മനോരമ ഓൺലൈനിൽ പോയവാരം പ്രസിദ്ധീകരിച്ച ശ്രദ്ധേയവും വായിക്കപ്പെട്ടതുമായ പത്തു സ്റ്റോറികൾ വീണ്ടും വായിക്കാം. കഴിഞ്ഞ ആഴ്ചയിലെ മികച്ച പോഡ്കാസ്റ്റ് കേൾക്കാം, വിഡിയോ കാണാം.
അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ കൺട്രോൾ സ്വിച്ച് എന്ത്? എവിടെ? അബദ്ധത്തിൽ ഓഫാകുമോ? അഹമ്മദാബാദിൽ തകർന്നുവീണ വിമാനത്തിന്റെ ഫ്യുവൽ കൺട്രോൾ സംവിധാനം അപകടത്തിനു ശേഷവും മുമ്പും (Photo: AAIB റിപ്പോർട്ടിൽനിന്ന്)
അഹമ്മദാബാദ് വിമാനാപകടം സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോൾ ചര്‍ച്ചയാകുന്നത് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചിന്റെ (ഇന്ധന നിയന്ത്രണ സ്വിച്ച്) പ്രവര്‍ത്തനത്തെക്കുറിച്ചുള്ള പരാമർശമാണ്. വിമാനത്തിന്റെ രണ്ട് ഫ്യുവല്‍ കണ്‍ട്രോള്‍ സ്വിച്ചുകളും റണ്‍ മോഡില്‍ ആയിരുന്നില്ലെന്നും സ്വിച്ച് ഓഫ് മോഡില്‍ ആയിരുന്നുവെന്നുമാണ് എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (എഎഐബി) റിപ്പോർട്ടിൽ പറയുന്നത്.
പൂർണരൂപം വായിക്കാം
കീം റാങ്ക് ലിസ്റ്റ്: പുതുക്കി ഇറക്കിയതോടെ പിന്തള്ളപ്പെട്ടു പോയി കേരള സിലബസ് വിദ്യാർഥികള്‍; എന്താണ് വിവാദമായ ‘മാർക്ക് സമീകരണം’ Representative Image: PeopleImages/istock.com
കീം റാങ്ക് ലിസ്റ്റ് പുതുക്കി ഇറക്കിയതോടെ നിരവധി കേരള സിലബസ് വിദ്യാർഥികളാണ് 12-ാം ക്ലാസ് മാർക്ക് സമീകരണ പ്രശ്‌നത്തിൽ പിന്തള്ളപ്പെട്ടു പോയത്. എൻട്രൻസ് മാർക്കും 12-ാം ക്ലാസിലെ സമീകരിച്ച മാർക്കും 50:50 അനുപാതത്തിൽ കൂട്ടിയുള്ള പഴയ ഫോർമുല പ്രകാരമാണ് എൻജിനീയറിങിനുള്ള പുതിയ റാങ്ക് ലിസ്റ്റ് പുറത്തിറക്കിയിരിക്കുന്നത്.
പൂർണരൂപം വായിക്കാം
മെറ്റാ കണ്ണടയുമായി പത്മനാഭസ്വാമി ക്ഷേത്രത്തിലെത്തി കുടുങ്ങി: \“സ്പൈ ക്യാമറ കണ്ണട\“ എവിടെയെല്ലാം ധരിക്കാം? Image Credit: Canva AI
സാങ്കേതികവിദ്യയുടെ വളർച്ച സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും പുതിയ വെല്ലുവിളികൾ ഉയർത്തുന്ന കാലമാണിത്. സാധാരണ കണ്ണടകളോട് സാമ്യമുള്ള, എന്നാൽ അതിസൂക്ഷ്മമായ ക്യാമറകൾ ഘടിപ്പിച്ച ഗ്ലാസുകൾ പല മോഡലുകളിലായി ഇപ്പോൾ വിപണിയിൽ ലഭ്യമാണ്.
പൂർണരൂപം വായിക്കാം
‘ഒരിക്കലും മറക്കാൻ കഴിയാത്ത നിമിഷം’; ദിയ കൃഷ്ണയ്ക്ക് കുഞ്ഞ് പിറന്നതിന്റെ സന്തോഷം പങ്കുവച്ച് കുടുംബം ദിയ കൃഷ്ണ ഭർത്താവ് അശ്വിനൊപ്പം (ചിത്രത്തിന് കടപ്പാട്: https://www.instagram.com/_diyakrishna_/)
നടന്‍ ജി.കൃഷ്ണകുമാറിന്റെ മകളും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സറുമായ ദിയ കൃഷ്ണയ്ക്കും ഭര്‍ത്താവ് അശ്വിന്‍ ഗണേഷിനും കുഞ്ഞ് പിറന്നതിന്റെ സന്തോഷത്തിലാണ് കൃഷ്ണകുമാറിന്റെ കുടുംബം.
പൂർണരൂപം വായിക്കാം
മലയാളികളുടെ ശ്രദ്ധയ്ക്ക്: ഇനി കുടുംബ സ്വത്ത് എളുപ്പം സ്വന്തമാക്കാം എന്നുകരുതേണ്ട; നടപടികൾ മാറുകയാണ് Representative Photo By: Indrith Rajesh/www.shutterstock.com
കേരളത്തിൽ പാരമ്പര്യ സ്വത്ത് കൈമാറ്റം അല്ലെങ്കിൽ സ്വത്ത് വിഭജനം വിവിധ തരത്തിലാണ് രജിസ്റ്റർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യപ്പെടുന്നത്. ഇഷ്ടദാനാധാരം (gift deed) , ധനനിശ്ചയാധാരം (Settlement deed) , ഒഴിമുറി ആധാരം (Release deed) , ഭാഗപത്രാധാരം (Partition deed), തീറാധാരം (sale deed) എന്നിവയാണ് സാധാരണ ഉള്ളത്.
പൂർണരൂപം വായിക്കാംഅർധരാത്രി ചാടി, പറ്റാവുന്നിടത്തോളം ഓടി; ഒടുവിൽ ‘പെട്ടത്’ കിണറ്റിൽ– ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടം – വായന പോയവാരം
ഇറച്ചിയിലെ ഐസ് കളയാന്‍ ഫ്രിജിൽ നിന്ന് പുറത്തെടുത്ത് വയ്ക്കാറുണ്ടോ? അപകടം വിളിച്ചുവരുത്തല്ലേ! Image credit:y Ingrid Balabanova/Shutterstock
രാവിലത്തെ തിരക്ക് ഒഴിവാക്കാന്‍ പലരും ചെയ്യുന്ന കാര്യമാണ്, നേരത്തെ തന്നെ ചിക്കനും മീനുമൊക്കെ വാങ്ങിച്ച് ഫ്രീസറില്‍ വയ്ക്കുന്നത്. ഓരോ ദിവസത്തേയ്ക്ക് വേണ്ടത് വെവ്വേറെ പായ്ക്കറ്റുകളിലാക്കി വയ്ക്കുമ്പോള്‍ എടുത്ത് ഉപയോഗിക്കാന്‍ എളുപ്പമുണ്ട്. പിന്നെ രാവിലെ ഇത് നേരെ എടുത്ത് ഐസ് പോകാനായി അടുക്കളയില്‍ കൊണ്ടു വയ്ക്കും എന്നാല്‍ ഈ രീതി ചിലപ്പോൾ വലിയ അപകടങ്ങൾ ക്ഷണിച്ചു വരുത്തിയേക്കാം
പൂർണരൂപം വായിക്കാം
പ്രവചിച്ച സമയം കഴിഞ്ഞു, ഇതുവരെ ഒന്നും സംഭവിച്ചില്ലെന്ന് മലയാളി; അതീവ ജാഗ്രതയോടെ ജപ്പാൻ പ്രതീകാത്മക ചിത്രം ( Credit:Ig0rZh/Istock)
ജൂലൈ അഞ്ചിന് പുലർച്ചെ 4.15ന് വിനാശകരമായ സൂനാമി വരുമെന്നും പ്രതീക്ഷിക്കുന്നതിനുമപ്പുറമുള്ള നാശനഷ്ടങ്ങളുണ്ടാകുമെന്നുമാണ് റയോ തത്സുകിയുടെ പ്രവചനം. എന്നാൽ ഇതുവരെ ജപ്പാനിൽ വലിയ ദുരന്തങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അവിടെ താമസിക്കുന്ന മലയാളിയായ റമീസ് പറയുന്നു.
പൂർണരൂപം വായിക്കാം
‘കോട്ടയത്തിന്റെ മരുമകളായി’, ഭർത്താവിന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് സീമ വിനീത് Screengrab From Video∙ seemavineeth/ Instagram
വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങളെല്ലാം സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിരുന്നു പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത്. വിവാഹം നിശ്ചയം മുതൽ വിവാഹം വരെയുള്ള ഓരോഘട്ടത്തിലെ വിശേഷങ്ങളും സീമ സമൂഹമാധ്യമത്തിലൂടെ അറിയിച്ചിരുന്നു.
പൂർണരൂപം വായിക്കാം
\“അവിവാഹിതരായ യുവതികൾക്ക് വീട് വാടകയ്ക്ക് കൊടുക്കില്ല\“: ഇനി വാടകവീടിനായി വിവാഹം കഴിക്കേണ്ടി വരുമോ? ഓരോ അവസ്ഥകൾ Representative Image generated using AI Assist
ഇന്ത്യയിലെ വാടക ഭവനവിപണി കഴിഞ്ഞ ഏതാനും വർഷങ്ങൾകൊണ്ട് അടിമുടി മാറിക്കഴിഞ്ഞു. വൻനിര നഗരങ്ങൾ തൊഴിൽ -വിദ്യാഭ്യാസ മേഖലകളിൽ കൂടുതൽ സാധ്യതകൾ തുറന്നു വച്ചതോടെ വാടക വീടുകൾക്ക് ആവശ്യക്കാർ ഏറി. ഡിമാൻഡ് വർധിക്കുന്നതനുസരിച്ച് വാടക നിരക്കും വീട് വിട്ടു നൽകുന്നതിന് ഉടമസ്ഥർ മുന്നോട്ടുവയ്ക്കുന്ന മാനദണ്ഡങ്ങളും വർധിച്ചു.
പൂർണരൂപം വായിക്കാം
രാത്രി ഒരു ഗ്ലാസ് പാലിൽ ഒരൽപം മഞ്ഞൾ ചേർത്ത് കൂടിച്ചുനോക്കൂ; 10 ഗുണങ്ങൾ ഇതാ Representative image. Photo Credit:Svetlana Khutornaia/Shutterstock.com
ആയുർവേദ പ്രകാരം ഒരുപാട് ഗുണങ്ങളുള്ള, രാത്രി ഉറങ്ങുന്നതിനു മുൻപ് കുടിക്കാവുന്ന ഒരു പാനീയമാണ് മഞ്ഞൾ ചേർത്ത ചെറുചൂടുള്ള പാൽ. പാലിന്റെ രുചി ഇഷ്ടമില്ലാത്തവർക്കും മഞ്ഞൾ ചേർത്താൽ ബുദ്ധമുട്ടില്ലാതെ കുടിക്കാം. ഗോൾഡൻ മിൽക് എന്നാണ് ഇത് അറിയപ്പെടുന്നത്. നിറം കൊണ്ട് മാത്രമല്ല, ഗുണം കൊണ്ടും ഈ പേര് ശരിയാണ്. രാത്രി ഉറങ്ങുന്നതിന് മുമ്പ് മഞ്ഞൾ ചേർത്ത പാൽ കുടിക്കേണ്ട 10 കാരണങ്ങൾ അറിയാം.
പൂർണരൂപം വായിക്കാം
പോയവാരത്തിലെ മികച്ച വിഡിയോ:
പോയവാരത്തിലെ മികച്ച പോഡ്‌കാസ്റ്റ്: |