തിരുവനന്തപുരം∙ ഭരണത്തിന്റെ അവസാന വർഷം കോൺക്ലേവുകളും സംഗമങ്ങളുമായി സർക്കാർ. നവകേരള സദസ്സ്, കേരളീയം പരിപാടികൾക്കെന്ന പോലെ കോൺക്ലേവുകളുടെ ചെലവും വെളിപ്പെടുത്തുന്നില്ല. ഓഗസ്റ്റിൽ സംഘടിപ്പിച്ച ‘സ്കിൽ കേരള കോൺക്ലേവി’ന്റെ ചെലവ് എത്രയെന്നതായിരുന്നു ഈ നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി മറുപടി നൽകേണ്ട ആദ്യ ചോദ്യമെങ്കിലും ഉത്തരം നൽകിയില്ല. രണ്ടാം പിണറായി സർക്കാർ ഇതുവരെ സംഘടിപ്പിച്ച കോൺക്ലേവുകളുടെ ചെലവെത്രയെന്ന ചോദ്യം ഇന്നു സഭയിൽ മുഖ്യമന്ത്രിയോടുണ്ട്.  
  
 -  Also Read  ഹൃദയപൂർവം ഒരു പ്രമേയം   
 
    
 
കഴിഞ്ഞ 9 മാസത്തിനിടെ മാത്രം കോൺക്ലേവുകൾക്കും സംഗമങ്ങൾക്കുമായി 35 കോടിയോളം രൂപ ചെലവിട്ടെന്നാണ് അനൗദ്യോഗിക വിവരം. ആഗോള നിക്ഷേപക സംഗമം വഴി ചില നിക്ഷേപ പദ്ധതികൾക്കു തുടക്കമിട്ടതൊഴിച്ചാൽ, മുൻ കോൺക്ലേവുകൾ കാര്യമായ ഗുണമുണ്ടാക്കിയിട്ടില്ലെന്നിരിക്കെയാണ് കോൺക്ലേവ് ബഹളം. ഈ മാസം രണ്ടു കോൺക്ലേവുകൾ കൂടി നടക്കാനിരിക്കുകയാണ്.  
 
മുഖ്യമന്ത്രിയുടെ ഐടി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന, ഐടി അനുബന്ധ സേവനങ്ങൾ നൽകുന്ന സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജിക്ക് (സിഡിറ്റ്) ടെൻഡറില്ലാതെയാണു മിക്ക കോൺക്ലേവുകളുടെയും നടത്തിപ്പു സർക്കാർ നൽകിയത്. ‘ഇവന്റ് മാനേജ്മെന്റ്’ മേഖലയിൽ പ്രാവീണ്യമില്ലാത്ത സ്ഥാപനം സ്വകാര്യ ഏജൻസികൾക്കു പ്രവൃത്തികൾ മറിച്ചുകൊടുക്കുകയായിരുന്നു. പലതും ടെൻഡർ ഇല്ലാതെ തന്നെ.  
 
ജനുവരിയിൽ വ്യവസായ വകുപ്പു സംഘടിപ്പിച്ച വിഴിഞ്ഞം കോൺക്ലേവോടെയായിരുന്നു ഈ വർഷത്തെ കോൺക്ലേവുകളുടെ തുടക്കം. ഫെബ്രുവരിയിൽ കൊച്ചിയിൽ 2 ദിവസത്തെ ആഗോള നിക്ഷേപക സംഗമത്തിനു മുന്നോടിയായിരുന്നു ഇത്. നിക്ഷേപക സംഗമത്തിനു നീക്കിവച്ചത് 27 കോടി രൂപ. Kerala News, Thiruvananthapuram News, Kerala Assembly, Elections, LDF, ബില്ലുകള്‍, legislative assembly bills, നിയമസഭാ ബില്ലുകള്‍, മലയാളത്തിലെ പുതിയ നിയമങ്ങള്‍, പുതിയ കേരള ബില്ലുകള്‍, new Kerala bills, പുതിയ കേരള നിയമങ്ങള്‍, new Kerala laws, മലയാളം നിയമം, Malayalam law, കേരള നിയമസഭാ ബില്ലുകള്‍, Kerala legislative assembly bills, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News, മനോരമ ഓൺലൈൻ ന്യൂസ്, മലയാള മനോരമ , മനോരമ ന്യൂസ്, മലയാളം വാർത്തകൾ, Thiruvananthapuram: Opposition Slams Hurried Presentation of 24 Bills in Kerala Assembly     
 
ഏപ്രിലിൽ തദ്ദേശവകുപ്പും ശുചിത്വമിഷനും ചേർന്നു തിരുവനന്തപുരത്ത് ഒരാഴ്ചത്തെ ‘വൃത്തി ’ കോൺക്ലേവ് സംഘടിപ്പിച്ചു. പിന്നാലെ ജൂണിൽ ഡിജിറ്റൽ സർവേയുമായി ബന്ധപ്പെട്ടു റവന്യു വകുപ്പിന്റെ ‘ഭൂമി’ കോൺക്ലേവ് നടന്നു. ഓഗസ്റ്റിലായിരുന്നു, 2 മാസത്തിനകം സിനിമാനയം രൂപീകരിക്കുമെന്ന വാഗ്ദാനത്തോടെ സിനിമ കോൺക്ലേവ്. ഒരു കോടിയോളം ചെലവുണ്ടായെന്നാണു വിവരം.  
 
കൊച്ചിയിൽ സിഡിറ്റ് വഴി തദ്ദേശവകുപ്പ് സംഘടിപ്പിച്ച അർബൻ കോൺക്ലേവിനു ചെലവ് 5 കോടിയോളമാണ്. നാലരക്കോടിയും തദ്ദേശസ്ഥാപനങ്ങളിൽനിന്നു പിരിച്ചു. ഓഗസ്റ്റിലായിരുന്നു കെഡിസ്ക്കിന്റെ സ്കിൽ കോൺക്ലേവ്. ബ്ലൂ ടൈഡ്സ് എന്ന പേരിൽ കോവളത്ത് ഈ മാസം നടത്തിയ കോൺക്ലേവിനു സർക്കാർ അനുവദിച്ചതു 2 കോടി. ആകെ ചെലവ് പുറത്തുവന്നിട്ടില്ല.   
 
ഇതു നിക്ഷേപക ഉച്ചകോടിയല്ല, പുതിയ ആശയങ്ങൾ വിനിമയം ചെയ്യാനുള്ള വേദിയായിരുന്നുവെന്നാണു ഫിഷറീസ് മന്ത്രി നിയമസഭയിൽ വിശദീകരിച്ചത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് കഴിഞ്ഞമാസം നടത്തിയതു പരിസ്ഥിതി കോൺക്ലേവായിരുന്നു. വ്യവസായ വകുപ്പിന്റെ കയർ കോൺക്ലേവും ഈ മാസം ആലപ്പുഴയിൽ നടന്നു.  
 
ഒക്ടോബർ 9നും 10നുമായി ബയോ കണക്ട് എന്ന പേരിൽ ലൈഫ് സയൻസ് കോൺക്ലേവ് കോവളത്തു നടക്കുകയാണ്. 13നു കൊല്ലത്തു സംഘടിപ്പിക്കുന്നതു ‘കാഷ്യു കോൺക്ലേവ്’ ആണ്. English Summary:  
Kerala Government\“s Conclave Spree: ₹35 Crore Spent Amidst Secrecy in Final Year    |