ജിഎസ്ടി പരിഷ്കാരം നിലവിൽ വന്നതോടെ വിലക്കുറവിന്റെ ഉത്സവത്തിനാണ് സെപ്റ്റംബര്‍ 22നു രാജ്യമാകെ കൊടിയേറുന്നത്. നിത്യജീവിതത്തിൽ കാര്യമായി ഉപയോഗിക്കുന്ന 453 ഉൽപന്നങ്ങളുടെ നിരക്കിലാണ് 22 മുതൽ മുതൽ മാറ്റം വരുത്തിയിരിക്കുന്നത്. ഇതിൽ 40 എണ്ണത്തിനൊഴികെ ബാക്കിയെല്ലാത്തിനും നികുതി കുറയുമെന്നതിനാൽ വില കുറയും. 12% സ്ലാബിലുണ്ടായിരുന്ന 295 ഉൽപന്നങ്ങളുടെ നിരക്ക് 5 ശതമാനമായി കുറയുകയോ നികുതി പൂർണമായും ഒഴിവാക്കപ്പെടുകയോ ചെയ്തു. 22 മുതൽ 5%, 18% എന്നീ പ്രധാന 2 നികുതി സ്ലാബുകൾ മാത്രമാകും ഉണ്ടാവുക. പുകയില, സിഗരറ്റ്, എയറേറ്റഡ് പാനീയങ്ങൾ (ഉദാ: കോള), പാൻ മസാല അടക്കമുള്ള ഏഴിനങ്ങൾക്ക് 40% നികുതി ഈടാക്കും. പുകയില, പാൻ മസാല തുടങ്ങിവയുടെ പുതിയ നികുതിയായ 40% നഷ്ടപരിഹാര സെസ് കാലാവധി കഴിഞ്ഞ ശേഷമേ പ്രാബല്യത്തിൽ വരൂ. അതുവരെ നിലവിലെ 28 ശതമാനവും സെസും തുടരും. നികുതിയിളവിലെ കുറവ് പൂർണതോതിൽ ജനങ്ങളി    English Summary:  
How GST Reform Impacts Key Sectors? What the GST Reform Means For Your Wallet: Understanding GST Price Adjustments From September 22  |