മംഗലൂരു ∙ പതിവിലും വ്യത്യസ്തമായി പത്തു ദിവസത്തെ നവരാത്രി ആഘോഷങ്ങൾക്ക് കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ തുടക്കമായി. സാധാരണ 9 ദിവസം ആഘോഷിക്കുന്ന നവരാത്രി ഇത്തവണ ഒക്ടോബർ 2 വരെ പത്തു ദിവസം നീണ്ടുനിൽക്കും. ഈ വർഷത്തെ പഞ്ചാംഗ പ്രകാരം 10 ദിവസമാണ് ഉത്സവം. നവരാത്രിക്കാലത്ത് വിവിധ സംസ്ഥാനങ്ങളിൽനിന്ന് കൊല്ലൂരിലെത്തുന്ന ഭക്തർക്ക് കൂടുതൽ സൗകര്യങ്ങൾ മൂകാംബിക ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. ബൈന്ദൂർ, ഉഡുപ്പി ഭാഗങ്ങളിൽനിന്ന് പ്രത്യേകം ബസ് സർവീസുകൾ തുടങ്ങി. ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും ഉൽസവ സീസണു വേണ്ടി തയാറെടുപ്പുകൾ നടത്തിയിട്ടുണ്ട്. ഹോട്ടൽമുറികൾക്കു വേണ്ടി ഇപ്പോഴും അന്വേഷണങ്ങളുണ്ടെന്നും ബുക്കിങ് നടക്കുകയാണെന്നും ഹോട്ടലുടമകൾ പറയുന്നു.‘നിങ്ങളെല്ലാവരും കൂടി കൊലയ്ക്ക് കൊടുത്തില്ലേ’: രാജീവ് ചന്ദ്രശേഖറിന്റെ മുഖത്തുനോക്കി അനിൽ കുമാറിന്റെ ഭാര്യ ചോദിച്ചെന്ന് സിപിഎം     
  
 -  Also Read  എയർ ഇന്ത്യ വിമാനാപകടം: അന്വേഷണ റിപ്പോർട്ട് ചോർന്ന സംഭവം ദൗർഭാഗ്യകരമെന്ന് സുപ്രീം കോടതി   
 
    
 
ശനിയാഴ്ച മുതൽ ഹോട്ടൽമുറികൾ ഏറെക്കുറെ ബുക്കിങ്ങായെന്ന് കൊല്ലൂരിലെ വ്യാപാരിയായ അജിത് കുമാർ പറഞ്ഞു.ഡോക്ടർമാർ അടങ്ങുന്ന മെഡിക്കൽ സംഘം കൊല്ലൂരിൽ ക്യാംപ് ചെയ്യുന്നുണ്ട്. വാഹന പാർക്കിങ്ങിന് ഇത്തവണ കൂടുതൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. തിരക്ക് നിയന്ത്രിക്കാനും നിർദേശങ്ങൾ നൽകാനും കൂടുതൽ പൊലീസിനെയും സന്നദ്ധ പ്രവർത്തകരെയും വിന്യസിച്ചിട്ടുണ്ട്. ഉത്സവം തുടങ്ങിയെങ്കിലും ഈ ആഴ്ച അവസാനത്തോടെയാണ് തിരക്ക് വർധിക്കുക. ശനിയാഴ്ച മുതൽ കൊല്ലൂർ തിരക്കിലമരും. അതു മുൻകൂട്ടികണ്ടുള്ള തയാറെടുപ്പുകൾ പൂർത്തിയായെന്ന് ക്ഷേത്രം അധികൃതർ അറിയിച്ചു.മുഖ്യതന്ത്രി നിത്യാനന്ദ അഡിഗയുടെ കാർമികത്വത്തിൽ ഇന്ന് പുലർച്ചെ 4ന് നടതുറന്ന് ചടങ്ങുകൾ ആരംഭിച്ചു.  
  
 -  Also Read   ഇന്ത്യയ്ക്കെതിരെ പുതിയ വടി വെട്ടി ട്രംപ്; അമേരിക്കൻ ജോലി ഇനി സ്വപ്നം; ‘സമയം’ ദോഷമായി, ഈ ഐടി നഗരങ്ങളിൽ തൊഴിൽനഷ്ട ഭീതി   
 
    
 
നാളെ മുതൽ 30 വരെ ശതരുദ്രാഭിഷേകം, മഹാനൈവേദ്യം, മംഗളാരതി, ദീപാരാധന, പ്രദോഷ പൂജ എന്നിവ നടക്കും. ഒക്ടോബർ ഒന്നിന് രാവിലെ 11.30ന് ചണ്ഡികായാഗം നടക്കും. ഉച്ചയ്ക്ക് 1.15ന് ധനുർലംഗന മുഹൂർത്തത്തിൽ പുഷ്പ രഥോത്സവം നടക്കും. പുഷ്പങ്ങളാൽ അലങ്കരിച്ച രഥത്തിൽ മൂകാംബിക ദേവിയെ ക്ഷേത്രത്തിനകത്ത് ശ്രീകോവിലിനു ചുറ്റും എഴുന്നള്ളിക്കുന്ന ചടങ്ങാണിത്. ഒക്ടോബർ 2ന് വിജയദശമി നാളിൽ പുലർച്ചെ 3ന് നടതുറന്ന് വിദ്യാരംഭ ചടങ്ങുകൾക്കു തുടക്കമാകും. വൈകിട്ട് വിജയരഥോത്സവത്തോടെ നവരാത്രി ആഘോഷങ്ങൾക്ക് സമാപനമാകും. ഉത്സവ നാളുകളിൽ രാവിലെ മുതൽ മൂന്ന് നേരം ഭക്തർക്ക് ഭക്ഷണം ഉണ്ടാകും. പ്രധാന ദിവസങ്ങളായ 30, 1, 2 തീയതികളിൽ പുലർച്ചെ മൂന്ന് മണിക്ക് നട തുറക്കും. English Summary:  
Mookambika Temple Navaratri: Navaratri at Mookambika temple is being celebrated with elaborate preparations. |