ബെംഗളൂരു∙കേരള ആർടിസിയുടെ നിർമാണം പൂർത്തിയായ പുത്തൻ ബസ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിനിടെ തമിഴ്നാട്ടിലെ ഹൊസൂരിൽ  അപകടത്തിൽപെട്ടു.ലോറിക്ക് പിന്നിലിടിച്ച ബസിന് പിന്നിൽ മറ്റൊരു ലോറി കൂടി ഇടിക്കുകയായിരുന്നു. ഇരുവശങ്ങളും തകർന്നു. ബെംഗളൂരുവിലെ ബോഡി യൂണിറ്റിൽ നിർമിച്ച എസി സ്ലീപ്പർ ബസാണ് ഇന്നലെ രാത്രി അപകടത്തിൽപെട്ടത്. ഡ്രൈവർക്ക് പരുക്കില്ല.  തിരുവനന്തപുരത്തെ സെൻട്രൽ ഡിപ്പൊയിലേക്ക് കൊണ്ടുവരികയായിരുന്നു ബസ്. ബോഡി  യൂണിറ്റിലെ ഡ്രൈവറാണ് ബസോടിച്ചിരുന്നത്. English Summary:  
Kerala RTC bus accident occurred in Hosur, Tamil Nadu. The new AC Sleeper bus, en route to Thiruvananthapuram, was damaged after colliding with two lorries, but the driver escaped without injuries. |