തിരുവനന്തപുരം ∙ സംസ്ഥാനത്ത് മോട്ടർ വാഹനവകുപ്പിന്റെ റോഡ് ക്യാമറ കണ്ടെത്തിയ നിയമലംഘനങ്ങളിൽ ഏറ്റവും കൂടുതൽ സീറ്റ് ബെൽറ്റിടാത്ത യാത്രകൾ. 2023ൽ മോട്ടർ വാഹനവകുപ്പ് സ്ഥാപിച്ച 732 ക്യാമറകളിൽ 2025 സെപ്റ്റംബർ 30 വരെ, സീറ്റ് ബെൽറ്റിടാതെ യാത്ര ചെയ്തതിനു കുടുങ്ങിയത് 59.93 ലക്ഷം പേരാണ്.   
  
 
ഹെൽമറ്റ് വയ്ക്കാതെ ഇരുചക്രവാഹനത്തിൽ യാത്ര ചെയ്തവരാണു പിഴ വാങ്ങിയവരിൽ രണ്ടാമത്– 45.03 ലക്ഷം. ഹെൽമറ്റ് ഇല്ലാതെ ഇരുചക്രവാഹനങ്ങളുടെ പിന്നിൽ ഇരുന്നവരാണു പട്ടികയിൽ മൂന്നാമത്– 34.66 ലക്ഷം.   
 
ബൈക്കിൽ രണ്ടിൽ കൂടുതൽ പേർ യാത്ര ചെയ്തതിന് 1.65 ലക്ഷം പേരെ ക്യാമറ പിടികൂടി. ചുവപ്പു സിഗ്നൽ ലംഘനം (1.08 ലക്ഷം), ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗം (1.07 ലക്ഷം), അനധികൃത പാർക്കിങ് (26,316), അമിതവേഗം (15,055) എന്നിങ്ങനെയാണു മറ്റു നിയമലംഘനങ്ങൾ. നിയമം ലംഘിച്ച സർക്കാർ വാഹനങ്ങളെക്കുറിച്ചു വിവരാവകാശ നിയമപ്രകാരം ഉത്തരം തേടിയെങ്കിലും ഇതു തരംതിരിച്ചു ലഭ്യമല്ലെന്നായിരുന്നു മറുപടി.  
 
ക്യാമറ വഴി പണം ചലാൻ അയച്ചത് – 754.55 കോടി രൂപ 
  
 പിഴ അടച്ചത് – 231.13 കോടി രൂപ English Summary:  
MVD Cameras Catch 60 Lakh Seat Belt Violations in Kerala: A Deep Dive into Traffic Offences  |