ഒരു മിക്സഡ് മാർഷൽ ആർട്‌സ് ചാംപ്യൻഷിപ്പിനായി ഒരുങ്ങുകയായിരുന്നു ജോഫിൽ ലാൽ എന്ന യുവ കായികതാരം. മത്സരത്തിന് രണ്ടു മാസം മാത്രമേയുള്ളൂ. കടുത്ത പരിശീലനത്തിലൂടെ കടന്നു പോകേണ്ട ദിവസങ്ങളൊന്നിൽ അവിചാരിതമായി ജോഫിലിന്റെ ആരോഗ്യം മോശമായി. ശരീരം അനക്കാൻ കഴിയുന്നില്ല. അതികഠിനമായ വേദന. തല ഒരു വശത്തേക്ക് കോടിപ്പോയി. പരിശോധനയിൽ സെർവിക്കൽ സ്പൈനിന് (C5) സ്ഥാനചലനം സംഭവിച്ചതാണെന്നു കണ്ടെത്തി. സർജറിയായിരുന്നു ഡോക്ടർമാർ നിർദേശിച്ച പ്രതിവിധി. പക്ഷേ, സ്പോർട്സ് കരിയർ പൂർണമായും ഉപേക്ഷിക്കേണ്ടി വരും. ഇനിയൊരിക്കലും റിങ്ങിലേക്ക് ഇറങ്ങാൻ കഴിയുമെന്ന് ഉറപ്പില്ല. ജീവിതത്തിൽ ഏറ്റവും മോഹിച്ച സ്പോർട്സ് ഇല്ലാതെയുള്ള ജീവിതം ജോഫിലിന് ആലോചിക്കാൻ പോലും കഴിയുമായിരുന്നില്ല. പക്ഷേ, അങ്ങനെ തോറ്റുകൊടുക്കാൻ ജോഫിലിന് ഉള്ളിലുള്ള ദ് റിയൽ സ്പോർട്‌സ് പഴ്‌സൻ ഒരുക്കമായിരുന്നില്ല. മൂന്നു വർഷം കഴിഞ്ഞു. ജോഫിൽ വീണ്ടും റിങ്ങിലെത്തി. പ്രഫഷണൽ മത്സരത്തിൽ പങ്കെടുത്ത് വിജയിക്കുകയും ചെയ്തു. കോട്ടയം സ്വദേശിയായ ഈ ജോഫിലിനെ മലയാളികൾക്ക് ഇപ്പോൾ പരിചയം മറ്റൊരു മേൽവിലാസത്തിലാണ്. ആലപ്പുഴ ജിംഖാനയിലെ പിള്ളേരുടെ ബോക്സിങ് ആശാൻ! റിയൽ ഫൈറ്റിനായി ഒരുക്കിവിട്ട മത്സരാർഥികൾ വിജയിച്ചു വരുമ്പോഴുള്ള സന്തോഷമാണ് ആലപ്പുഴ ജിംഖാനയിലെ താരങ്ങൾക്കു ലഭിക്കുന്ന കയ്യടികൾ കാണുമ്പോൾ തോന്നുന്നതെന്ന് ജോഫിൽ പറയുന്നു. ആലപ്പുഴ ജിംഖാനയെക്കുറിച്ചും സിനിമയെ വെല്ലുന്ന സ്വന്തം ജീവിതത്തെക്കുറിച്ചും ജോഫിൽ ലാൽ മനോരമ പ്രീമിയത്തിനോടു മനസ്സു തുറക്കുന്നു.    English Summary:  
How Jofil Lal Become a Celebrated Action Choreographer in Alappuzha Gymkhana |   
                
                                                    
                                                                
        
 
    
                                     
 
 
 |