പട്ന ∙ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് നവംബർ അഞ്ചിനും പതിനഞ്ചിനും ഇടയ്ക്കു മൂന്നു ഘട്ടങ്ങളായി നടക്കുമെന്നു സൂചന. ബിഹാറിൽ പ്രധാനപ്പെട്ട ഛഠ് പൂജ ഒക്ടോബർ 28നു കഴിഞ്ഞ ശേഷമേ തിരഞ്ഞെടുപ്പു നടക്കുകയുള്ളു. അന്യ സംസ്ഥാനങ്ങളിലുള്ള ബിഹാറുകാരിൽ ഭൂരിഭാഗവും ഛഠ് പൂജയ്ക്ക് അവധിയെടുത്തു നാട്ടിലെത്താറുണ്ട്. ബിഹാറിലെ തിരഞ്ഞെടുപ്പു തയാറെടുപ്പുകൾ വിലയിരുത്താനായി മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ ഗ്യാനേഷ് കുമാർ അടുത്തയാഴ്ച പട്നയിലെത്തും. ബിഹാറിലെ അന്തിമ വോട്ടർ പട്ടിക ഈ മാസം 30നു പ്രസിദ്ധീകരിക്കും. 243 നിയമസഭാ മണ്ഡലങ്ങളാണ് സംസ്ഥാനത്ത് ഉള്ളത്. നവരാത്രിക്ക് ഒരുങ്ങി മൂകാംബിക; തിരക്ക് നേരിടാൻ സജ്ജം, ഹോട്ടൽ ബുക്കിങ്ങുകൾ പുരോഗമിക്കുന്നു     
  
 -  Also Read  ശൗചാലയമാണെന്ന് തെറ്റിദ്ധരിച്ചു കോക്പിറ്റിന്റെ വാതിൽ തുറന്ന് യാത്രക്കാരൻ; ഹൈജാക്ക് ശ്രമമെന്ന് സംശയിച്ച് പൈലറ്റ്   
 
    
 
2020ലെ തിരഞ്ഞെടുപ്പും മൂന്നുഘട്ടങ്ങളായാണ് നടന്നത്. ഒക്ടോബർ 28ന് ആദ്യഘട്ടം. പിന്നീട് നവംബർ മൂന്നിനും നവംബർ ഏഴിനുമായി അടുത്ത ഘട്ടങ്ങളും. നവംബർ 10ന് ഫലം പ്രഖ്യാപിക്കുകയും ചെയ്തു. 2015ലെ തിരഞ്ഞെടുപ്പ് അഞ്ച് ഘട്ടങ്ങളായാണ് നടന്നത്. ഇക്കുറി എൻഡിഎയും ഇന്ത്യാ സഖ്യവും തമ്മിലാണ് മത്സരം. ബിജെപി, ജനതാദൾ (യുനൈറ്റഡ്), ലോക് ജൻശക്തി പാർട്ടി എന്നിവയാണ് എൻഡിഎ സഖ്യത്തിലുള്ളത്. ആർജെഡി നയിക്കുന്ന പ്രതിപക്ഷ സഖ്യത്തിൽ കോൺഗ്രസും ഇടതുപാർട്ടികളും ഉൾപ്പെടും. ബിജെപി (80), ജെഡിയു (45), ആർജെഡി(77), കോൺഗ്രസ്(19) എന്നിങ്ങനെയാണ് നിലവിലെ കക്ഷിനില. English Summary:  
Bihar Election 2025: Bihar Election 2025 dates are speculated to be announced soon. The Election Commission is preparing for the upcoming Bihar Assembly Elections, likely to be held in three phases. |