റായ്പുർ ∙ ഛത്തീസ്ഢിലെ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥനെതിരെ ലൈംഗിക പീഡനം ആരോപിച്ച് സംസ്ഥാന പൊലീസ് വകുപ്പിലെ സബ് ഇൻസ്പെക്ടറുടെ ഭാര്യ പരാതി നൽകി. കഴിഞ്ഞ ഏതാനും വർഷങ്ങളായി രത്തൻലാൽ ഡാംഗി എന്ന മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ ശാരീരികമായും മാനസികമായും സാമ്പത്തികമായും പീഡിപ്പിച്ചു എന്നാരോപിച്ചാണ് യുവതി പരാതി നൽകിയത്.
- Also Read പതിനാറു വയസ്സുകാരിക്ക് പീഡനം; അമ്മയ്ക്കും ആൺസുഹൃത്തിനും ജീവപര്യന്തം, 2 ലക്ഷം രൂപ പിഴ
2017ലാണ് യുവതി രത്തന്‍ലാൽ ഡാംഗിയെ പരിചയപ്പെട്ടതെന്നും പിന്നീട് സമൂഹ മാധ്യമങ്ങളിലൂടെയും വിഡിയോ കോളുകളിലൂടെയും അദ്ദേഹം ബന്ധം തുടരാൻ ശ്രമിച്ചിരുന്നതായും യുവതി പറയുന്നു. പിന്നീട് വൈകാരികമായും മാനസികമായും പീഡനത്തിന് ഇരയാകുകയും എതിർക്കാൻ ശ്രമിച്ചപ്പോൾ ഭർത്താവിനെ സ്ഥലമാറ്റുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. അതേസമയം, യുവതി തന്നെ ബ്ലാക്ക്മെയിൽ ചെയ്യാൻ ശ്രമിച്ചതായി രത്തൻലാൽ ഡാംഗിയും പരാതി നൽകി. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് ഡാംഗി മാധ്യമങ്ങളോട് പറഞ്ഞു.
- Also Read ഡോക്ടറുടെ തലയിൽ സ്വന്തം തലകൊണ്ട് ഇടിച്ചു, മർദനവും അസഭ്യവർഷവും; ആശുപത്രിയിൽ അഴിഞ്ഞാടി മദ്യപൻ, അറസ്റ്റ്
ആരോപണങ്ങളുടെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം നടത്താൻ രണ്ടംഗ സമിതിയെ രൂപീകരിച്ചതായി പൊലീസ് അറിയിച്ചു. ഇരുവരുടെയും മൊഴികള്‍ രേഖപ്പെടുത്തുമെന്നും തുടർ അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു.
- സിനിമ പഠിപ്പിച്ചത് ‘യുട്യൂബ്’; ‘ഹീറോ മെറ്റീരിയൽ’ ഷർട്ടിലെ കറ പോലെ; തമിഴിലെ ബാലചന്ദ്രമേനോൻ! പറയുന്നത് നമ്മുടെ കഥ; ആരാണ് പ്രദീപ് രംഗനാഥൻ?
- ‘റൗഡി’യാണോ ‘കിരീടം’ സിനിമയായത്? ‘ദശരഥം’ കൊറിയൻ കോപ്പിയോ? ആരും അറിയാതെ മറഞ്ഞു, ‘കളർ’ കണ്ണീരിലാഴ്ത്തിയ ആ ചിത്രങ്ങൾ
- മോദി കണ്ടെത്തിയ ‘റൈസിങ് സ്റ്റാർ’; ജെൻസീകളെ ചേർക്കുന്ന ബിജെപി തന്ത്രം; 25 വയസ്സിൽ കോടികൾ നേടി കുടുംബത്തെ കരകയറ്റിയ മൈഥിലി
MORE PREMIUM STORIES
English Summary:
Chhattisgarh IPS officer Ratanlal Dangi faces serious sexual harassment allegations from a Sub Inspector\“s wife. The complaint details years of alleged physical, mental, and financial abuse, prompting a police investigation and counter-accusations of blackmail. |