‘നമ്മുടെ ആത്മവിശ്വാസമാണ് പ്രധാനം’- പറയുന്നത് മലയാള സിനിമയിലേക്ക് പതിയെപ്പതിയെ നടന്നുകയറി വരുന്ന ഒരു പെൺകുട്ടി. പേര് നോയ്‌ല ഫ്രാന്‍സി. നിങ്ങളറിയും അവരെ. ‘പൂക്കാല’ത്തിലെ ക്ലാര ആയും ‘കഥ ഇന്നുവരെ’യിലെ അഥിതിയായും ആലപ്പുഴ ജിംഖാന’യിലെ ഷെറിനായുമെല്ലാം നമുക്ക് പ്രിയപ്പെട്ട നടി. വളരെ കുറച്ച് സിനിമകളേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ‘സിംപിൾ ആൻഡ് സ്വീറ്റ്’ ആയി മലയാള സിനിമയിലേക്ക് കടന്നുവന്നുകഴിഞ്ഞു നോയ്‌ല. ‘എവിടാണ് ജോജോ നമുക്ക് പാളിയത്?’ എന്ന് ‘ജിംഖാന’യിൽ തനി നാടൻ ഭാഷയിൽ നോയ്‌ല ചോദിച്ചപ്പോൾ പലരും സംശയിച്ചു– ‘നാട്ടിലെവിടെയാ?’ പക്ഷേ കുട്ടിക്കാലത്ത് ഒരു മലയാള സിനിമ പോലും കണ്ടിട്ടില്ലാത്തയാളാണ് താനെന്നു പറയുന്നു നോയ്‌ല. അതിനു കാരണവുമുണ്ട്. കേരളത്തിനു പുറത്ത് ജനിച്ചു വളർന്ന നോയ്‌ല എറണാകുളത്തേക്ക് താമസം മാറിയിട്ട് അധികമായിട്ടില്ല. ഇതു വരെ അഞ്ച് മലയാളം സിനിമകളിൽ അഭിനയിച്ചുകഴിഞ്ഞു. അതിനിടെ ഏറെ പാഷനോടെ എംസീ ജോലിയും (Emcee- Master of ceremonies) ഒപ്പം കൊണ്ടുപോകുന്നുണ്ട് നോയ്‌ല. സ്റ്റേജിലെ ആ ആത്മവിശ്വാസത്തോടെ തന്നെയാണ് സിനിമയിലും എത്തിയത്. ആദ്യ സിനിമ മുതൽ ആലപ്പുഴ ജിംഖാന വരെയും എംസി ജീവിതവുമൊക്കെയായി ഒട്ടേറെ വിശേഷങ്ങൾ പറയാനുണ്ട് നോയ്‌ലയ്ക്ക്. വായിക്കാം വിശദമായ അഭിമുഖം മനോരമ ഓൺലൈൻ പ്രീമിയം സൺഡേ സ്പെഷലിൽ...    English Summary:  
\“Language is the only Barrier Now for me in Acting\“: MC and actress Noila Francy Opens up in Manorama Online\“s Premium Sunday Special Interview. |