മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.  
 
‘നടക്കാൻ പാടില്ലാത്തത് നടന്നു, ഇത്രയും വേദന അനുഭവിച്ചിട്ടില്ല’: വികാരാധീനനായി വിജയ്    വിജയ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോയിൽ നിന്ന (Image: Facebook/ TVK Vijay)  
 
ജീവിതത്തിൽ ഇത്രയും വേദന അനുഭവിച്ച ഒരു ഘട്ടത്തിലൂടെ കടന്നുപോയിട്ടില്ലെന്ന് തമിഴക വെട്രി കഴകം (ടിവികെ) അധ്യക്ഷൻ വിജയ്. കരൂർ ആൾക്കൂട്ട ദുരന്തവുമായി ബന്ധപ്പെട്ട് തന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിലൂടെ പുറത്തുവിട്ട വിഡിയോയിലൂടെയാണ് വിജയ്‌യുടെ പ്രതികരണം. എത്രയും വേഗം സത്യം പുറത്തുവരും. രാഷ്ട്രീയം തുടരും, ഉടൻ എല്ലാവരെയും കാണും. അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനാണ് കരൂരിൽ തുടരാത്തതെന്നും വിജയ് വിഡിയോയിൽ പറയുന്നു.  
 
പൂർണരൂപം വായിക്കാം  
 
കേരളത്തിൽ ട്രെൻഡായി ക്ലീനിങ് ബിസിനസ്: വീട് വൃത്തിയാക്കാൻ ഏജൻസികളെ ഏൽപിക്കും മുൻപ് അറിയേണ്ട കാര്യങ്ങൾ    Representative Image generated using AI Assist  
 
കേരളത്തിലെ എല്ലാം നഗരങ്ങളിലും ഡീപ് ക്ലീനിങ് സർവീസുകൾ ലഭ്യമാണ്. എസി, ഫാൻ, മറ്റു ഗൃഹോപകരണങ്ങൾ എന്നിവയുെട റിപ്പയറിങ് സർവീസ് നടത്തുന്ന ഏജൻസികളും ഉണ്ട്. വർഷത്തിലൊരിക്കലെങ്കിലും വീടിനൊരു മേക്കോവർ എന്ന നിലയ്ക്ക് ഡീപ് ക്ലീനിങ് സർവീസുകളെ ആശ്രയിക്കുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം.  
 
പൂർണരൂപം വായിക്കാം  
 
ഫാറ്റി ലിവർ ഉള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ; കരളിന്റെ ആരോഗ്യം സംരക്ഷിക്കാം!    Representative image. Photo Credit: Kritchai7752/Shutterstock.com  
 
സമീകൃതഭക്ഷണം കരളിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. എന്നാൽ ചില ഭക്ഷണങ്ങൾ കരൾരോഗ സാധ്യത വർധിപ്പിക്കും. ഇവയുടെ അളവ് കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യണം. ഇവ കൊഴുപ്പ് അടിഞ്ഞു കൂടാനും ഇൻഫ്ലമേഷൻ വർധിപ്പിക്കാനും കരളിന് അധികസമ്മർദം ഉണ്ടാക്കാനും കാരണമാകും.  
 
പൂർണരൂപം വായിക്കാം  
 
ചൂണ്ടയിട്ട് കരിമീന്‍ പിടിക്കാം, ഒപ്പം നാടൻ ഊണും കഴിക്കാം; കുറഞ്ഞ ചെലവില്‍ പോകാം ഈ അക്വാ ടൂറിസം സെന്ററിലേക്ക്    ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്റർ, വൈക്കം.  
 
പ്രകൃതിയുടെ മനോഹാരിതയും സൗന്ദര്യവും ആസ്വദിച്ച് ഒരു ദിവസം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. വീശിയടിക്കുന്ന കുളിർമയുള്ള കാറ്റിനൊപ്പം അപ്പപ്പോൾ പിടിച്ചെടുക്കുന്ന മീനും കൂട്ടിയുള്ള ഊണും കൂടി ആയാലോ സംഗതി ജോറായി. വിനോദത്തിനും വിജ്ഞാനത്തിനുമുതകുന്ന മായാലോകത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്കും വർധിച്ചു. നഗരത്തിരക്കുകളിൽ നിന്നും ഗ്രാമത്തിന്റെ സ്വച്ഛതയിലേക്ക് കുടുംബവുമൊത്ത് യാത്രപോകാൻ മികച്ചയിടം.ഫാം ടൂറിസം രംഗത്തു വേറിട്ട മാതൃകയായ വൈക്കം തേട്ടകത്തെ ഫിഷ് വേൾഡ് എന്ന വൈക്കം ഫിഷ് ഫാം ആൻഡ് അക്വാ ടൂറിസം സെന്ററിലേക്ക് വരാം.  
 
പൂർണരൂപം വായിക്കാം  
 
കാൻസർ വരും, കറന്റ് ബില്ല് കൂടും; ഇതൊക്കെ ശരിയാണോ? എയര്‍ഫ്രൈയര്‍ വാങ്ങും മുന്‍പ് ഇതൊന്നു ശ്രദ്ധിക്കൂ!    Image credit: M O H/Shutterstock  
 
പണം പോട്ടെ പ്രതാപം വരട്ടെ എന്ന് പറഞ്ഞ പോലെ, ഓവന്‍ പോയി എയര്‍ഫ്രൈയര്‍ ആണ് ഇപ്പോള്‍ അടുക്കളകളിലെ താരം. എണ്ണ കുറയ്ക്കാം, ഗ്യാസ് ലാഭിക്കാം എന്നിങ്ങനെ ഒട്ടേറെ ഗുണങ്ങള്‍ക്കൊപ്പം, ക്യാന്‍സര്‍ ഉണ്ടാക്കും, കറന്റ് ബില്ല് കൂടും എന്നിങ്ങനെയുള്ള പല \“അപവാദ\“ങ്ങളും എയര്‍ഫ്രൈയറിനെ ചുറ്റിപ്പറ്റി നിലനില്‍ക്കുന്നുണ്ട്.നിങ്ങള്‍ ഒരു പുതിയ എയര്‍ഫ്രൈയര്‍ വാങ്ങുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടോ? എങ്കില്‍ അതിനു മുന്‍പ് അറിയേണ്ട ഒരുപാടു കാര്യങ്ങളുണ്ട്.  
 
പൂർണരൂപം വായിക്കാം  
 
മോഹൻലാലും പ്രിയനുമടക്കം യാത്ര ചെയ്ത മാരുതി, ബെൻസ് എടുത്താൽ ദോഷമെന്ന വിശ്വാസം; സ്വന്തമാക്കി പുത്തൻ ഇ-ക്ലാസ്     
 
പലരും സ്വന്തമാക്കാൻ കൊതിക്കുന്ന കാർ, കംഫർട്ടബിളായി സഞ്ചരിക്കാൻ കഴിയുന്ന വാഹനം എന്നിങ്ങനെ ഈ ജർമൻ കാറിനെ വിശേഷിപ്പിക്കാം. തന്റെ പ്രിയ ബ്രാൻഡായ മെഴ്സിഡീസ് ബെൻസിനെ എംജി ശ്രീകുമാർ ഇങ്ങനെ വിശേഷിപ്പിക്കുന്നു. ഗാരിജിലെ ഏറ്റവും പുതിയ അപ്ഡേഷൻ 2025 മോഡൽ മെഴ്സിഡീസ് ബെൻസ് ഇ ക്ലാസ് 220 ഡി സ്വന്തമാക്കിയിരിക്കുകയാണ് എംജി ശ്രീകുമാർ.  
 
പൂർണരൂപം വായിക്കാം  
 
ലോകത്തെ ഞെട്ടിക്കാൻ ഇന്ത്യയുടെ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനം;അദാനി മുതൽ ടാറ്റ വരെയുള്ള വൻകിട കമ്പനികൾ രംഗത്ത്    Image Credit: Canva AI  
 
പ്രതിരോധ രംഗത്ത് ഇന്ത്യയുടെ സ്വപ്ന പദ്ധതിയായ അഡ്വാൻസ്ഡ് മീഡിയം കോംബാറ്റ് എയർക്രാഫ്റ്റ് അഥവാ അഞ്ചാം തലമുറ സ്റ്റെൽത്ത് യുദ്ധവിമാനത്തിന്റെ രൂപകൽപ്പനയ്ക്കും നിർമാണത്തിനും പ്രതിരോധ മേഖലയിലെ അതികായർ രംഗത്ത്. പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ്, ടാറ്റാ അഡ്വാൻസ്ഡ് സിസ്റ്റംസ് ലിമിറ്റഡ് , അദാനി ഡിഫൻസ് എന്നിവയുൾപ്പെടെ ഏഴ് പ്രമുഖ കമ്പനികളാണ് ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്‌മെന്റ് ഓർഗനൈസേഷനുമായി സഹകരിച്ച് ഈ അഭിമാനകരമായ പദ്ധതിയുടെ ഭാഗമാകാൻ താല്പര്യം പ്രകടിപ്പിച്ച് \“ബിഡ്\“ സമർപ്പിച്ചത്.  
 
പൂർണരൂപം വായിക്കാം  
 
തുലാവർഷം തുടങ്ങുന്നു; ഇതുവരെ കണ്ടതല്ല, മഴയുടെ ‘സ്റ്റൈൽ’ മാറും    MM Generative assist  
 
കേരളത്തിൽ കാലവർഷക്കാറ്റ് ദുർബലമാകുന്നു. വടക്കൻ ജില്ലകളിൽ ഉൾപ്പെടെ ചിലയിടങ്ങളിൽ നേരിയ മഴ ലഭിച്ചേക്കും. ബുധനാഴ്ചയോടെ തുലാവർഷം ഔദ്യോഗികമായി ആരംഭിക്കുകയാണ്. കാലവർഷ കാറ്റിന്റെ സ്വാധീനത്തിൽ പെയ്യുന്ന മഴയും ഇനി തുലാവർഷ കണക്കിലായിരിക്കും ഉൾപ്പെടുത്തുക.  
 
പൂർണരൂപം വായിക്കാം  
 
‘കാന്താര’യുടെ കഥ കേട്ട ശേഷം ത്രില്ലടിച്ച് ആദ്യം വിളിക്കുന്നത് പാർവതിയെ: ജയറാം അഭിമുഖം    ജയറാം  
 
കന്നഡ സിനിമയിലെ വിസ്മയ ചിത്രമായ ‘കാന്താര’യുടെ രണ്ടാം ഭാഗമായ ‘കാന്താര ചാപ്റ്റർ 1’-ൽ കരുത്തുറ്റ കഥാപാത്രമായ രാജശേഖരനെ അവതരിപ്പിച്ചത് മലയാളത്തിന്റെ പ്രിയ നടൻ ജയറാം ആണ്. മണിരത്‌നത്തിന്റെ ‘പൊന്നിയൻ സെൽവനു’ ശേഷം ജയറാം വ്യത്യസ്തമായ ലുക്കിലും പ്രകടനത്തിലുമെത്തിയ ചിത്രം കൂടിയാണിത്. ജയറാമിന്റെ പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാജകീയ പ്രൗഢിയും നിഗൂഢതയുമുള്ള രാജശേഖരനെ അനായാസം അവതരിപ്പിക്കാൻ ഋഷഭ് ഷെട്ടി എന്ന ആൾ റൗണ്ടറുടെ കഥാപാത്ര വിവരണം തന്നെ ഏറെ സഹായിച്ചുവെന്ന് ജയറാം പറയുന്നു.  
 
പൂർണരൂപം വായിക്കാം  
 
കിലോയ്ക്ക് 1500 രൂപ, എണ്ണയ്ക്ക് 20000! ഇത് യൗവ്വനം നിലനിർത്തും അദ്ഭുത പഴം; സ്വർഗീയഫലം ടെറസ്സിലും വളർത്താം    Photo: kckate16/istockphoto  
 
വർഷങ്ങൾക്ക് മുൻപ്, റംബുട്ടാന്‍, ദുരിയാന്‍, ഡ്രാഗണ്‍ ഫ്രൂട്ട് തുടങ്ങി വിദേശ പഴങ്ങളുടെ കൂട്ടത്തിലേക്ക് വിയറ്റ്‌നാമില്‍നിന്ന് പുതിയ അതിഥിയായാണ് ഗാക് ഫ്രൂട്ടും കേരളത്തിൽ എത്തിയത്. വള്ളിയായി പടര്‍ന്നു വളരുന്ന ചെടിയിലെ പഴങ്ങള്‍ പാഷന്‍ ഫ്രൂട്ടിനു സമാനമാണ്. കേരളത്തിലെ മിക്ക ജില്ലകളിലും ഗാക് ഫ്രൂട്ട് വിജയകരമായി കൃഷി ചെയ്യുന്നുണ്ട്. പലരും പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ കൃഷി വിജയകരമായ സന്തോഷത്തിലാണ്.  
 
പൂർണരൂപം വായിക്കാം  
 
പോയവാരത്തിലെ മികച്ച വിഡിയോ:  
 
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്:  
 LISTEN ON  English Summary:  
Weekender: Top 10 stories of the Past week published in Manorama Online. |