ന്യൂഡൽഹി∙ തെളിവുകളുടെ പിന്തുണയില്ലാതെ കേസിൽ ‘ശാരീരിക ബന്ധം’ എന്ന പദം ഉപയോഗിക്കുന്നത് ബലാത്സംഗം ഉൾപ്പെടെയുള്ള ലൈംഗികാതിക്രമ കുറ്റങ്ങൾ തെളിയിക്കാൻ പര്യാപ്തമല്ലെന്ന് ഡൽഹി ഹൈക്കോടതി. ബലാത്സംഗ കേസിൽ ശിക്ഷിക്കപ്പെട്ട വ്യക്തിയെ പത്തു വർഷം തടവിന് ശിക്ഷിച്ചതിനെതിരെയും തുടർന്ന് കുറ്റക്കാരല്ലെന്ന് വിധിച്ചതിനെതിരെയും നൽകിയ ഹർജി പരഗണിച്ചുകൊണ്ടാണ് കോടതിയുടെ നിരീക്ഷണം.‘‘ഈ കേസിലെ സവിശേഷമായ വസ്തുതകളും സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോൾ, ‘ശാരീരിക ബന്ധങ്ങൾ’ എന്ന പദം തെളിവുകളുടെ അകമ്പടിയോടെ വേണം പ്രയോഗിക്കാൻ. അല്ലെങ്കിൽ പ്രോസിക്യൂഷന് കുറ്റം സംശയാതീതമായി തെളിയിക്കാൻ കഴിയില്ല.’’ – കോടതി പറഞ്ഞു.
- Also Read അട്ടിമറി ‘ക്രമീകരിച്ചത്’ ചൈന? ഇന്ത്യയുടെ ഉപഗ്രഹം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; വരുന്നത് 52 ‘അംഗരക്ഷകർ’, ഉടൻ തിരിച്ചടി
ഐപിസി സെക്ഷൻ 376, പോക്സോ ആക്ട് സെക്ഷൻ 6 എന്നിവ പ്രകാരം പ്രതിക്കെതിരായ ശിക്ഷ നിലനിൽക്കില്ലെന്ന് ഒക്ടോബർ 17ന് പുറപ്പെടുവിച്ച വിധിന്യായത്തിൽ ജസ്റ്റിസ് മനോജ് കുമാർ ഒഹ്രി പറഞ്ഞിരുന്നു. നിർഭാഗ്യകരമായ കേസെന്നാണ് സംഭവത്തെ കോടതി വിശേഷിപ്പിച്ചത്. ‘ശാരീരിക ബന്ധം’ സ്ഥാപിച്ചതായി ഇരയായ കുട്ടിയും അവളുടെ മാതാപിതാക്കളും ആവർത്തിച്ച് പറഞ്ഞെങ്കിലും, തെളിവുകളുടെ അഭാവത്തിൽ ഈ പ്രയോഗം കൊണ്ട് എന്താണ് അർഥമാക്കുന്നതെന്ന് വ്യക്തമല്ലെന്നും കോടതി ചൂണ്ടിക്കാട്ടി. English Summary:
Evidence Needed to Prove Sexual Assault: Use of term \“physical relations\“ without evidence not sufficient to establish rape: Delhi HC |