ന്യൂഡൽഹി∙ നിലവിലെ സാഹചര്യങ്ങളിൽ നിന്നു പുറത്തുകടക്കാൻ ആവശ്യമായതെന്താണോ അത് ഇന്ത്യ ചെയ്യണമെന്നും ഭാവിയിലുണ്ടാകുന്ന പ്രതിസന്ധികളെ നേരിടാൻ സനാതന കാഴ്ചപ്പാടിലൂന്നിയുള്ള തയാറെടുപ്പുകൾ നടത്തണമെന്നും ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. യുഎസിന്റെ തീരുവ യുദ്ധത്തിന്റെയും എച്ച്1ബി വീസ പരിഷ്കാരത്തിന്റെയും പശ്ചാത്തലത്തിലാണ് ഭാഗവതിന്റെ പ്രസ്താവന. ഡൽഹിയിൽ ഒരു പുസ്തക പ്രകാശന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. Voter list revision, Election Commission of India, Special Summary Revision, Booth Level Officer, Booth Level Agent, Electoral Roll, Malayala Manorama Online News, India Elections, Voter ID, Kerala Voter List 2002, തെരഞ്ഞെടുപ്പ് കമ്മീഷൻ, വോട്ടർ പട്ടിക, പ്രത്യേക സംഗ്രഹിക പുതുക്കൽ, ബൂത്ത് ലെവൽ ഓഫീസർ, ഇലക്ഷൻ കമ്മീഷൻ, Manorama, Malayala manorama, manorama online, manoramaonline, malayalam news, manorama news, malayala manorama news, ന്യൂസ്, malayala manorama online, latest malayalam news, Manorama Online News, Malayalam Latest News, മലയാളം വാർത്തകൾ, മലയാള മനോരമ, in Malayalam, Malayala Manorama Online News
- Also Read ‘പണ്ട് പാമ്പുകളെ ഭയന്നു, എല്ലാത്തിനും വിഷമില്ലെന്നു പിന്നീട് അറിവു നേടി; ഇന്ത്യയുടെ വളർച്ചയെ ചിലർ ഭയക്കുന്നു’
രണ്ടായിരം വർഷമായി ലോകം പിന്തുടർന്നുവരുന്ന വികസനത്തിന്റെയും സന്തോഷത്തിന്റെയും വിഭജിത ദർശനത്തിന്റെ പരിണിത ഫലമാണ് ഇന്ത്യയും മറ്റു ചില രാഷ്ട്രങ്ങളും ഇന്ന് അനുഭവിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നമുക്ക് സാഹചര്യങ്ങളോടു പുറംതിരിഞ്ഞു നിൽക്കാനാവില്ല. അതിൽ നിന്നു പുറത്തുകടക്കാൻ ആവശ്യമായതെന്തോ അതു ചെയ്യണം. എന്നാൽ, കണ്ണുമടച്ച് മുന്നോട്ടുപോകാനും കഴിയില്ല. അതിനാൽ, നമ്മുടെ വഴി കൃത്യമായി ആസൂത്രണം ചെയ്യണം. പുറത്തുകടക്കാൻ ഒരു വഴി കിട്ടും. എന്നാൽ, ഭാവിയിൽ വീണ്ടും എവിടെയെങ്കിലും വെച്ച് ഈ പ്രശ്നങ്ങൾ വീണ്ടുമുണ്ടാകാം. കാരണം, ഈ വിഭജിത കാഴ്ചപ്പാടിൽ ഒരു വശത്ത് ‘ഞാനും’ മറുവശത്ത് ബാക്കി ലോകവും എന്ന ചിന്തയാണ്. അല്ലെങ്കിൽ, ഞങ്ങൾ നിങ്ങൾ എന്ന ചിന്തയാണ്. ആരും പിന്നിലായിപ്പോകുന്നില്ല എന്ന് ഉറപ്പാക്കാൻ ധർമം, അർഥം, കാമം, മോക്ഷം എന്നീ നാല് പുരുഷാർഥങ്ങൾ അടിസ്ഥാനമാക്കിയുള്ള പാരമ്പര്യ രീതികൾ ഇന്ത്യ പിന്തുടരണമെന്നും ഭാഗവത് പറഞ്ഞു. English Summary:
Mohan Bhagwat\“s Call for Sanatana-Based Solutions: RSS Chief Mohan Bhagwat emphasizes the need for India to overcome current challenges and prepare for future crises with a Sanatana perspective. He highlighted that the current global model of development has led to issues faced by India and other nations. India should follow traditional approaches based on Dharma, Artha, Kama, and Moksha to ensure no one is left behind. |