കൊച്ചിയിൽനിന്നു ന്യൂഡൽഹിയിലേക്കുള്ള എയർ ഇന്ത്യ വിമാനം പുറപ്പെടാറായി. ബോർഡിങ്ങിനുള്ള ക്ഷണം വന്നു. ഊഴമനുസരിച്ച് ഉള്ളിൽക്കടന്നപ്പോൾ തെല്ലൊന്നു പതറി. വിമാനം മാറിപ്പോയോ? പുതുപുത്തൻ ഉൾവശം. ആഡംബര വിമാന കമ്പനികളെ വെല്ലുവിളിക്കുന്ന മറൂൺ നിറമുള്ള സീറ്റുകൾ. കയറിയാലുടൻ കാണുന്ന 8 ബിസിനസ് ക്ലാസ് സീറ്റുകൾ പിന്നിടുമ്പോഴതാ നാലു നിരയിൽ 24 പ്രീമിയം ഇക്കോണമി. പിന്നെ 124 ഇക്കോണമി. എല്ലാം ‘വേൾഡ് ക്ലാസ്’! ചെറുപ്പക്കാരായ ആറ് ക്യാബിൻ ക്രൂ. അവർ ചുറുചുറുക്കോടെ ജോലി ചെയ്യുന്നു. ചൂടുള്ള ഭക്ഷണം. വെജ്, നോൺ വെജ് ഓപ്ഷനുകൾ. ചൂടു ചായ, കാപ്പി. ‘ഫുൾ സർവീസ്’ എയർലൈനിന്റെ എല്ലാ സുഖവും. ഡൽഹിയിലെത്തി വിമാനത്തിന്റെ റജിസ്ട്രേഷൻ നമ്പർ (വിടി–ആർടിഎസ്) തിരഞ്ഞപ്പോഴാണറിഞ്ഞത്    English Summary:  
Air India\“s Changing Face after the TATA Takeover: Examining TATA\“s Strategy, Chances, and Challenges in the Race to Become a Global Airlines Leader by 2027- Manorama Fasttrack ·Columnist Santhosh\“s Analysis. |