ഉപരിതലത്തിനു കീഴെ അധികം ശ്രദ്ധിക്കപ്പെടാതെ കുമിഞ്ഞു കൂടുന്ന ജനരോഷം. അതു പെട്ടെന്നൊരു സുപ്രഭാതത്തിൽ ഒറ്റപ്പെട്ട ഒരു സംഭവം സൃഷ്ടിക്കുന്ന ഞെട്ടൽ കാരണം അണപൊട്ടി പുറത്തേക്കൊഴുകി, പുറമേയ്ക്ക് ശക്തരായ ഭരണകൂടങ്ങളെ പിഴുതെറിയാനുള്ള ശക്തി ആർജിക്കും എന്നത് ലോകത്തിൽ നടന്ന വിപ്ലവങ്ങളുടെ ചരിത്രം പരിശോധിച്ചാൽ പൊതുവായി കാണുന്ന തത്വമാണ്. മനുഷ്യരാശിയുടെ ചരിത്രത്തിൽതന്നെ ഏറ്റവും ത്രസിപ്പിക്കുന്ന അധ്യായമായ ഫ്രഞ്ച് വിപ്ലവം തുടങ്ങിയത്, ഒരു പൊരിഞ്ഞ പോരാട്ടത്തിനു ശേഷം പട്ടാളത്തെ കീഴ്പ്പെടുത്തി ജനങ്ങൾ പാരിസിലെ ബാസിൽ എന്ന തടവറ ആക്രമിച്ച് അതിലുള്ള തടവുകാരെ മോചിപ്പിച്ചപ്പോഴാണ്. 2010-11 കാലഘട്ടത്തിൽ അറേബ്യൻ പ്രദേശങ്ങളെ മുഴുവൻ പിടിച്ചുകുലുക്കിയ ‘അറബ് വസന്ത വിപ്ലവത്തിനു’ (Arab Spring Movement) തുടക്കം കുറിച്ചത് സിദി ബൗസിദ് എന്ന സ്ഥലത്ത് ഒരു സാധാരണ പഴക്കച്ചവടക്കാരനായിരുന്ന മുഹമ്മദ് ബൗ അസീസിയുടെ ഉന്തുവണ്ടി അധികൃതർ പിടിച്ചെടുത്തതിനെ തുടർന്ന് അദ്ദേഹം ആത്മാഹുതി ചെയ്തതാണ്. ഇതിന്റെ ചിത്രങ്ങൾ കണ്ട തുനീസിയൻ ജനതയുടെ രോഷം പ്രസിഡന്റ് അബിദിൻ ബെൻ അലിയുടെ കസേര മാത്രമല്ല തെറിപ്പിച്ചത്    English Summary:  
Nepal Revolution Highlights The Power of Youth in Revolting Against Corruption and Political Instability.  |