെൻഡ് റോഡിലായിരുന്നു, അവിടെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിലാണ് പൊലീസ് കണ്ടെത്തിയത്.  
 
പ്രതിയെത്തിയ വാഹനമായ ഫോർഡ് എസ്കേപ്പ് എല്ലാ വെടിവയ്പ്പ് സ്ഥലങ്ങളിലും കണ്ടെത്തിയതായും, കേസുകൾ തമ്മിൽ ബന്ധമുണ്ടാകാമെന്ന് പൊലീസും പറഞ്ഞു. ഈ ഘട്ടത്തിൽ പൊതുജനങ്ങൾക്ക് ഇനി ഭീഷണിയില്ലെന്നും പൊലീസ് വ്യക്തമാക്കി. English Summary:  
Multiple shootings in Houston and Sugar Land leave four dead and the suspect committing suicide. The shootings began with a road rage incident in Sugar Land and culminated in the suspect\“s suicide, according to police reports. |