പ്രകൃതി നമ്മുടെ മാതാവാണ്. മാതാവിനെപ്പോലെ നല്ല പാഠങ്ങൾ പഠിപ്പിക്കുകയും ചെയ്യുന്നു. വെറുതേ ഉപദേശിക്കുകയല്ല, ഓരോ കാര്യവും ചെയ്തുകാട്ടുന്നതാണു പ്രകൃതിയുടെ രീതി.. രാവിലെ ആറു മണിക്ക് ഉദിക്കേണ്ട ദിവസം, ‘ഇന്നു പത്തു മിനിറ്റു വൈകി ഉദിച്ചുകളയാം’ എന്ന് സൂര്യൻ ഒരിക്കലും ചിന്തിക്കുന്നില്ല. ഉദയം താമസിപ്പിച്ചിട്ട് അതിനുള്ള മുട്ടുന്യായം പറഞ്ഞ് തടിതപ്പുക സൂര്യന്റെ രീതിയല്ല. കൃത്യനിഷ്ഠ പഠിപ്പിക്കാൻ ഇതിനെക്കാൾ വലിയ മാതൃകയുണ്ടോ?    English Summary:  
Nature\“s Lessons Offer Profound Wisdom For Human Life, Teaching Us About Individuality, Patience, Adaptability, And The Importance Of Balance. B.S.Warrier\“s \“Ulkkazhcha\“ Column Explores How Observing The Natural World Can Guide Us Toward Practical And Harmonious Living. |