ന്യൂഡൽഹി. ജിഎസ്ടി ഇളവുകൾ രാജ്യത്ത് നിലവിൽ വന്ന സാഹചര്യത്തിൽ പൗരന്മാർക്ക് തുറന്ന കത്തെഴുതി പ്രധാനമന്ത്രി നരേന്ദ്ര മോദി. ജിഎസ്ടി പരിഷ്കാരത്തിലൂടെ ജനങ്ങൾക്കുണ്ടാകുന്ന നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണു കത്ത്. ജിഎസ്ടി ഇളവുകൾ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുമെന്നും ജീവിത നിലവാരം മെച്ചപ്പെടുത്തുമെന്നും കത്തിൽ പറയുന്നു.   
  
 
∙കത്തിന്റെ പൂർണരൂപം... 
 രാഷ്ട്രം നവരാത്രി ആഘോഷിക്കുന്ന ഈ അവസരത്തിൽ നിങ്ങൾക്കും കുടുംബത്തിനും ആശംസകൾ നേരുന്നു. ഈ ഉത്സവം എല്ലാവർക്കും നല്ല ആരോഗ്യവും സന്തോഷവും സമൃദ്ധിയും നൽകട്ടെ. ഈ വർഷത്തെ ഉത്സവകാലം നിങ്ങൾക്ക് സന്തോഷിക്കാനായി മറ്റൊരു കാരണം കൂടി നൽകുന്നു. സെപ്തംബർ 22 മുതൽ ജിഎസ്ടി പരിഷ്കാരം രാജ്യത്തുടനീളം പ്രാബല്യത്തിൽ വന്നിരിക്കുകയാണ്. ഈ പരിഷ്‌കാരങ്ങൾ നിങ്ങളുടെ സമ്പാദ്യം വർധിപ്പിക്കുകയും കർഷകർ, സ്ത്രീകൾ, യുവാക്കൾ, ദരിദ്രർ, ഇടത്തരം വ്യാപാരികൾ എന്നിങ്ങനെ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സഹായമാവുകയും ചെയ്യും. ഈ പരിഷ്‌കാരങ്ങൾ കൂടുതൽ പുരോഗതിയും നിക്ഷേപവും പ്രോത്സാഹിപ്പിക്കുന്നതും എല്ലാ സംസ്ഥാനങ്ങളുടെയും സാമ്പത്തിക ഉയർച്ച ലക്ഷ്യമിടുന്നതുമാണ്.   
  
 -  Also Read  ജിഎസ്ടി 2.0: കുടുംബ ബജറ്റിന് ആശ്വാസം ഉറപ്പ്; തെറ്റായ വിവരം നൽകിയാൽ പിഴയും!   
 
    
 
പ്രധാനമായും 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളാണുണ്ടാവുക എന്നതാണ് ജിഎസ്ടി പരിഷ്‌കാരങ്ങളിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത. ഭക്ഷണം, മരുന്നുകൾ, സോപ്പ്, ടൂത്ത് പേസ്റ്റ്, ഇൻഷുറൻസ് തുടങ്ങി നിത്യോപയോഗ സാധനങ്ങൾ ഇനി മുതൽ നികുതി രഹിതമായിരിക്കും. അല്ലെങ്കിൽ ഏറ്റവും കുറഞ്ഞ 5% നികുതി സ്ലാബിൽ ഉൾപ്പെടും.  നേരത്തെ 12% നികുതി ചുമത്തിയിരുന്ന സാധനങ്ങൾക്ക്  5% ആയി നികുതി മാറിക്കഴിഞ്ഞു. ‘തദ്ദേശ തിരഞ്ഞെടുപ്പ് കഴിയും വരെ കേരളത്തിൽ എസ്ഐആർ നീട്ടണം’; തിരഞ്ഞെടുപ്പ് കമ്മിഷന് കത്തയച്ച് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ     
  
 -  Also Read  ‘ഗർവ് സേ കഹോ സ്വദേശി’: വ്യാപാരികൾക്കു പ്ലക്കാർഡ് കൈമാറി മോദി; കടകൾക്കു മുന്നിൽ ഇനി ബോർഡ്   
 
    
 
കഴിഞ്ഞ കുറച്ച് വർഷങ്ങളായി 25 കോടി ജനങ്ങൾ ദാരിദ്ര്യരേഖയിൽ നിന്നും ഉയർന്ന്  നവ-മധ്യവർഗത്തിന് രൂപം നൽകി. പുതിയ ജിഎസ്ടി പരിഷ്കരണം സ്വാഭാവികമായും നിങ്ങളുടെ വീട്ടുചെലവുകൾ കുറയാൻ കാരണമാവും. ഒരു വീട് പണിയുക, വാഹനം വാങ്ങുക, വീട്ടുപകരണങ്ങൾ വാങ്ങുക, ഭക്ഷണം കഴിക്കുക അല്ലെങ്കിൽ കുടുംബവുമൊത്ത് അവധിക്കാലം ആസൂത്രണം ചെയ്യുക തുടങ്ങിയ അഭിലാഷങ്ങൾ നിറവേറ്റാൻ എളുപ്പമാകും.   
  
 -  Also Read  ജിഎസ്ടി ഇളവ്: ഭവനനിർമാണ ചെലവ് കുറയും, കാശ് ലാഭിക്കാം; സാധാരണക്കാർക്ക് ആശ്വസിക്കാൻ വകയുണ്ട്   
 
    
 
2017ൽ ആരംഭിച്ച നമ്മുടെ രാജ്യത്തിന്റെ ജിഎസ്ടി യാത്ര പൗരന്മാരെയും ബിസിനസുകാരെയും ഒന്നിലധികം നികുതികളുടെ വലയിൽ നിന്ന് മോചിപ്പിക്കുന്നതിനുള്ള വഴിത്തിരിവായിരുന്നു. ജിഎസ്ടി രാജ്യത്തെ സാമ്പത്തികമായി ഒന്നിപ്പിച്ചു. കേന്ദ്ര-സംസ്ഥാനങ്ങളുടെ സജീവ പങ്കാളിത്തത്തോടെയുള്ള ജിഎസ്ടി കൗൺസിൽ ജനങ്ങളുടെ നന്മക്കായുള്ള നിരവധി തീരുമാനങ്ങളെടുത്തു.   
  
 -  Also Read  ജിഎസ്ടി: വിപണിയിൽ വിലക്കുറവിന്റെ ആഘോഷം; എസിക്കും റഫ്രിജറേറ്ററിനും വൻ ഓഫർ, ടിവിക്ക് 85,000 രൂപവരെ ഇളവ്   
 
    
 
2047ഓടെ വികസിത ഭാരതമാണ് ലക്ഷ്യം. അത് നേടിയെടുക്കുന്നതിന് സ്വയംപര്യാപ്തതയുടെ വഴിയിലൂടെ നടക്കേണ്ടത് അത്യാവശ്യമാണ്. ഇന്ത്യയിൽ നിർമ്മിച്ച ഉൽപ്പന്നങ്ങൾ വിൽക്കാൻ കടയുടമകളോടും വ്യാപാരികളോടും ഞാൻ അഭ്യർഥിക്കുന്നു. അഭിമാനത്തോടെ പറയാം, നമ്മൾ വാങ്ങുന്നത് സ്വദേശി ഉൽപന്നമാണ്, നമ്മൾ വിൽക്കുന്നത് സ്വദേശി ഉൽപന്നമാണ് എന്ന്. ജിഎസ്ടി പരിഷ്കാരം ഇന്ത്യയിലെ എല്ലാ വീടുകളിലും സമൃദ്ധി എത്തിക്കട്ടെയെന്ന് ആശംസിക്കുന്നു.  English Summary:  
Prime Minister Modi\“s Open Letter on GST Reforms: GST Reforms bring significant benefits to citizens, says Modi in an open letter. These reforms will increase savings and improve the standard of living for various sections of society, leading to economic growth and prosperity, he said.  |